ഇസബെൽ എംസ്ലി ഹട്ടൺ

(Isabel Emslie Hutton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസബെൽ ഗാലോവേ എംസ്ലി, ലേഡി ഹട്ടൺ CBE (11 സെപ്റ്റംബർ 1887 - 11 ജനുവരി 1960) മാനസികാരോഗ്യത്തിലും സാമൂഹിക പ്രവർത്തനത്തിലും വൈദഗ്ദ്ധ്യം നേടിയ ഒരു സ്കോട്ടിഷ് വൈദ്യനായിരുന്നു.[1] ഒന്നാം ലോകമഹായുദ്ധത്തിൽ മുൻനിരയിൽ ഡോ എൽസി ഇംഗ്ലിസിന്റെ സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഫോർ ഫോറിൻ സർവ്വീസ് എന്ന സംഘടനയുടെ മുൻനിര യൂണിറ്റുകളിൽ സേവനമനുഷ്ഠിച്ച അവർ ബ്രിട്ടീഷ്, സെർബിയൻ, റഷ്യൻ, ഫ്രഞ്ച് അധികൃതരിൽ നിന്ന് അവാർഡുകൾ നേടി.[2] എംസ്ലി ബ്രിട്ടീഷ് മിലിട്ടറി ഓഫീസർ ലഫ്റ്റനന്റ് ജനറൽ സർ തോമസ് ജക്കോംബ് ഹട്ടനെ വിവാഹം കഴിച്ചു.

ഇസബെൽ എംസ്ലി ഹട്ടൺ
ലേഡി ഹട്ടൺ
ഇസബെൽ ഗാലോവേ എംസ്ലി ഹട്ടന്റെ ഛായാചിത്രം
ഇസബെൽ ഗാലോവേ എംസ്ലി ഹട്ടൺ
ജനനം
ഇസബെൽ ഗാലോവേ എംസ്ലി

(1887-09-11)11 സെപ്റ്റംബർ 1887
മരണം11 ജനുവരി 1960(1960-01-11) (പ്രായം 72)
ദേശീയതസ്കോട്ടിഷ്
വിദ്യാഭ്യാസംഎഡിൻബർഗ് സർവകലാശാല
അറിയപ്പെടുന്നത്ഒന്നാം ലോകമഹായുദ്ധകാലത്തെ മെഡിക്കൽ ജോലി
ഓർഡർ ഓഫ് ദി വൈറ്റ് ഈഗിൾ (സെർബിയ)
ഓർഡർ ഓഫ് സെന്റ് സാവ
ക്രോയിക്സ് ഡി ഗ്വേറേ
ഓർഡർ ഓഫ് സെന്റ്. അന്ന
ബഹുമാനാർത്ഥമുള്ള സെർബിയൻ തപാൽ സ്റ്റാമ്പ് (2015)
ബന്ധുക്കൾജനറൽ സർ തോമസ് ഹട്ടൺ (married 1921)
Medical career
Professionവൈദ്യൻ, പത്തോളജിസ്റ്റ്
Fieldമനഃശാസ്ത്രം
Institutionsറോയൽ എഡിൻബർഗ് ഹോസ്പിറ്റൽ

ആദ്യകാല ജീവിതം

തിരുത്തുക

1887-ൽ എഡിൻബർഗിലാണ് ഇസബെൽ ഗാലോവേ എംസ്ലി ജനിച്ചത്. സ്കോട്ട്ലൻഡിലെ അഭിഭാഷകനും പ്രിവി സീലിന്റെ ഉപ സൂക്ഷിപ്പുകാരനുമായിരുന്ന ജെയിംസ് എംസ്ലിയുടെ മൂത്ത മകളായിരുന്നു അവർ. എഡിൻബർഗ് ലേഡീസ് കോളേജിൽനിന്ന് വിദ്യാഭ്യാസം നേടിയതിനേത്തുടർന്ന്തു എഡിൻബർഗ് സർവകലാശാലയിൽ ചേരുകയും അവിടെ വനിതാ മെഡിക്കൽ വിദ്യാലയത്തിൽ പരിശീലനം നേടി, എഡിൻബർഗ് റോയൽ ഇൻഫർമറിയിൽ ആശുപത്രി റസിഡൻസിയായി വർഷങ്ങളോളം ചെലവഴിച്ചു. 1910-ൽ, വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അവർ, 1912-ൽ "വാസ്സർമാൻ സെറോ-ഡയഗ്നോസിസ് ഓഫ് സിഫിലിസ് ഇൻ 200 കേസസ് ഇൻസാനിറ്റി" എന്ന തലക്കെട്ടിലുള്ള പ്രബന്ധത്തോടെ MD ബിരുദങ്ങൾ ലഭിച്ചു.[3]

തന്റെ തീസിസ് പൂർത്തിയാക്കുന്നതിനിടയിൽ, ഡിസ്ട്രിക്റ്റ് അസൈലത്തിൽ ഒരു പാത്തോളജിസ്റ്റായി ജോലി ചെയ്ത എംസ്ലി സ്റ്റെർലിംഗ്, ആദ്യം റോയൽ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രൺ എന്ന ആശുപത്രിയിലേയ്ക്ക് മാറുകയും തുടർന്ന് റോയൽ എഡിൻബർഗ് ഹോസ്പിറ്റലിലെ വനിതാ മെഡിസിൻ ചുമതലയേറ്റ ആദ്യത്തെ വനിതയായി മാറുകയും ചെയ്തു.

1915-ൽ, സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഓർഗനൈസേഷനിൽ ചേർന്ന എസ്ലി ഹട്ടൻ, ഫ്രാൻസിൽ ട്രോയിസിനടുത്തുള്ള സെന്റ്-സാവിനിലെ ഡൊമൈൻ ഡി ചാന്റലോപ്പിൽ സേവനമനുഷ്ഠിക്കുകയും തുടർന്ന് ഒന്നാം ലോകമഹായുദ്ധസമയത്ത് സലോനിക്കയിലെ ഫ്രഞ്ച് ആർമിയുടെ ആർമീ ഡി ഓറിയന്റിനൊപ്പം സെർബിയൻ സൈന്യത്തെ നയിച്ചുകൊണ്ട് സ്വയം വ്യത്യസ്തയായി.

ജോലി ചെയ്തിരുന്ന സെർബിയൻ ആശുപത്രി അടച്ചുപൂട്ടിയതിനെത്തുടർന്ന്, അവർ ക്രിമിയയിലെ ലേഡി മ്യൂറിയൽ പേജിന്റെ ദൗത്യം ഏറ്റെടുത്തു. ഈ റോളിൽ, അനാഥരായ നിരവധി കുട്ടികളെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് (ഇപ്പോൾ ഇസ്താംബുൾ) കൊണ്ടുവന്ന അവർ, റഷ്യൻ അഭയാർത്ഥികൾക്ക് ആശ്വാസം നൽകി. 1928-ൽ, വിത് എ വുമൺസ് യൂണിറ്റ് ഇൻ സെർബിയ, സലോനിക ആൻഡ് സെബാസ്റ്റോപോൾ എന്ന പേരിൽ ഈ വർഷങ്ങളുടെ ഒരു വിവരണം അവർ പ്രസിദ്ധീകരിച്ചു.[4]

ഈ കാലയളവിലെ അവരുടെ പ്രവർത്തനത്തിന്, അവർക്ക് സെർബിയൻ ഓർഡറുകളായ വൈറ്റ് ഈഗിൾ, സെന്റ് സാവ എന്നിവയും, ഫ്രാൻസിൻറെ ക്രോയിക്സ് ഡി ഗുറെ, റഷ്യയുടെ ഓർഡർ ഓഫ് സെന്റ് അന്ന എന്നീ പദവികളും ലഭിച്ചു.[5]

  1. McConnell, Anita (2004) "Hutton, Isabel Galloway Emslie , Lady Hutton (1887–1960)" in Oxford Dictionary of National Biography, Oxford University Press doi:10.1093/ref:odnb/71709
  2. "Collection box and medals, associated with Scottish Women's Hospitals units and Dr Elsie Inglis". National Museum of Scotland, accessed via SCRAN. 000-180-000-413-C.
  3. Galloway, Emslie, Isabella (1912). "Wassermann sero-diagnosis of syphilis in 200 cases of insanity" (in ഇംഗ്ലീഷ്). hdl:1842/20499. {{cite journal}}: Cite journal requires |journal= (help)CS1 maint: multiple names: authors list (link)
  4. Hutton, Isabel Galloway Emslie (1 January 1928). With a Woman's Unit in Serbia, Salonika and Sebastopol. Williams.
  5. "Obituary: Isabel Emslie Hutton". The Lancet. 275 (7117): 231. 23 January 1960. doi:10.1016/S0140-6736(60)90161-6.
"https://ml.wikipedia.org/w/index.php?title=ഇസബെൽ_എംസ്ലി_ഹട്ടൺ&oldid=3842485" എന്ന താളിൽനിന്ന് ശേഖരിച്ചത്