ഇസ്താംബുൾ സർവ്വകലാശാല
ഇസ്താംബൂളിലെ ഒരു പ്രമുഖ ടർക്കിഷ് സർവ്വകലാശാലയാണ് ഇസ്താംബുൾ സർവ്വകലാശാല - Istanbul University (Turkish: İstanbul Üniversitesi). സർവ്വകലാശാലയുടെ പ്രധാന കാമ്പസ് സ്ഥിതിചെയ്യുന്നത് ഇസ്താംബൂൾ നഗരത്തിന്റെ യൂറോപ്യൻ ഭാഗത്തുള്ള പ്രവിശ്യയുടെ തലസ്ഥാന ജില്ലയായ ഫാത്തിഹിലെ ബയാസാറ്റ് സ്‌ക്വയറിനോട് ചേർന്നാണ്. 1923/1930 ന് മുമ്പുള്ള ചില പാശ്ചാത്യ സ്രോതസ്സുകളിൽ നഗരത്തിന്റെ മുൻ പേരിന് ശേഷം കോൺസ്റ്റാന്റിനോപ്പിൾ സർവകലാശാല എന്നാണ് ഇതിനെ വിളിക്കുന്നത്.[1]
İstanbul Üniversitesi | |
പ്രമാണം:Istanbul University logo.svg | |
ലത്തീൻ: Universitas Constantinopolis | |
ആദർശസൂക്തം | "Leadership in Higher Education for Centuries" |
---|---|
തരം | Public University |
സ്ഥാപിതം | 1453/1846/1933 |
റെക്ടർ | Prof. Dr. Mahmut Ak |
കാര്യനിർവ്വാഹകർ | 6,000 |
ബിരുദവിദ്യാർത്ഥികൾ | 86,092 |
12,000 | |
സ്ഥലം | Istanbul, Turkey 41°00′46.93″N 28°57′49.95″E / 41.0130361°N 28.9638750°E |
ക്യാമ്പസ് | Beyazıt Campus Vezneciler Campus Avcılar Campus Bahçeköy Campus Çapa Campus Cerrahpaşa Campus Kadıköy Campus |
Founder | Mehmed II (1453) Abdülmecid I (1846) Abdülaziz I (1870) Abdülhamid II (1900) Mehmed V (1912) M. K. Atatürk (1933) |
നിറ(ങ്ങൾ) | Green Yellow |
അഫിലിയേഷനുകൾ | Coimbra Group EUA UNIMED |
വെബ്‌സൈറ്റ് | www |
ചരിത്രം
തിരുത്തുക1846 ജൂലൈ 23 ന് ദാറുൽഫനൂൻ - (دار الفنون) (ഹൗസ് ഓഫ് മൾട്ടിപ്പിൾ സയൻസസ്) എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1453 ൽ മെഹ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബുൾ) പിടിച്ചടക്കിയ ഉടനെ സ്ഥാപിതമായ മദ്രസ (ഇസ്ലാമിക് ദൈവശാസ്ത്ര സ്‌കൂൾ) 1933 ൽ ഇസ്താംബുൾ സർവകലാശാലയായി പരിണമിച്ച ദാറുൽ ഫനൂനിന്റെ മുൻഗാമിയായി കണക്കാക്കപ്പെടുന്നു.[2]വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, കാർട്ടോഗ്രഫി (ചാർട്ടുകളും ഭൂഗോളപടങ്ങളും വരയ്ക്കുന്ന വിദ്യ) ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്ത, മതം, സാഹിത്യം, ഭാഷാശാസ്ത്രം, നിയമം മുതലായ നിരവധി ശാസ്ത്ര ശാഖകളിലും മേഖലകളിലുമുള്ള വിദ്യാഭ്യാസം 19ആം നൂറ്റാണ്ട് വരെ ഈ മദ്രസയിൽ നിന്ന് ലഭ്യമായിരുന്നു. എന്നിരുന്നാലും, ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മദ്രസകൾക്ക് കഴിയാതായപ്പോൾ, ഒരു പുനസംഘടന പ്രക്രിയ ആരംഭിച്ചു, അതിന്റെ ഫലമായി, ഇസ്താംബുൾ സർവകലാശാലയുടെ കാതലായ ദാറുൽ ഫനൂൻ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. എന്നിരുന്നാലും, ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മദ്രസകൾക്ക് കഴിയാതായപ്പോൾ, ഒരു പുനസംഘടന പ്രക്രിയ ആരംഭിച്ചു, അതിന്റെ ഫലമായി, ഇസ്താംബുൾ സർവകലാശാലയുടെ കാതലായ ദാറുൽ ഫനൂൻ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. 1863ൽ ദാറുൽ ഫനൂൻ ഉസ്മാനി എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. പക്ഷേ, 1871ൽ ഇത് അടച്ചുപ്പൂട്ടി. പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഓട്ടോമൻ പണ്ഡിതന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഹസൻ തഹ്‌സിനി ആയിരുന്നു ഇതിന്റെ ആദ്യ റെക്ടർ. 1924 ഏപ്രിൽ 21 ന് തുർക്കി റിപ്പബ്ലിക് ഇസ്താംബുൾ ദാറുൽ ഫനൂനെ ഒരു സംസ്ഥാന സ്‌കൂളായി അംഗീകരിച്ചു, 1925 ഒക്ടോബർ 7ന് ഇസ്താംബുൾ ദാറുൽ ഫനൂനിന്റെ ഭരണപരമായ സ്വയംഭരണാധികാരം അംഗീകരിക്കപ്പെട്ടു, അതേസമയം സ്‌കൂളുകൾ (പഴയ മദ്രസ സമ്പ്രദായത്തിനുള്ളിൽ) ആധുനിക ഫാക്കൽറ്റികളായി. മുസ്തഫ കമാൽ അത്താതുർക്കിന്റെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെത്തുടർന്ന് 1933 ഓഗസ്റ്റ് 1 ന് ഇസ്താംബുൾ ദാറുൽ ഫനൂനിനെ ഇസ്താംബുൾ യൂണിവേഴ്‌സിറ്റി (ഇസ്താംബുൾ സർവ്വകലാശാല) എന്ന പേരിൽ പുനസംഘടിപ്പിച്ചു. 1933 നവംബർ 1ന് ഔദ്യോഗികമായി ക്ലാസുകൾ ആരംഭിച്ചു.
കാമ്പസ്
തിരുത്തുകഅഞ്ച് കാമ്പസുകളിലായി പതിനേഴ് ഫാക്കൽറ്റികളാണ് സർവകലാശാലയിലുള്ളത്; പ്രധാന കാമ്പസ് ബയാസാറ്റ് സ്‌ക്വയറിലായിരുന്നു (Freedom Square), ഇത് ആദ്യം കോൺസ്റ്റന്റൈൻ ദി ഗ്രേറ്റ് ഫോറം ടൗറി ആയി നിർമ്മിച്ചതാണ്, പിന്നീട് റോമൻ കാലഘട്ടത്തിൽ തിയോഡോഷ്യസ് ഫോറമായി തിയോഡോഷ്യസ് ദി ഗ്രേറ്റ് (തിയോഡോഷ്യസ് ഒന്നാമൻ) വിപുലീകരിച്ചു. അഞ്ച് കാമ്പസുകളിലായി പതിനേഴ് ഫാക്കൽറ്റികളാണ് സർവകലാശാലയിലുള്ളത്; പ്രധാന കാമ്പസ് ബയാസാറ്റ് സ്‌ക്വയറിലായിരുന്നു, ഇത് ആദ്യം കോൺസ്റ്റന്റൈൻ ദി ഗ്രേറ്റ് ഫോറം ടൗറി ആയി നിർമ്മിച്ചതാണ്, പിന്നീട് റോമൻ കാലഘട്ടത്തിൽ തിയോഡോഷ്യസ് ഫോറമായി തിയോഡോഷ്യസ് ദി ഗ്രേറ്റ് വിപുലീകരിച്ചു. സർവ്വകലാശാലയുടെ നാഴികക്കല്ലായി പരിഗണിക്കുന്ന പ്രവേശന കവാടമുള്ള പ്രധാന കാമ്പസ് കെട്ടിടം ഓട്ടോമൻ ഭരണ സമയത്ത് യുദ്ധ മന്ത്രാലയ ആസ്ഥാനമായി ഉപയോഗിച്ചിരുന്നു. കാമ്പസ് മൈതാനത്ത് 85 മീറ്റർ (279 അടി) ഉയരമുള്ള ഫയർ വാച്ച് ടവറായ ബയാസാറ്റ് ടവർ സ്ഥിതിചെയ്യുന്നുണ്ട്. ഓട്ടോമൻ കാലഘട്ടത്തിലെ എസ്‌കി സരെയുടെ (പഴയ കൊട്ടാരം) സ്ഥലമായിരുന്നു ഈ മൈതാനം. ചില റോമൻ,ബൈസന്റൈൻ സാമ്രാജ്യ അവശിഷ്ടങ്ങൾ ഇപ്പോഴും മൈതാനത്ത് കാണാം. സർവകലാശാലയിൽ 2,000 പ്രൊഫസർമാരും അസോസിയേറ്റുകളും 4,000 അസിസ്റ്റന്റുമാരും അടങ്ങിയ ടീച്ചിംഗ് സ്റ്റാഫ് ഉണ്ട്. പ്രതിവർഷം 60,000ത്തിലധികം ബിരുദ, 8,000 ബിരുദാനന്തര വിദ്യാർത്ഥികൾ ഇസ്താംബുൾ സർവകലാശാല നൽകുന്ന കോഴ്‌സുകൾ പിന്തുടരുന്നുണ്ട്. സർവ്വകലാശാലയുടെ പ്രധാന കവാടം 1971-1984 കാലഘട്ടത്തിലെ ടർക്കിഷ് കറൺസിയായ 500 ലിറ നോട്ടുകളിൽ മുദ്രണം ചെയ്തിരുന്നു..[3]
ചിത്രസഞ്ചയം
തിരുത്തുക-
പ്രധാന കവാടം
-
പ്രധാന പ്രവേശന കവാടം
-
സയൻസ്, ലിറ്ററേച്ചർ ഫാക്കൽറ്റി
-
ബയാസിത് കാമ്പസ്
-
ബയാസിത് കാമ്പസ്
-
ബയാസിത് കാമ്പസ്
-
ബയാസിത് കാമ്പസ്
-
സയൻസ്, ലിറ്ററേച്ചർ ഫാക്കൽറ്റി
-
ഇസ്താംബുൾ യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി ഓഫ് പൊളിറ്റിക്കൽ സയൻസസ് ഗുൽഹെയ്ൻ ബിൽഡിംഗ്
-
ഇസ്താംബുൾ സർവകലാശാലയുടെ പൂന്തോട്ടങ്ങൾ
-
സയൻസ്, ലിറ്ററേച്ചർ ഫാക്കൽറ്റി
-
ഇസ്താംബുൾ സർവകലാശാല - ആകാശ കാഴ്ച
-
സയൻസ്, ലിറ്ററേച്ചർ ഫാക്കൽറ്റി
-
പ്രധാന പ്രവേശന കവാടവും ബയാസിത് ടവറും
അവലംബം
തിരുത്തുക- ↑ Journal of the American Medical Association, Volume 79. American Medical Association, 1922. p. 646
- ↑ Rüegg, Walter: "European Universities and Similar Institutions in Existence between 1812 and the End of 1944: A Chronological List", in: Rüegg, Walter (ed.): A History of the University in Europe. Vol. 3: Universities in the Nineteenth and Early Twentieth Centuries (1800–1945), Cambridge University Press, 2004, ISBN 978-0-521-36107-1, p. 687
- ↑ Central Bank of the Republic of Turkey "Archived copy". Archived from the original on 3 June 2009. Retrieved 2008-01-05.
{{cite web}}
: CS1 maint: archived copy as title (link). Banknote Museum: 6. Emission Group – Five Hundred Turkish Lira – I. Series Archived 4 February 2009 at the Wayback Machine. & II. Series Archived 4 February 2009 at the Wayback Machine.. – Retrieved 20 April 2009.