ഇന്ത്യൻ സാഹിത്യം

(Indian literature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1947 വരെയും പിന്നീട് ഇന്ത്യയിലെയും സാഹിത്യത്തിനെയാണു് ഇന്ത്യൻ സാഹിത്യം എന്ന് വിവക്ഷിക്കുന്നത്. ഇന്ത്യയിൽ 22 ഔദ്യോഗികഭാഷകളാണുള്ളത്. ആദ്യകാലകൃതികൾ വാമൊഴിയായാണു് പ്രചരിക്കപ്പെട്ടിരുന്നത്. സംസ്കൃത സാഹിത്യത്തിന്റെ തുടക്കം 1500–1200 ബി.സി കാലഘട്ടത്തിൽ വാമൊഴിയായി പ്രചരിക്കപ്പെട്ട ഋഗ്വേദത്തിലൂടെയാണു്.ബി.സി. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യത്തിലാണ് സംസ്കൃത മഹാകാവ്യങ്ങളായ മഹാഭാരതവും രാമായണവും രചിക്കപ്പെട്ടത്. തുടർന്ന് സസ്കൃതത്തിൽ പല കൃതികളും [1] സംഘസാഹിത്യം, പാലിഭാഷയിലെഴുതിയ തിപിടകം എന്നിവയും രചിക്കപ്പെടുകയുണ്ടായി

ഒൻപതാം നൂറ്റാണ്ടിൽ കന്നഡ, പത്താം നൂറ്റാണ്ടിൽ തെലുഗു എന്നീ ഭാഷകളിലും ഗ്രന്ഥങ്ങൾ രചിക്കപ്പെടാൻ തുടങ്ങി.[2] പിന്നീടാണ് മറാത്തി, ഒഡിയ, ബംഗാളി എന്നീ ഭാഷകളിൽ ഗ്രന്ഥങ്ങൾ എഴുതപ്പെട്ടത്, തുടർന്ന് ഹിന്ദി, പേർഷ്യ, ഉർദു തുടങ്ങിയ ഭാഷകളിലും ഗ്രന്ഥങ്ങൾ രചിക്കപ്പെടാൻ തുടങ്ങി.

1913-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബംഗാളി കവി രബീന്ദ്രനാഥ് ടാഗോർ ഇന്ത്യയുടെ ആദ്യത്തെ നോബൽ സമ്മാനജേതാവായി. സമകാലീന ഇന്ത്യൻ സാഹിത്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ജ്ഞാനപീഠ പുരസ്കാരം എന്നീ രണ്ട് പ്രധാന സാഹിത്യ അവാർഡുകൾ നൽകപ്പെടുന്നു. എട്ട് ജ്ഞാനപീഠ പുരസ്കാരങ്ങൾ ഹിന്ദി, കന്നഡ എന്നീ ഭാഷകളിലെ സാഹിത്യകാരന്മാർക്കും അഞ്ചു വീതം ബംഗാളി, മലയാളം, എന്നീ ഭാഷകളിലെ സാഹിത്യകാരന്മാർക്കും നൽകപ്പെട്ടിട്ടുണ്ട്[3][4]

പ്രാചീന ഭാഷകളിൽ ഇന്ത്യൻ സാഹിത്യം തിരുത്തുക

വേദകാല സാഹിത്യം തിരുത്തുക

ആദ്യകാല സാഹിത്യത്തിന്റെ ഉദാഹരണങ്ങളിൽ വൈദികസംസ്‌കൃതത്തിൽ എഴുതപ്പെട്ട വേദങ്ങൾ ആണ്. ഈ കാലത്തെ രചനകളിൽ ഉൾപ്പെടുന്നവയാണ് ശുൽബസൂത്രങ്ങൾ

സംസ്കൃത ഇതിഹാസ സാഹിത്യം തിരുത്തുക

വേദവ്യാസന്റെ മഹാഭാരതവും വാല്മീകിയുടെ രാമായണവുമാണ് പ്രധാന സംസ്കൃതഇതിഹാസങ്ങൾ.

പാലി തിരുത്തുക

പാലി ഭാഷയിൽ രചിക്കപ്പെട്ട തിപിടകം മുഖ്യമായും ഇന്ത്യയിൽ ആണ് എഴുതപ്പെട്ടത്, പിന്നീടുണ്ടായ പാലി ഭാഷാകൃതികൾ മിക്കവാറും ശ്രീ ലങ്കയിലോ ദക്ഷിണ പൂർവ്വേഷ്യയിലോ ആണ് എഴുതപ്പെട്ടത്. പാലി സാഹിത്യത്തിൽ ബുദ്ധമത തത്ത്വചിന്ത, കവിത, ചില വ്യാകരണ കൃതികൾ എന്നിവ ഉൾപ്പെടുന്നു. ജാതകകഥകൾ, ധർമ്മപദം, പാലി ഭാഷയിലെ ആട്ടക്കഥ, മഹാവംശം എന്നിവ പ്രധാന പാലി സാഹിത്യകൃതികളിൽപ്പെടുന്നു.


അവലംബം തിരുത്തുക

  1. Narayanrao, H.L. "A Brief on Indian Literature and Languages". Journal of Education and Practice. 2 (3): 46. ISSN 2222-288X.
  2. "Kannada literature", Encyclopædia Britannica, 2008. Quote: "The earliest literary work is the Kavirajamarga (c. AD 450), a treatise on poetics based on a Sanskrit model."
  3. Official website of Bharatiya Jnanpith
  4. "Kunwar Narayan to be awarded Jnanpith". Times of India. 24 നവംബർ 2008. Archived from the original on 5 ഡിസംബർ 2012. Retrieved 25 നവംബർ 2008. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_സാഹിത്യം&oldid=3971409" എന്ന താളിൽനിന്ന് ശേഖരിച്ചത്