ഇവാൻ പാവ് ലോവ്
(Ivan Pavlov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇവാൻ പാവ് ലോവ് 26 September [O.S. 14 September] 1849 – 27 February 1936) റഷ്യൻ ശരീരശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സിക്കൽ കണ്ടീഷനിങ്ങ് എന്നതിലുള്ള പരീക്ഷണങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. ചെറുപ്രായത്തിൽതന്നെ പാവ് ലൊവ് ഗവേഷണതല്പരനായിരുന്നു. ഡി. ഐ. പിസാറെവ് ഐ എം സെചെനേവ് എന്നീ ധിഷണാശാലികളുടെ സ്വാധീനത്താൽ അദ്ദേഹം മതപരമായ ജോലിയുപേക്ഷിക്കുകയും ശാസ്ത്രത്തിനായി തന്റെ ജിവിതം ഉഴിഞ്ഞുവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. 1870ൽ അദ്ദേഹം റഷ്യയിലെ സെന്റ് പീറ്റേഴ്സ് സർവകലാശാലയിൽ പ്രകൃതിശാസ്ത്രം പഠിക്കാൻ ചേർന്നു. അദ്ദേഹത്തിന്റെ അനേകം കണ്ടുപിടിത്തങ്ങളെ മാനിച്ച് 1904ൽ അദ്ദേഹത്തിന് ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള നൊബൽ സമ്മാനം നൽകപ്പെട്ടു. അങ്ങനെ നൊബൽ സമ്മനം ലഭിച്ച ആദ്യ റഷ്യക്കാരനായി അദ്ദേഹം മാറി.
Ivan Petrovich Pavlov Иван Петрович Павлов | |
---|---|
ജനനം | |
മരണം | 27 ഫെബ്രുവരി 1936 | (പ്രായം 86)
ദേശീയത | Russian, Soviet |
കലാലയം | Saint Petersburg University |
അറിയപ്പെടുന്നത് | Classical conditioning Transmarginal inhibition Behavior modification |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1904) Copley Medal (1914) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physiologist, physician |
സ്ഥാപനങ്ങൾ | Military Medical Academy |