ഐവി ലീഗ്

(Ivy League എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ വടക്കു കിഴക്കൻ പ്രദേശത്തെ (North Eastern United States) എട്ട് സർവ്വകലാശാലകളുടെ കൂട്ടായ്മയാണ് ഐവി ലീഗ് (Ivy League) എന്ന് പേരിൽ അറിയപ്പെടുന്നത്. ഈ എട്ട് ഉന്നത പഠന കേന്ദ്രങ്ങളിലെ കായിക ടീമുകളെ പ്രതിധാനം ചെയ്യുന്ന സംഘമായിട്ടാണ് ഐവി ലീഗ് വിഭാവന ചെയ്യപ്പെട്ടതെങ്കിലും ഇന്ന് ഈ പേരു കൊണ്ട് അർത്ഥമാക്കപ്പെടുന്നത് ഏറ്റവും മുന്തിയ സർവ്വകലാശാല എന്നൊക്കെയാണ്. അക്കാദമിക് മികവിന്റെ പര്യായമായി ഐവി ലീഗ് മാറിയതിനൊപ്പം സാമൂഹിക വരേണ്യതയും ഐവി ലീഗ് എന്ന പേർ സൂചിപ്പിക്കുന്നു

Ivy League
Ivy League logo
Established1954
AssociationNCAA
DivisionDivision I
SubdivisionFCS
Members8
Sports fielded
  • 33
    • men's: 17
    • women's: 16
RegionNortheast
HeadquartersPrinceton, New Jersey
CommissionerRobin Harris[1] (since 2009)
Websiteivyleague.com
Locations
Ivy League locations
Flags of the Ivy League Universities fly over Columbia's Wien Stadium

ഐവി ലീഗ് അംഗങ്ങൾ തിരുത്തുക

സർവ്വകലാശാല പ്രദേശം Athletic nickname 2015ലെ വിദ്യാർത്ഥി ബലം
ബ്രൗൺ പ്രോവിഡൻസ്, റോഡ് ഐലൻറ് Bears 8,649
കൊളംബിയ ന്യൂയോർക്ക് നഗരം, ന്യൂയോർക്ക് Lions 22920
കോർണെൽ ഇത്താക്ക, ന്യൂയോർക്ക് Big Red 20,633
ഡാർട്ട്മത് ഹാനോവർ, ന്യൂ ഹാംഷെയർ Big Green 6,141
ഹാർവാർഡ് കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ് Crimson 21,225
പെൻസിൽവാനിയ ഫിലാഡെൽഫിയ, പെൻസിൽവാനിയ [[Quakers 20,643
പ്രിൻസ്ടൺ പ്രിൻസ്ടൺ, ന്യൂ ജർസി Tigers 7,592
യേൽ ന്യൂ ഹാവെൻ, കണക്റ്റിക്കട്ട് Bulldogs 11,666

പേരിനു പിന്നിൽ തിരുത്തുക

കലാലയ കെട്ടിടങ്ങളിൽ വള്ളിപടർപ്പായ ഐവി നടുന്ന കീഴ്വഴക്കം പത്തൊമ്പത്താം നൂറ്റാണ്ടിൽ നിലനിന്നിരുന്നു. അധ്യായന വർഷത്തിലെ ഒരു ദിവസം ഐവി നടീൽ ദിനമായി ആചരിച്ചിരുന്നു. ഐവി ഡേ (ivy day) എന്ന് വിളിക്കപ്പെട്ടിരുന്ന ഈ സമ്പ്രദായത്തിൽ നിന്നാണ് കലാലയ കൂട്ടായ്മയ്ക്ക് ഈ പേർ വന്ന് ചേർന്നത്. 1935ൽ ക്രിസ്ത്യൻ സയൻസ് മോണിട്ടർ പത്രമാണ് ആദ്യമായി ഐവി ലീഗ് എന്ന പ്രയോഗം ഉപയോഗിക്കുന്നത്.

അവലംബം തിരുത്തുക

 
വടക്കു കിഴക്കൻ അമേരിക്കൻ ഭൂപടത്തിൽ ഐവി ലീഗ് സർവകലാശാലകളുടെ സ്ഥാനം
  1. "Executive Director Robin Harris". മൂലതാളിൽ നിന്നും 2016-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-01.
"https://ml.wikipedia.org/w/index.php?title=ഐവി_ലീഗ്&oldid=3262401" എന്ന താളിൽനിന്ന് ശേഖരിച്ചത്