സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II)

(Mehmed the Conqueror എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉസ്മാനിയ ഖിലാഫത്തിൽ (ഓട്ടോമൻ രാജവംശത്തിലെ ) ഏഴാമത്തെ ഭരണാധികാരിയായിരുന്നു മുഹമ്മദ് രണ്ടാമൻ എന്ന പേരിൽ അറിയപ്പെട്ട മുഹമ്മദ് ഇബ്നു മുറാദ്. സൂഫി , മികച്ച യുദ്ധ തന്ത്രജ്ഞൻ, വാഗ്മി എന്ന നിലയിലൊക്കെ പ്രസിദ്ധനായ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയവൻ എന്ന നിലയിലാണ് ചരിത്ര ലോകത്തു അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഫതിഹ് എന്ന വിളിപ്പേരിന്റെ അർത്ഥം 'കീഴടക്കിയവൻ' എന്നാണ്.[1] ഇസ്‌താംബൂളിലെ ഫാതിഹ് മോസ്‌ക്, അയ്യൂബ് മോസ്‌ക്, ഗ്രാൻഡ് ബസ്സാർ, ടോപ്കാപി കൊട്ടാരം, പ്രവാചക ശിഷ്യൻ അയൂബ് അൻസാരിയുടെ ശവ കുടീരം ,സൂഫി ഗുരുവായ മുഹമ്മദ് ഷംസിന്റെ ശവ കുടീരം എന്നിവ നിർമ്മിച്ചത് ഇദ്ദേഹമാണ്. ഫത്തേഹ് മോസ്‌ക് ഇന്നും അനേകായിരം സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ചരിത്ര സ്മാരകമാണ്.

സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II)
Sultan of the Ottoman Empire
Qayser-i Rûm
The Lord of the Two Lands and the Two Seas
Padishah
Portrait of Sultan Mehmet II, 1480, by Gentile Bellini (1429-1507), oil on canvas and perhaps transferred from wood, 69.9 x 52.1 cm. Now at the National Portrait Gallery in the UK.
7th Ottoman Sultan (Emperor)
1st reign August 1444 ‒ September 1446
Predecessor Murad II
Successor Murad II
2nd reign 3 February 1451 ‒ 3 May 1481
Predecessor Murad II
Successor Bayezid II
Consort Gülbahar Hatun
Gülşah Hatun
Sittişah Hatun
Çiçek Hatun
Hatice Hatun
പേര്
Mehmed bin Murad
Imperial Dynasty House of Osman
പിതാവ് Murad II
മാതാവ് Hüma Hatun
ഒപ്പ്
മതം Sunni Islam

ജീവചരിത്രം

തിരുത്തുക

ക്രിസ്തു വർഷം 1432മാർച് 30നു ഓട്ടോമാൻ രാജവംശത്തിലെ ആറാം ഭരണാധികാരിയായിരുന്ന മുറാദ് രണ്ടാമന്റെയും, ഹുമ ഹാത്തൂന്ടെയും മകനായി ഓട്ടോമൻ തലസ്ഥാനമായ ബാർസയിലായിരുന്നു സുൽത്താൻ മുഹമ്മദിന്റെ ജനനം. ചെറുപ്പത്തിലേ മികച്ച പ്രാപ്തി തെളിയിച്ച മുഹമ്മദിന് പന്ത്രണ്ടാം വയസ്സിൽ തന്നെ(1444) അധികാരം കൈമാറി പിതാവായ മുറാദ് രണ്ടാമൻ സൂഫി ആധ്യാത്മിക ജീവിതത്തിലേക്ക് തിരിഞ്ഞു. രണ്ടു വർഷത്തിന് ശേഷം യുദ്ധ പരാജയ ഭീതി മൂലം അധികാരം തിരിച്ചു ഏറ്റെടുക്കാൻ പിതാവിനോട് മുഹമ്മദ് രണ്ടാമൻ അഭ്യർത്ഥിക്കുകയും അഭ്യർത്ഥന സ്വീകരിച്ചു ക്രി:മു 1451 വരെ സുൽത്താൻ മുഹമ്മദിനെ സിംഹാസനത്തിൽ ഇരുത്തി കൊണ്ട് തന്നെ മുറാദ് രണ്ടാമൻ ഭരണം നിയന്ത്രിക്കുകയും ചെയ്തു. പുത്രന്റെയും, മന്ത്രിമാരുടെയും അഭ്യർത്ഥനയിൽ ഈർഷ്യ പൂണ്ട മുറാദ് രണ്ടാമൻ സറൂഹാൻ പ്രവിശ്യയിലേക്ക് മകനെ പറഞ്ഞയച്ചു ഭരണം തിരിച്ചെടുക്കുകയായിരുന്നു എന്നും വാദമുണ്ട്. 1451ൽ മുറാദ് രണ്ടാമന്റെ മരണത്തിനു ശേഷം സമ്പൂർണ്ണ അർത്ഥത്തിൽ സുൽത്താൻ മുഹമ്മദ് അധികാരം കൈയാളി.

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കൽ

തിരുത്തുക

ചെറുപ്പം മുതലേ മുഹമ്മദിന്റെ മനസ്സിൽ അടക്കി വെച്ച ആഗ്രഹമായിരുന്നു ബൈസന്റൈൻ സാമ്രാജ്യം തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കണം എന്നുള്ളത് . ഇതിനു കാരണമായി പറയുന്നത് മുഹമ്മദ് നബിയുടെ പ്രവചനമാണ്.അബൂ അയ്യൂബുൽ അൻസ്വാരിയടക്കമുള്ള ശിഷ്യരോട്‌ മുഹമ്മദ് നബി കാലങ്ങൾ കഴിഞ്ഞാൽ ഉത്തമനായ ഒരു നേതാവിന്റെ കീഴിലുള്ള മഹത്തായ ഒരു സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുമെന്ന് പ്രവചനം നടത്തിയിരുന്നു. സുൽത്താൻ മുഹമ്മദ് തന്റെ സൂഫി ഗുരുവായ മുഹമ്മദ് ഷംസ് അൽദീൻ നോട് സൂഫിസത്തിലേക്കു പൂർണ്ണമായും മുഴുകാൻ ആഗ്രഹം പ്രകടിപ്പിച്ച സമയം ഷംസ് ഈ പ്രവചനം ചൂണ്ടി കാട്ടി കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുന്ന ആ നേതാവ് നീ യാണെന്ന് അറിയിച്ചത്രെ. അത് മുതലാണ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാനുള്ള ആഗ്രഹം സുൽത്താൻ മുഹമ്മദിൽ ഉദിച്ചുയരുന്നത്. രണ്ടാം അധികാരാരോഹണത്തിനു ശേഷം സർവ്വവും ത്യജിച്ചു അദ്ദേഹം പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി, സൈനികരെ പുനം സംഘടിപ്പിച്ചു, ബോസ്ഫറസ് കടലിടുക്കിൽ ആദ്യമുണ്ടായ കോട്ടയ്ക്കു മറുവശമായി പുതിയതായി ഒന്ന് കൂടി പണിതു, യൂറോപ്പിൽ നിന്നും സഹായത്തിനു കപ്പൽ പട വന്നാൽ അവരെ തുരത്തിയോടിക്കുന്നതിനായിരുന്നു ഇത്. ശേഷം ബൈസന്റൈൻ രാജ പ്രവിശ്യയിലെ തന്നെ ഏറ്റവും മിടുക്കനായ റോമൻ ആയുധ നിർമ്മാതാവ് ഓർബാൻറെ വരുത്തി ലോകത്തിലെ ഏറ്റവും വലിയ പീരങ്കി നിർമ്മാണവും തുടങ്ങി. അതോടൊപ്പം നാവിക സേനയുടെ വ്യാപ്തിയും കൂട്ടി.

AD1453 നു ഇരുപത്തിയൊന്നാം വയസ്സിൽ സുൽത്താൻ മുഹമ്മദ് അതിഭീമാകാരമായ പീരങ്കിയും, ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിൽ വരുന്ന പടയാളികളും, 320 കപ്പൽ വ്യൂഹങ്ങളുമായി കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ പുറപ്പെട്ടു. 40 ദിവസത്തെ ആക്രമണത്തിന് ശേഷവും ബലവത്തായ കോട്ട ഭേദിക്കാനാവാതെ വിഷണ്ണനായ സുൽത്താൻ ആക്രമണം നിർത്തി . കടലിൽ ഭീമൻ ചങ്ങലകൾ വലിച്ചു പ്രതിരോധം തീർത്തതിനാൽ കപ്പലുകൾക്ക് മറു ഭാഗത്തെത്തി ആക്രമണം നടത്താനും കഴിഞ്ഞിരുന്നില്ല. പ്രതീക്ഷ കൈവിട്ട മുഹമ്മദ് രണ്ടാമൻ മൂന്ന് ദിവസത്തോളം തമ്പിൽ നിന്നും പുറത്തിറങ്ങിയില്ല . ഈ സമയം അവിടെ ആഗതനായ ഗുരു മുഹമ്മദ് ഷംസ് അൽദീൻ സുൽത്താൻ പട്ടണം കീഴടക്കുമെന്ന് ഉറപ്പിച്ചു പറയുകയും പ്രവാചക ശിഷ്യനായ അബൂ അയ്യൂബുൽ അൻസ്വാരി ഇന്നലെ തനിക്കു ദർശനം നൽകിയ കാര്യം സൂചിപ്പിക്കുകയും ചെയ്തു, 'സ്വപ്നദർശനത്തിൽ അയ്യൂബ് അൻസാരി അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലം തനിക്ക് കാട്ടി തന്നുവെന്നും, സുൽത്താൻ മുഹമ്മദിനും ഈ കല്ലറ കാട്ടിക്കൊടുത്തു കൊണ്ട് അവിടെ അടക്കം ചെയ്യാനുണ്ടായ കാരണങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കണമെന്ന് ഉണർത്തിച്ചുവെന്നും' മുഹമ്മദ് രണ്ടാമനോട് മുഹമമദ് ഷംസ് അല് ദീന് അരുള് ്ചെയ്തു. (AD 672 ഖലീഫ മുആവിയയുടെ കാലത്തു റോമൻ സൈന്യവുമായി യുദ്ധമുണ്ടായ സമയം മരണാസനായി കിടക്കുന്ന അബൂ അയ്യൂബുൽ അൻസ്വാരി അന്ന് അദ്ദേഹത്തെ കോൺസ്റ്റാന്റിനോപ്പിൾ പട്ടണത്തിലേക്കു കടക്കുന്ന മതിലിനരികെ അടക്കം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും മുആവി സൈന്യം അത് നിറവേറ്റി കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു) ഗുരുവിനോടൊപ്പം പോയ സുൽത്താൻ മുഹമ്മദ് മണ്ണിനടിയിൽ പൂണ്ടു പോയ അൻസാരിയുടെ ശവകുടീരം കണ്ടെടുത്തു. ഇതോടു കൂടി ശുഭാപ്തി വിശ്വാസം തിരികെ കിട്ടിയ സുൽത്താൻഉരുണ്ട മരക്കഷ്ണങ്ങൾ അടുക്കിവെച്ച് കപ്പലുകൾ കരയിലൂടെ വലിച്ചു കയറ്റി മൂന്ന് മൈൽ ദൂരം ശത്രുക്കളുടെ കണ്ണുകളെ വെട്ടിച്ച് സഞ്ചരിച്ചു കോട്ടയുടെ ബലഹീനമായ ഭാഗത്തെ കടലിലേക്കെത്തിച്ചു. അപ്പോഴേക്ക് 56 ദിവസം പിന്നിട്ടിരുന്നു, ആക്രമണം പുനരാരംഭിക്കുവാൻ പോകുന്ന തലേ രാത്രി പോരാട്ട വീര്യം ജ്വലിപ്പിക്കുന്ന പ്രഭാഷണങ്ങൾ നടത്തി സൈനികരിൽ ആത്മ വീര്യം വളർത്തിയ മുഹമ്മദ് രണ്ടാമൻ പിറ്റേന്ന്‌ വ്രതമെടുത്തു ആക്രമണം പുനരാരംഭിക്കുവാൻ സൈന്യത്തോട് കൽപ്പിച്ചു. യുദ്ധത്തിന്റെ അമ്പത്തേഴാം നാൾ കരയിൽ നിന്നും, കടലിൽ നിന്നും, തുരങ്കം വഴിയുമുള്ള തുടർച്ചയായ ആക്രമണത്താൽ ക്രിമു 1453 മേയ്29 തീയതി ഓട്ടോമൻ സൈന്യം ബലവത്തായ കോട്ട തകർക്കുകയും കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുകയും ചെയ്തു.തുടർന്ന് ഫത്താഹ് (കീഴടക്കിയവൻ ) എന്ന വിശേഷണ നാമം സുൽത്താൻ മുഹമ്മദ് സ്വന്തം പേരിനോടൊപ്പം കൂട്ടി ചേർത്തു.

ഭരണനേട്ടങ്ങൾ

തിരുത്തുക

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ സുൽത്താൻ മുഹമ്മദ് നഗരത്തിന്റെ പേര് ഇസ്താംബുൾ എന്നാക്കി മാറ്റി, പട്ടണ നിവാസികളുടെ അധിക നികുതി എടുത്തു മാറ്റിയതോടെ പ്രദശവാസികൾ സ്വമനസാലെ ഭരണമാറ്റം സ്വാഗതം ചെയ്തു. അയ്യൂബ് അൻസാരിയുടെ ബഹുമാനാർത്ഥം അയ്യൂബ് പള്ളിയും ദർഗ്ഗ യും നിർമ്മിക്കുകയാണ് സുൽത്താൻ ആദ്യം ചെയ്തത്. തുടർന്ന് വലിയ ഒരു മാർക്കെറ്റ് സ്ഥാപിച്ച മുഹമ്മദ് രണ്ടാമൻ സൗജന്യ വീടും ആനൂകൂല്യങ്ങളും വാഗ്‌ദാനം ചെയ്തു രാജ്യത്തിന്റെ പല ഭാഗത്തുമുള്ള വൈദ്ഗ്ത്യ തൊഴിലാളികളെയും നിർമ്മാണ വിദഗ്ദരെയും കോൺസ്റ്റാന്റിനോപ്പിളിലേക്ക് ആകർഷിക്കുകയും ലോക കച്ചവട തുരുത്താക്കി പ്രദേശത്തെ മാറ്റുകയും ചെയ്തു. രാജ്യത്തുടനീളം ഉദ്യാനങ്ങളും സ്‌കൂളുകളും നിർമ്മിച്ചു. മസ്ജിദുകളും സൂഫി ആശ്രമങ്ങളും സ്ഥാപിച്ചു മതപരമായ അറിവുകൾ പകർന്നു നൽകാനും ശ്രദ്ധിച്ചു. ഓട്ടോമൻ ശിൽചാതുരിയിൽ ഫത്താഹ് പള്ളിയും, ടോപ്കാപി കൊട്ടാരവും പണിതു. അപൂർവമായ ഗ്രന്ഥങ്ങൾക്കായി കൊട്ടാരത്തിൽ പ്രത്യേകം ലൈബ്രറി തന്നെയുണ്ടായിരുന്നു. വ്യത്യസ്ത ഭാഷകളിലുള്ള പന്ത്രണ്ടായിരം പുസ്തകങ്ങൾ അതിലുണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്. കൊട്ടാരത്തിൽ ഇദ്ദേഹം ധ്യാനമിരുക്കാനായി പണിത മുറിയും ശ്രദ്ധേയമാണ്. ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതിന് മുൻപും, യുദ്ധത്തിനായും, യാത്ര പുറപ്പെടുന്നതിനു മുന്നോടിയായും ഈ മുറിയിൽ ഭജനമിരിക്കുക പതിവായിരുന്നു. ഈ മുറി പിന്നീട് സുൽത്താൻ സലിം രണ്ടാമൻ പ്രവാചക ശേഷിപ്പുകൾ സൂക്ഷിക്കുന്ന ഇടമാക്കി മാറ്റി

രാജ്യത്തിൽ വിജ്ഞാനം വ്യാപിപ്പിക്കുന്നതിന് സുൽത്താൻ മുഹമ്മദ് വിവർത്തനത്തെയും, ഗ്രന്ഥ രചനയെയും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു . ജനതയിൽ വൈജ്ഞാനിക നവോത്ഥാനം ഉണ്ടാക്കുന്നതിനായി ഗ്രീക്ക്, ലാറ്റിൻ, അറബി, പേർഷ്യൻ ഭാഷകളിൽ നിന്ന് തുർക്കി ഭാഷയിലേക്ക് വിവർത്തനങ്ങൾ നടത്താൻ അദ്ദേഹം കൽപിച്ചു. വായന ശീലം വളർത്തുന്നതിനായി രാജ്യത്തുടനീളം വലിയ വലിയ ഗ്രന്ഥാലയങ്ങൾ സ്ഥാപിച്ചു. വിജ്ഞാനത്തിന്റെ വ്യാപനത്തിനും സ്‌കൂളുകൾ സ്ഥാപിക്കുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ചെറുതും വലുതുമായ നഗരങ്ങളിലും ഗ്രാമങ്ങളിലും അദ്ദേഹം സ്‌കൂളുകൾ സ്ഥാപിച്ചു. ഈ സ്‌കൂളുകൾ വ്യവസ്ഥപ്പെടുത്തുകയും അതിൽ ക്ലാസുകളും വിഭാഗങ്ങളും വേർതിരിക്കുകയും ചെയ്തു. പരീക്ഷസംവിധാനവും സ്ഥാപിച്ചു. സർക്കാർ വിദ്യാലയങ്ങൾ മുഖേന സൗജന്യ വിദ്യാഭ്യാസം നൽകുകയും ചെയ്തു. സാഹിത്യം, ഭാഷ എഞ്ചിനീയറിംങ്, ഗണിതശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ അവിടെ പഠിപ്പിച്ചിരുന്നു, ആത്മീയ ജ്ഞാനം, വിവർത്തനം, പ്രവാചക വചനം, കർമ്മ ശാസ്ത്രം എന്നിവയും പഠിക്കാൻ സൗകര്യമൊരുക്കി.

സ്‌കൂളുകളോട് ചേർന്ന് അദ്ദേഹം ഹോസ്റ്റലുകളും അവിടെ ഭക്ഷണവും ഒരുക്കിയിരുന്നു. വിദ്യാർഥികൾക്ക് മാസം തോറും സ്‌റ്റൈപ്പന്റ് നൽകാനുള്ള സംവിധാനവും അദ്ദേഹം ഉണ്ടാക്കി. ഈ സ്‌കൂളുകളിലെല്ലാം വർഷം മുഴുവൻ ക്ലാസ് നടക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.സ്‌കൂളുകളോട് ചേർന്ന് ലൈബ്രറികൾ സ്ഥാപിക്കുകയും ഉണ്ടായി.

സാമ്രാജ്യ വികസനവും, മരണവും

തിരുത്തുക

അൽബേനിയ, ബോസ്നിയ, സെർബിയ, ക്രീമിയ എന്നീ രാജ്യങ്ങൾ കീഴടക്കി യൂറോപ്പിൽ ഓട്ടൊമൻ സാമ്രാജ്യം വികാസം പ്രാപിക്കുന്നത് മുഹമ്മദ് രണ്ടാമന്റെ കാലത്താണ്. വ്ലാഡി ഡ്രാക്കുളയെ പരാജയപ്പെടുത്തി ഇപ്പോഴത്തെ ഹംഗറിയുടെ ഭാഗമായ വ്ലാച്ചിയ കീഴടക്കിയ സുൽത്താൻ മുഹമ്മദ് റോം ആക്രമിക്കാനുള്ള സജ്ജീകരണം പൂർത്തിയാകുന്നതിനു മുൻപ് തന്റെ നാൽപത്തി ഒമ്പതാം വയസ്സിൽ (3 മേയ് 1481) നിര്യാതനായി. ഇദ്ദേഹം മരണപ്പെട്ടില്ലായിരുന്നുവെങ്കിൽ യൂറോപ്പ് മുഴുവനായും ഓട്ടോമൻ രാജവംശത്തിനു അധീനതയിലാകുമായേനെ എന്നാണു ചരിത്രകാരന്മാരുടെ നിഗമനം. സുൽത്താൻ മുഹമ്മദിന്റെ കാല ശേഷം മകനായ ബേസിദ് രണ്ടാമൻ അധികാരമേറ്റെടുത്തു .ഫത്താഹ് പള്ളിയിലാണ് സുൽത്താൻ മുഹമ്മദിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. യാഥാസ്ഥിതിക മുസ്ലിങ്ങളും, വിനോദ സഞ്ചാരികളും ഇവിടെ സന്ദർശനം നടത്താറുണ്ട്.

  1. [1]

പുറംകണ്ണികൾ

തിരുത്തുക
സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II)
Born: 30 മാർച്ച് 1432 Died: 3 മേയ് 1481
Regnal titles
മുൻഗാമി ഓട്ടമൻ സുൽത്താൻ
ഓഗസ്റ്റ് 1444 ‒ സെപ്റ്റംബർ 1446
പിൻഗാമി
ഓട്ടമൻ സുൽത്താൻ (ചക്രവർത്തി)
3 ഫെബ്രുവരി 1451 – 3 മേയ് 1481
പിൻഗാമി
Titles in pretence
കോൺസ്റ്റാന്റിനോപ്പിൾ റോമാ സാമ്രാജ്യം 
മുൻഗാമി റോമാ സാമ്രാജ്യത്തിന്റെ സീസർ
29 മേയ് 1453
New title
സ്വയം-പ്രഖ്യാപിതം
ഇസ്ലാമിന്റെ ഖലീഫ
29 മേയ് 1453 – 3 മേയ് 1481
പിൻഗാമി