ഐസോമെർ

(Isomer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രസതന്ത്രത്തിൽ, ഒരേ തന്മാത്രാവാക്യമുള്ളതും വ്യത്യസ്ത ഘടനാവാക്യവുമുള്ള സംയുക്തങ്ങളെ ഐസോമെർ എന്ന് വിളിക്കുന്നു[1] . ഇവ കാണിക്കുന്ന പ്രതിഭാസമാണ് ഐസോമെറിസം (സമാവയവത). ഒരേ ഫങ്ഷണൽ ഗ്രൂപ്പുള്ള ഐസോമെറുകൾ മാത്രമേ സാധാരണായായി സമാനമായ രാസ, ഭൗതിക സ്വഭാവങ്ങൾ കാണിക്കാറുള്ളൂ. സമാവയവതയെ പ്രധാനമായും സ്ട്രക്ചറൽ ഐസോമെറിസം (Structural Isomerism), സ്റ്റീരിയോ ഐസോമെറിസം (Stereo Isomerism) എന്നിങ്ങനെ രണ്ടായി വിഭാഗീകരിച്ചിരിക്കുന്നു.

ചെയിൻ ഐസോമെറിസം

തിരുത്തുക

കാർബൺ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് ചെയിൻ ഐസോമെറിസം .

ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം

തിരുത്തുക

ഫങ്ഷണൽ ഗ്രൂപ്പിന്റെ വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം.

പൊസിഷൻ ഐസോമെറിസം

തിരുത്തുക

കാർബൺ ചെയിനിലെ ക്രിയാത്മക ഗ്രൂപ്പിന്റെ സ്ഥാനം (പൊസിഷൻ) മാറുന്നതിനനുസരിച്ച് ഉണ്ടാകുന്നതാണ് പൊസിഷൻ ഐസോമെറിസം.

മെറ്റമെറിസം

തിരുത്തുക

ഇത്തരം ഐസോമെറിസം കാണിക്കുന്നത് ഈഥർ ആണ്. ഈഥറിലെ ഓക്സിജനും, ഇരുവശത്തുമുള്ള കാർബൺ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് മെറ്റാമെറിസം

ഐസോമെറിസം തന്മാത്രാസൂത്രം ഘടന
ചെയിൻ ഐസോമെറിസം

C5H12

  1.  
  2.  
  3.  
ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം

C2H5OH

  1.  
  2. മെഥോക്സി മീഥെയ്ൻ
പൊസിഷൻ ഐസോമെറിസം

C7H16O

  1. 1-ഹെപ്റ്റനോൾ
  2. 2-ഹെപ്റ്റനോൾ
  3. 3-ഹെപ്റ്റനോൾ
  4. 4-ഹെപ്റ്റനോൾ
മെറ്റാമെറിസം

C6H14O

  1. മെഥോക്സി പെന്റെയ്ൻ
  2. എഥോക്സി ബ്യൂടെയ്ൻ
  3. പ്രെപ്പോക്സി പ്രൊപ്പെയ്ൻ
  1. "STEREOISOMERISM - GEOMETRIC ISOMERISM". www.chemguide.co.uk. www.chemguide.co.uk. Archived from the original on 2013-09-10. Retrieved 2013 സെപ്റ്റംബർ 10. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഐസോമെർ&oldid=3971102" എന്ന താളിൽനിന്ന് ശേഖരിച്ചത്