ഇന്ത്യൻ രൂപ ചിഹ്നം
ഇന്ത്യ രൂപ ചിഹ്നം (₹) ഭാരതത്തിന്റെ ഔദ്യോഗിക നാണയമായ ഇന്ത്യൻ രൂപയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ്. ഒരു മത്സരത്തിലൂടെയാണ് ഈ ചിഹ്നത്തെ തിരഞ്ഞെടുത്തത്. 2010 ജൂലൈ 15-നാണ് സർക്കാർ ഈ ചിഹ്നം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്.
ഇന്ത്യൻ രൂപ ചിഹ്നം | |
ഡി. ഉദയകുമാറാണ് ഈ ചിഹ്നത്തിന് രൂപം നൽകിയത്.
ചരിത്രം
തിരുത്തുക2009 മാർച്ച് 5-ന് ഭാരത സർക്കാർ ഇന്ത്യൻ രൂപ ചിഹ്നം രൂപകൽപന ചെയ്യുന്നതിനായി ഒരു മത്സരം പ്രഖ്യാപിച്ചു. നന്ദിത കൊറിയ-മെഹ്റോത്ര, ഹിതേഷ് പത്മശാലി, ഷിബിൻ കെ.കെ., ഷാരൂഖ് ജെ. ഇറാനി, ഡി. ഉദയ കുമാർ എന്നവർ തയ്യാറാക്കിയ അഞ്ച് ചിഹ്നനങ്ങൾ[1] 3331 അപേക്ഷകളിൽ നിന്ന് അവസാന റൗണ്ടിലെത്തി. 2010 ജൂലൈ 15 - ന് കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ ഡി. ഉദയ കുമാർ രൂപകൽപന ചെയ്ത ചിഹ്നം തിരഞ്ഞെടുക്കപ്പെട്ടു.
രൂപരേഖ
തിരുത്തുകദേവനാഗിരി അക്ഷരമായ "र" - യുടെയും ലാറ്റിൻ അക്ഷരമായ "R" - ന്റെയും മിശ്രിതമാണ് ഇന്ത്യൻ രൂപ ചിഹ്നം. രണ്ട് സമാന്തര വരകൾ സമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു.
ഉപയോഗം
തിരുത്തുകഇന്ത്യൻ രൂപ ചിഹ്നം ഇപ്പോൾ എല്ലാ മുൻനിര പത്രങ്ങളിലും ഉല്പന്നങ്ങളുടെ വിലസൂചികകളിലും മൈക്രോസോഫ്റ്റ് ഓഫീസ് പോലെയുള്ള സോഫ്റ്റ്‌വെയർകളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രധാന ബാങ്കുകളുടെ ചെക്കുകളിലും പോസ്റ്റേജ് സ്റ്റാംപികളിലും ഇന്ത്യൻ രൂപ ചിഹ്നം ഉപയോഗിക്കുന്നു.
യുണീക്കോഡ്
തിരുത്തുക2010 U+20B9 എന്ന കോഡ് പോയിന്റാണ് യൂണിക്കോഡിൽ ഈ ചിഹ്നത്തിന്റെ സ്ഥാനം. 2010 ആഗസ്റ്റ് 10-ന് യൂണിക്കോഡ് ടെക്ക്നിക്കൽ കമ്മിറ്റി സർക്കാർ നിർദ്ദേശിച്ച കോഡ് പോയിന്റ് അംഗീകരിച്ചു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Rupee: Which of the 5 final designs do you like?". Rediff Business. 2010-06-16. Retrieved 2010-07-26.