ഇന്തോ-പാർഥിയൻ രാജ്യം
ക്രി.വ. 1-ആം നൂറ്റാണ്ടിൽ ഗോണ്ടോഫാരസ് സ്ഥാപിച്ച ഇന്തോ-പാർഥിയൻ രാജ്യം അതിന്റെ പരമോന്നതിയിൽ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ വ്യാപിച്ചിരുന്നു.
ഇന്തോ-പാർഥിയൻ രാജ്യം | |||||||||
---|---|---|---|---|---|---|---|---|---|
21–130 | |||||||||
![]() ഇന്തോ-പാർഥിയൻ രാജ്യത്തിന്റെ പരമോന്നതിയിൽ ഉള്ള ഭൂപ്രദേശങ്ങൾ | |||||||||
Capital | തക്ഷശില കാബൂൾ | ||||||||
Common languages | അരമായ ഗ്രീക്ക് (ഗ്രീക്ക് അക്ഷരമാല) പാലി (ഖരോഷ്ടി ലിപി) സംസ്കൃതം, പ്രാകൃതം (ബ്രഹ്മി ലിപി) | ||||||||
Religion | സൊരാസ്ട്രിയനിസം ബുദ്ധമതം ഹിന്ദുമതം പുരാതന ഗ്രീക്ക് മതം | ||||||||
Government | രാജഭരണം | ||||||||
രാജാവ് | |||||||||
• 21-47 | ഗോണ്ടോഫാരസ് | ||||||||
• 100-130-കൾ | പകോരസ് | ||||||||
Historical era | പുരാതനം | ||||||||
• ഗോണ്ടോഫാരസ് പാർഥിയൻ സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. | 21 | ||||||||
• Disestablished | 130 | ||||||||
|
ഈ സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ ഭൂരിഭാഗം സമയത്തും തലസ്ഥാനം തക്ഷശില (ഇന്നത്തെ പാകിസ്താനിൽ) ആയിരുന്നു, എന്നാൽ സാമ്രാജ്യത്തിന്റെ അവസാനത്തെ ഏതാനും വർഷങ്ങളിൽ തലസ്ഥാനം (ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ) കാബൂൾ ആയിരുന്നു.
പാർഥിയയിൽ നിന്നുമുള്ള സ്വാതന്ത്ര്യം തിരുത്തുക
പാർഥിയൻ അർസാസിഡ് രാജാക്കന്മാരുടെ കീഴിലെ പ്രഭുവായിരുന്ന ഗോണ്ടോഫാരസ് ഏകദേശം ക്രി.വ. 20-ൽ പാർഥിയൻ സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, പിടിച്ചടക്കിയ ഭൂവിഭാഗത്ത് ഇന്തോ-പാർഥിയൻ രാജ്യം സ്ഥാപിച്ചു.
ഈ രാജ്യം കഷ്ടിച്ച് ഒരു നൂറ്റാണ്ടേ നിലനിന്നുള്ളൂ. ഗോണ്ടോഫാരസിന്റെ പിൻഗാമിയായ അബ്ദഗാസസിനു കീഴിൽ സാമ്രാജ്യം ശിഥിലമാകാൻ തുടങ്ങി. ഈ സാമ്രാജ്യത്തിന്റെ വടക്കേ ഇന്ത്യൻ ഭാഗം ഏകദേശം ക്രി.വ. 75-ൽ കുഷാണർ തിരിച്ചുപിടിച്ചു. ഇതിനു ശേഷം ഈ രാജ്യം അഫ്ഗാനിസ്ഥാനിൽ ഒതുങ്ങി.
അവലംബം തിരുത്തുക
- "Les Palettes du Gandhara", Henri-Paul Francfort, Diffusion de Boccard, Paris, 1979.
- "Reports on the campaigns 1956-1958 in Swat (Pakistan)", Domenico Faccenna
- "Sculptures from the sacred site of Butkara I", Domenico Faccena
കുറിപ്പുകൾ തിരുത്തുക
- ↑ Photographic reference: "The dynastic art of the Kushans", Rosenfield, figures 278-279