ജമ്‌നപ്യാരി

മലയാള ചലച്ചിത്രം
(Jamna Pyari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തോമസ്‌ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബാൻ ഗായത്രി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 27 ഓഗസ്റ്റ്‌ 2015-ൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ജമ്‌നപ്യാരി. സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ് .

ജമ്‌നപ്യാരി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംതോമസ് സെബാസ്റ്റ്യൻ
നിർമ്മാണംജയ്സൻ ഇളംകുളം
തിരക്കഥപി.ആർ. അരുൺ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
അജു വർഗ്ഗീസ്
ഗായത്രി സുരേഷ്
നീരജ് മാധവ്
രഞ്ജി പണിക്കർ
സുരാജ് വെഞ്ഞാറമൂട്
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഅനീഷ് ലാൽ ആർ.എസ്.
ചിത്രസംയോജനംവി. സജൻ
സ്റ്റുഡിയോആർ.ജെ. ക്രിയേഷൻസ്
വിതരണംആർ.ജെ. റിലീസ്
റിലീസിങ് തീയതി27 ഓഗസ്റ്റ് 2015
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്4 കോടി (US$6,20,000)[1]
സമയദൈർഘ്യം126 മിനിറ്റ്
ആകെ7.4 കോടി (US$1.2 million)[2]

അഭിനേതാക്കൾ

തിരുത്തുക

കഥാസംഗ്രഹം

തിരുത്തുക

ഗ്രാമത്തിൽ ഉണ്ടാകുന്ന ഒരു അപകടത്തിൽ പുഴയിലേക്ക് മറിഞ്ഞ ബസ്സിൽ നിന്ന് ആളുകളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിൽ വാസുവിനെ (കുഞ്ചാക്കോ ബോബന്റെ അച്ഛൻ) കാണാതാകുന്നു. അനാഥരായ വാസുവിന്റെ ഭാര്യയും മകനെയും ആ ഗ്രാമത്തിലുള്ള നല്ലവരായ ആളുകൾ ഏറ്റെടുക്കുന്നു. വാസുവിന്റെ കുട്ടൻ (മകൻ) പിന്നീട് വാസൂട്ടനായി മാറുന്നു. ഓട്ടോ ഡ്രൈവർ ആയ വാസൂട്ടൻ ഒരു പരോപകാരി കൂടിയാണ്. ഗ്രാമത്തിലെ ജനങ്ങളുടെ ഏതു കാര്യത്തിനും വാസൂട്ടൻ മുൻപിൽ ഉണ്ടാകും. യാദൃച്ഛികമായി പരിചയപ്പെടുന്ന പാർവതി എന്ന പെൺകുട്ടിയെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുകയാണ് വാസൂട്ടനും കൂട്ടുകാരായ സാബുവും പ്രകാശേട്ടനും. പിന്നീട് അവരോടൊപ്പം ചേരുന്ന ബ്രൊ എന്ന ടോണി കുരിശിങ്കലും. പാർവതിയുടെ കുടുംബം ഒരു കയറ്റുമതി കോണ്ട്രാക്റ്റ് ഏറ്റെടുക്കുകയും അതിനായുള്ള ബാങ്ക് ഗാരന്റിക്ക് വേണ്ടി വീട് പണയം വെച്ച് സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും ചെയ്യുന്നു. പ്രത്യേക തരം ബ്രീഡ് ആയ 100 ജംനാപാരി ആടുകളെ ആണ് കയറ്റുമതി ചെയ്യേണ്ടത്. ആത്മഹത്യയുടെ വക്കിൽ ഏത്തി നില്ക്കുന്ന കുടുംബത്തെ സഹായിക്കാൻ വാസൂട്ടനും കൂട്ടുകാരും ഇറങ്ങി തിരിക്കുന്നു. അവരെ തടയാൻ ശ്രീധരൻ മുതലാളി എന്ന ഫാം ഉടമസ്ഥൻ ശ്രമിക്കുന്നു. പാർവതിയുടെ അച്ഛന്റെ ഫാം സ്വന്തമാക്കാനായിരുന്നു അയാളുടെ ശ്രമം. സാഹസികമായ പരിശ്രമങ്ങൾക്കൊടുവിൽ നാട്ടുകാരുടെ സഹായത്തോടു കൂടി 100 ആടുകളെ വാസൂട്ടനും കൂട്ടുകാരും സങ്കടിപ്പിച്ചു നല്കുന്നു. ഇതിനിടയിൽ തങ്ങളുടെ സ്നേഹം വാസൂട്ടനും പാർവതിയും പരസ്പരം മനസ്സിലാക്കി ഒന്നാകാൻ തീരുമാനിക്കുന്നു.

  1. Aswini (2015 September 12). "ഓണം റിലീസ്: ബോക്‌സോഫീസ് കളക്ഷനിൽ മുന്നിൽ മോഹൻലാലോ മമ്മൂട്ടിയോ?". Filmibeat.com. Retrieved 2015 September 12. {{cite web}}: Check date values in: |accessdate= and |date= (help)
  2. Anu James (October 8, 2015). "Kerala box office collection: 'Ennu Ninte Moideen', 'Kunjiramayanam', 'Life of Josutty' do good business". International Business Times. Retrieved 2015 October 11. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജമ്‌നപ്യാരി&oldid=2332433" എന്ന താളിൽനിന്ന് ശേഖരിച്ചത്