കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രൊളിയം കൊർപ്പറേഷന്റെ കീഴിലുള്ള സ്വാഭാവിക എണ്ണ ശുദ്ധീകരണ ശാലയാണ് (crude oil refinery) കൊച്ചി റിഫൈനറി. കൊച്ചിയിൽ അമ്പലമുകൾ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് കൊച്ചിൻ റിഫൈനറീസ് എന്നറിയപ്പെട്ടിരുന്നു. 1963 ഏപ്രിൽ 27 നാണ് കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

Kochi Refinery
Public Sector
വ്യവസായംOil refinery
സ്ഥാപിതംഏപ്രിൽ 27, 1963 (1963-04-27)
ആസ്ഥാനം,
ഉത്പന്നങ്ങൾPetroleum, Petrochemicals
വരുമാനംIncrease 60,000 കോടി (US$9.4 billion) (2018)[1]
മാതൃ കമ്പനിBharat Petroleum Corporation Limited
വെബ്സൈറ്റ്BPCL Kochi Refinery
 
കൊച്ചി റിഫൈനറിസിൽ വന്ന ഒരു കപ്പൽ

അമേരിക്കയിലെ ഫിലിപ്പ്സ് പെട്രൊളിയം കമ്പനിയും കൽക്കട്ടയിലെ ഡങ്കൺ ബ്രദേഴ്സും ചേർന്ന് 1963ൽ ആരംഭിച്ച സംയുക്ത സംരംഭമാണ് കൊച്ചിൻ റിഫൈനറീസ്. 1966ൽ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി ഉല്പാദനം ആരംഭിച്ചു. 2005ൽ കേന്ദ്ര സർക്കാർ ബി.പി.സി.എൽ ന്റെ കീഴിലാക്കി.

പ്രവർത്തനം

തിരുത്തുക

സ്വാഭാവിക എണ്ണ ക്രൂഡ് ഓയിൽ 70% ഇറക്കുമതിയും 30% ആഭ്യന്തര ഉത്പാദനവുമാണ്.പുതുവൈപ്പീനിലുള്ള സംഭരണ ശേഖരണ കേന്ദ്രത്തിൽ കപ്പൽ മുഖാന്തരമെത്തുന്ന സ്വാഭാവിക എണ്ണ വലിയ പൈപ്പ് മുഖേന ശുദ്ധീകരണത്തിനായി എത്തിക്കുന്നു.

2009ലെ റിഫൈനറിയുടെ ശേഷി വർദ്ധിപ്പിച്ചതിനുശേഷമുള്ള മൊത്ത ശുദ്ധീകരണശേഷി 9.5 MMTPA ആണ്. [2]

ഉല്പനങ്ങൾ

തിരുത്തുക

അസംസ്കൃത എണ്ണ സംസ്ക്കരിച്ച് ലഭ്യമാവുന്ന പ്രധാന ഉല്പന്നങ്ങൾ ഇവയാണ്

  1. എൽ.പി.ജി.
  2. സുപീരിയർ കെറൊസീൻ (ഗാർഹിക ആവശ്യത്തിനുള്ള മണ്ണെണ)
  3. പെട്രോൾ
  4. ഡീസൽ
  5. വിമാന ഇന്ധനം
  6. നാഫ്ത

ഉപ ഉല്പന്നങ്ങൾ

തിരുത്തുക
  • കീടനാശനിർമ്മാണത്തിനായുള്ള ബെൻസീൻ
  • ലായിനിയായി ഉപയോഗ്ഗിക്കുന്ന സ്പെഷ്യൽ ബൊയിലിംഗ് സ്പിരിറ്റ്
  • വളം നിർമ്മിക്കാനുപയോഗ്ഗിക്കുന്ന സൾഫർ
  • ടൊളുഈൻ, പ്രൊപലീൻ തുടങ്ങിയ ഓർഗനിക ഉല്പന്നങ്ങൾ


  1. "Petrochemical complexes to boost turnover of BPCL Kochi Refinery". The Economic Times. 26 February 2019. Retrieved 26 February 2019.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-13. Retrieved 2011-02-21.

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊച്ചി_റിഫൈനറി&oldid=4069246" എന്ന താളിൽനിന്ന് ശേഖരിച്ചത്