ഇസാമു അകസാക്കി

(Isamu Akasaki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകനാണ് ഇസാമു അകസാക്കി (赤崎 勇 അകസാക്കി ഇസാമു), (ജനനം: ജനു: 30, 1929) .കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും അകസാകി മറ്റു രണ്ടു ജാപ്പനീസ് ഗവേഷകരായ ഹിരോഷി അമാനോ, ഷൂജി നകാമുറ എന്നിവർക്കൊപ്പം 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടു.[1]

ഇസാമു അകസാക്കി
ജനനം(1929-01-30)ജനുവരി 30, 1929
മരണംഏപ്രിൽ 1, 2021(2021-04-01) (പ്രായം 92)
കലാലയംക്യോട്ടോ സർവകലാശാല
നഗോയാ സർവകലാശാല
പുരസ്കാരങ്ങൾ2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾനഗോയാ സർവകലാശാല

ജീവിതരേഖ

തിരുത്തുക

ജപ്പാനിലെ കഗോഷിമ പ്രവിശ്യയിൽ ജനിച്ച അകസാക്കി ക്യോട്ടോ സർവ്വകലാശാലയിൽ നിന്നും 1952 ൽ ബിരുദവും നഗോയാ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. കുറച്ചു കാലത്തേക്ക് മത്സുഷിത ഇലക്ച്രിക്കൽ കോർപറേഷൻറെ (ഇപ്പഴത്തെ പേര് പാനാസോണിക് ) ടോക്യോയിലെ ഗവേഷണശാലയുടെ ഡയറക്റ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് നഗോയാ സർവ്വകലാശാലയിലാണ് അദ്ദേഹം ഗാലിയം നൈട്രൈഡ് ഡയോഡുകളെ സംബന്ധിച്ച ഗവേഷണം തുടർന്നത്. ഇവിടെ വെച്ചാണ് ഹിറോഷി അമാനോയുമായുളള ഫലപ്രദമായ കൂട്ടായ്മ ആരംഭിച്ചത്. തന്റെ പേറ്റന്റുകളിൽ നിന്നുളള വമ്പിച്ച റോയൽറ്റി ഉപയോഗിച്ച്, അകസാകി 2006-ൽ നഗോയ യൂണിവഴ്സിറ്റി കാംപസ്സിൽ ഗവേഷണ സ്ഥാപനം ആരംഭിച്ചു[2]. മെയ്ജോ യൂണിവഴ്സിറ്റിയിലെ പ്രൊഫസറായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു. [3]

ചുവപ്പ് , പച്ച നിറങ്ങളിൽ ഉള്ള എൽ ഇ ഡികൾ തൊള്ളായിരത്തി അറുപതുകളിൽ തന്നെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും നീല ഡയോഡുകൾ വികസിപ്പിച്ചെടുക്കുന്നതിൽ പലേ തടസ്സങ്ങളും ഉണ്ടായിരുന്നു.പ്രകാശവത്കരണത്തിന് എൽ.ഇ.ഡി.ഉപയോഗിക്കണമെങ്കിൽ ശുഭ്ര വെളിച്ചം (White light) സാധ്യമാകണം. ചുവപ്പ്, പച്ച, നീല എന്നീ മൂന്നുതരം എൽ.ഇ.ഡി.കളും സംയോജിപ്പിച്ചാലേ സൂര്യവെളിച്ചം പോലുളള ശുഭ്രപ്രകാശം (തരംഗദൈർഘ്യം 400-800nm) ലഭിക്കൂ.

 
ചുവപ്പ്, പച്ച, നീല എൽ.ഇ.ഡി.കളുടെ സ്പെക്ട്രം

.

നീല എൽ.ഇ.ഡിക്കാവശ്യമായ എന്ന രാസസംയുക്തമാണ് ഗാലിയം നൈട്രൈഡ്. 1985-ൽ അകസാകി കലർപ്പില്ലാത്ത മികച്ച ഗാലിയം നൈട്രൈഡ് ഏകപരലുകൾ (സിംഗിൾ ക്രിസ്റ്റൽ) വളർത്തിയെടുക്കുന്നതിൽ വിജയം നേടി. അകാസാകിയും അമാനോയും ചേർന്നു നഗോയ സർവകലാശാലയിലും നകാമുറ ജപ്പാനിലെ ടോക്കുഷിമയിലുള്ള നിഷിയ കെമിക്കൽസ് എന്ന കമ്പനിയിലും നടത്തിയ ദീർഘമായ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് കൂടുതൽ കാര്യക്ഷമമായ വെളള എൽ.ഇ.ഡയോഡുകൾ നിർമിച്ചെടുത്തത്.[4].ഗാലിയം ലൈട്രൈഡിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും മറ്റു രാസപദാർഥങ്ങൾ വളരെ ചെറിയ തോതിൽ കൃത്യമായ അളവോടെ കലർത്തി (doping) പ്രകാശത്തിന് നിറഭേദങ്ങൾ വരുത്തുന്നതിനും അകസാകിയും അമാനോയും പരിശ്രമിച്ചു.[5]. [6]. ഗവേഷണ ഫലങ്ങൾ അകസാകിയും അമാനോയും നാനൂറിൽപരം ശാസ്ത്രലേഖനങ്ങളിലുടെ ലോകത്തെ അറിയിച്ചു.[7]. പിന്നീട് എൽ.ഇ.ഡി. കളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ അകസാകിയും അമാനോവും നാകമൂറയും പി.എൻ ജങ്ഷനുകളുടെ അടരുകളിലേക്ക് (layers)ശ്രദ്ധ തിരിച്ചു. വളരെ കുറഞ്ഞ തോതിൽ ഇൻഡിയവും അലുമിനിയവും അടങ്ങിയ ഗാലിയം നൈട്രൈഡ് ആയിരുന്നു (InGaN/AlGaN) ഈ അടരുകളുണ്ടാക്കാൻ അവർ ഉപയോഗിച്ചത്. ഇതിൽ നിന്നാണ് നീല എൽ.ഈ.ഡി ഉത്പാദിപ്പിച്ചത്. നീല എൽ.ഇ.ഡി മറ്റു പല സാങ്കേതിക പുരോഗതികൾക്കും വഴിതെളിച്ചു.

പ്രാധാന്യം

തിരുത്തുക

എൽ.ഇ.ഡി. അടിസ്ഥാനപരമായി പി.ടൈപ് (ഹോൾ റിച്ച്) -എൻ.ടൈപ്പ്(ഇലക്ട്രോൺ റിച്) സെമികണ്ടക്റ്ററുകളുടെ ജങ്ഷനുകളാണ്. വോൾട്ടേജിനു വിധേയമാകുമ്പോൾ ഹോൾ- ഇലക്ട്രോൺ പുനഃസംയോജനം(Recombination) നടക്കുന്നു; ആ പ്രക്രിയയുടെ ഭാഗമായി ഉളവാകുന്ന ഊർജ്ജം പ്രകാശമായി വികിരണം ചെയ്യപ്പെടുന്നു. ഇത്തരം ബൾബുകൾക്ക് ഫിലമെൻറിന്റെ ആവശ്യമില്ല. അതുകൊണ്ടു തന്നെ ഊർജ്ജം താപമായി നഷ്ടപ്പെടുന്നുമില്ല. കുറഞ്ഞ വൈദ്യുത/ഊർജ ഉപഭോഗം വഴി കൂടുതൽ ലൂമിനസ് ഫ്ലക്സ് (നിർദിഷ്‌ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്‌) നൽകുന്ന തരം പ്രകാശ സ്രോതസ്സുകൾ ഇതുവഴി സാധ്യമാകും.ഒരു എൽ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊർജ – കാര്യക്ഷമത സാധാരണ ബൾബുകളേയും .ഫ്ലുറസൻസ് ബൾബുകളേയും അപേക്ഷിച്ച് അനേകമടങ്ങ് കൂടുതലാണ്. ലോകത്തെ മുഴുവൻ ഊർജ ഉത്പാദനത്തിൻറെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകൾക്കായി ഉപയോഗിക്കുന്നതിനാൽ ഭീമമായ ഊർജലാഭം ഇതു വഴിയുണ്ടാകും. ,[8].[9] അവ ഏറെ നാൾ പ്രവർത്തനക്ഷമമായിരിക്കുകയും ചെയ്യും[10]

പ്രധാന ബഹുമതികൾ

തിരുത്തുക
  • 1989 Japanese Association for Crystal Growth (JACG) Award
  • 1991 Chu-Nichi Culture Prize[11]
  • 1994 Technological Contribution Award, Japanese Association for Crystal Growth in commemoration of its 20th anniversary
  • 1995 Heinrich Welker Gold Medal, the International Symposium on Compound Semiconductors
  • 1996 Engineering Achievement Award, the Institute of Electrical and Electronics Engineers / Lasers Electro-Optics Society
  • 1997 The Medal with P*urple Ribbon, the Japanese Government[12]
  • 1998 Inoue Harushige Award, Japan Science and Technology Agency
  • 1998 C&C Prize, the Nippon Electric Company Corporation[13]
  • 1998 Laudise Prize, the International Organization for Crystal Growth[14]
  • 1998 Jack A. Morton Award, the Institute of Electrical and Electronics Engineers[15]
  • 1998 Rank Prize, the Rank Prize Foundation[16]
  • 1999 Fellow, the Institute of Electrical and Electronics Engineers[17]
  • 1999 Gordon E. Moore Award, the Electrochemical Society[18]
  • 1999 Honoris Causa Doctorate, the University of Montpellier II
  • 1999 Toray Science and Technology Prize, Toray Science Foundation[19]
  • 2001 Asahi Prize, the Asahi Shinbun Cultural Foundation[20]
  • 2001 Honoris Causa Doctorate, Linkoping University
  • 2002 Outstanding Achievement Award, the Japan Society of Applied Physics
  • 2002 Fujihara Prize, the Fujihara Foundation of Science[21]
  • 2002 The Order of the Rising Sun, Gold Rays with Neck Ribbon, the Japanese Government[22]
  • 2002 Takeda Award, the Takeda Foundation[23]
  • 2003 President's Award, the Science Council of Japan (SCJ)[24]
  • 2003 Solid State Devices & Materials (SSDM) Award
  • 2004 Person of Cultural Merit, the Japanese Government
  • 2004 Tokai TV Culture Prize
  • 2004 University Professor, Nagoya University
  • 2006 John Bardeen Award, the Minerals, Metals & Materials Society[25]
  • 2006 Outstanding Achievement Award, the Japanese Association for Crystal Growth
  • 2007 Honorable Lifetime Achievement Award, the 162nd Research Committee on Wide Bandgap Semiconductor Photonic and Electronic Devices, Japan Society for the Promotion of Science (JSPS)
  • 2008 Foreign Associate, the US National Academy of Engineering[26]
  • 2009 Kyoto Prize Advanced Technology, the Inamori Foundation[27]
  • 2010 Lifetime Professor, Meijo University
  • 2011 Special Award for Intellectual Property Activities, the Japan Science and Technology Agency
  • 2011 Minami-Nippon Culture Prize-Honorable Prize
  • 2011 The Order of Culture, the Japanese Emperor[28][29][30]
  1. 2014-ഭൗതികശാസ്ത്രത്തിനുളള നോബൽ പുരസ്കാരം
  2. അകസാകി ഇൻസ്റ്റിറ്റ്യൂട്ട്
  3. ഇസാമു അകസാകി-നഗോയ യൂണിവഴ്സിറ്റി[പ്രവർത്തിക്കാത്ത കണ്ണി]
  4. ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കംaccessdate=8 ഒക്ടോബർ 2014]
  5. Metalorganic vapor phase epitaxial growth of a high quality GaN film using an AlN buffer layer (Amano, H., Sawaki, N., Akasaki, I. and Toyoda, Y.). Applied Physics Letters 48: 353-355
  6. Breakthroughs in Improving Crystal Quality of GaN and Invention of the p-n Junction Blue-Light-Emitting Diode (Akasaki, I. and Amano, H.). Japanese Journal of Applied Physics 45: 9001-9010
  7. Scientific Papers coauthored by Akasaki and Amano
  8. White light Emitting Diodes
  9. Energy Efficiency of White LEDs
  10. "Lifetime of White LEDs" (PDF). Archived from the original (PDF) on 2012-11-22. Retrieved 2014-10-15.
  11. http://www.chunichi.co.jp/info/award/culture/index.html
  12. http://www8.cao.go.jp/shokun/en/types-of-medals.html
  13. http://www.nec.co.jp/press/en/9811/0401.html
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-21. Retrieved 2014-10-07.
  15. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-10-13. Retrieved 2014-10-07.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-13. Retrieved 2014-10-07.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-26. Retrieved 2014-10-07.
  18. http://www.electrochem.org/awards/ecs/recipients/ssst_recipients.htm
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-13. Retrieved 2014-10-07.
  20. http://www.asahi.com/shimbun/award/asahi/english.html#winners2009
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-11. Retrieved 2014-10-07.
  22. http://www8.cao.go.jp/shokun/en/orders-of-the-rising-sun.html
  23. http://www.takeda-foundation.jp/en/award/takeda/2002/recipient/01.html
  24. http://www.interacademies.net/About.aspx
  25. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-10-07.
  26. http://www.nae.edu/MembersSection/Directory20412/31054.aspx
  27. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-10-07.
  28. http://www8.cao.go.jp/shokun/en/order-of-culture.html
  29. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-11. Retrieved 2014-10-07.
  30. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-13. Retrieved 2014-10-07.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇസാമു_അകസാക്കി&oldid=4098947" എന്ന താളിൽനിന്ന് ശേഖരിച്ചത്