ജേക്കബ് സ്കറിയ

(Jacob Scariah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു[1] ജേക്കബ് സ്കറിയ(02 സെപ്റ്റംബർ 1939-28 ഫെബ്രുവരി 2016). റാന്നി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് നാലാം കേരളനിയമസഭയിൽ അംഗമായി[2]. കെ.എസ്. ജേക്കബിന്റേയും ശോശാമ്മയുടേയും മകനായി 1939 സെപ്റ്റംബർ 2ന് ജനിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി. പിന്നീട് കേരളകോൺഗ്രസ് (എം)-ൽ പ്രവർത്തിച്ചിരുന്ന ജേക്കബ് സ്കറിയ പത്തനംതിട്ട ബാർ അസോസിയേഷൻ സെക്രട്ടറി, റാന്നി സെന്റ് തോമസ് കോളേജ് ഗവേണിംഗ് ബോർഡംഗം, പത്തനംതിട്ട പ്രോഗ്രസ്സീവ് ലോയേഴ്സ് അസോസിയേഷനംഗം, ക്നാനായ അസോസിയേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

ജേക്കബ് സ്കറിയ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഏപ്രിൽ 10 1970 – മാർച്ച് 22 1977
മുൻഗാമിഎം.കെ. ദിവാകരൻ
പിൻഗാമികെ.എ. മാത്യു
മണ്ഡലംറാന്നി
വ്യക്തിഗത വിവരങ്ങൾ
ജനനം(1939-09-02)സെപ്റ്റംബർ 2, 1939
മരണംഫെബ്രുവരി 29, 2016(2016-02-29) (പ്രായം 76)
പങ്കാളിഅച്ചുക്കുട്ടി
കുട്ടികൾ2 മകൻ 2 മകൾ
മാതാപിതാക്കൾ
  • കെ.എസ്. ജേക്കബ് (അച്ഛൻ)
  • ശോശാമ്മ (അമ്മ)
As of ഡിസംബർ 15, 2023
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തുക

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[3] റാന്നി നിയമസഭാമണ്ഡലം ജേക്കബ് സ്കറിയ സ്വതന്ത്രൻ (സി.പി.ഐ.എം.) 16,136 577 സണ്ണി പനവേലി മുസ്ലീം ലീഗ് 15,559

അവലംബം തിരുത്തുക

  1. "Members - Kerala Legislature". Retrieved 2023-12-15.
  2. "https://niyamasabha.nic" (PDF). Retrieved 2023-12-15.
  3. "Kerala Assembly Election Results in 1970". Retrieved 2023-12-15.
"https://ml.wikipedia.org/w/index.php?title=ജേക്കബ്_സ്കറിയ&oldid=3999686" എന്ന താളിൽനിന്ന് ശേഖരിച്ചത്