ഇരുമ്പനം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
(Irumpanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് 2 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ പെട്ട ഒരു പ്രദേശമാണ് ഇരുമ്പനം. ഈ പ്രദേശത്തിന്റെ അതിർത്തിയിലൂടെയാണ് ചിത്രപ്പുഴയാറ് ഒഴുകുന്നത്. സീപോർട്ട്-എയർപോർട്ട് റോഡ് (SPAP റോഡ്) ഈ സ്ഥലത്തുകൂടി കടന്നുപോകുന്നു. കാക്കനാട് ഇരുമ്പനത്തിന്റെ അതിർത്തി പങ്കിടുന്നു
Irumpanam ഇരുമ്പനം | |
---|---|
Neighbourhood | |
ഇരുമ്പനം റെയിൽവേ മേൽപ്പാലം | |
Coordinates: 9°58′23″N 76°21′07″E / 9.973°N 76.352°E | |
Country | India |
State | Kerala |
District | Ernakulam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
Lok Sabha Constituency | Ernakulam |
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകകൊച്ചിൻ റിഫൈനറിയുടെ കൺസ്ട്രക്ഷൻ യാഡ് തുടങ്ങിയ ഭാഗങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ട്രാക്കോ കേബിൾ കമ്പനി, ഭാരത് പെട്രോളിയം കമ്പനി എന്നിവയാണ് പ്രധാന വ്യവസായ സ്ഥാപനങ്ങൾ.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനം
- S.N.D.P ലോവർ പ്രൈമറി സ്കൂൾ, ഇരുമ്പനം
- എൽ.പി.എസ്, ഇരുമ്പനം
- ലേക്ക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂൾ
- സരസ്വതി മന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ജർമ്മൻ, ഫ്രഞ്ച് ഭാഷകൾക്കായുള്ള ട്രാം അക്കാദമി
ആരാധാനാലയങ്ങൾ
തിരുത്തുകഇവിടെയുള്ള പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ് ഇൻഫന്റ് ജീസസ് പള്ളി,[1] വെട്ടിക്കാവ് ഭഗവതിക്ഷേത്രം, മകളിയം ശ്രീരാമസ്വാമി ക്ഷേത്രം ,വള്ളിക്കാവ് ഭഗവതി ക്ഷേത്രം , പൊന്നിൻ ചേരി മുഗൾ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവ.
സന്ദർശിക്കേണ്ട സ്ഥലങ്ങൾ
തിരുത്തുക- തൃക്കത്ര മഹാദേവ ക്ഷേത്രം
- കരീങ്ങച്ചിറ പള്ളി
- മകളിയം ശ്രീരാമസ്വാമി ക്ഷേത്രം
- വള്ളിക്കാവ് ഭഗവതി ക്ഷേത്രം
അവലംബം
തിരുത്തുക- ↑ Infant-Jesus-Church-Irumpanam, Infant-Jesus-Church-Irumpanam.