ജാസ്മീനം ഒഫിസിനേൽ
ചെടിയുടെ ഇനം
(Jasminum officinale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒലിയേസീ സസ്യകുടുംബത്തിലെ ജാസ്മീൻ സ്പീഷീസായ ജാസ്മീനം ഒഫിസിനേൽ സാധാരണ ജാസ്മിൻ അല്ലെങ്കിൽ ജാസ്മിൻ എന്നും അറിയപ്പെടുന്നു. കോക്കസസ്, വടക്കൻ ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഹിമാലയൻ, താജിക്കിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, പടിഞ്ഞാറൻ ചൈന (ഗുഇഷൂ, സിചുവൻ, സിസങ് (ടിബറ്റ്), യുനാൻ) എന്നീ രാജ്യങ്ങളിലെ തദ്ദേശവാസിയാണ്. ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, റൊമാനിയ, ക്രൊയേഷ്യ, ബോസ്നിയ ഹെർസെഗോവിന, മോണ്ടെനെഗ്രോ, സെർബിയ, അൾജീരിയ, ഫ്ലോറിഡ, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ ഈ സ്പീഷീസ് വ്യാപകമായി കൃഷിചെയ്യുന്നു.[1]
ജാസ്മീനം ഒഫിസിനേൽ | |
---|---|
Botanical illustration of Jasminum officinale | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Oleaceae |
Genus: | Jasminum |
Species: | J. officinale
|
Binomial name | |
Jasminum officinale |
വേനൽ ജാസ്മിൻ, [2] കവിയുടെ ജാസ്മിൻ, [3] വെളുത്ത ജാസ്മിൻ, [3] യഥാർഥ ജാസ്മിൻ അല്ലെങ്കിൽ ജെസ്സമിൻ[3] എന്നും ഇത് അറിയപ്പെടുന്നു. പ്രത്യേകിച്ച് വേനൽക്കാലത്ത് ഈ പൂക്കളുടെ കടുത്ത സുഗന്ധത്താൽ ലോകത്തെ മുഴുവൻ തോട്ടക്കാരും ഇതിനെ വിലമതിക്കുന്നു. ഇത് പാകിസ്താന്റെ ദേശീയ പുഷ്പവുമാണ്.
ഇതും കാണുക
തിരുത്തുക- ജാസ്മിൻ സംബക് - അറേബ്യൻ ജാസ്മിൻ എന്നും അറിയപ്പെടുന്നു
അവലംബം
തിരുത്തുക- ↑ RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
- ↑ "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
- ↑ 3.0 3.1 3.2 ജാസ്മീനം ഒഫിസിനേൽ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2 December 2014.
ബാഹ്യ ലിങ്കുകൾ
തിരുത്തുകJasminum officinale എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.