കാവി

(Indian Pitta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശിശിരകാലത്ത് കേരളത്തിൽ കാണപ്പെടുന്ന ഒരു ദേശാടനക്കിളിയാണ് കാവി[3] [4][5][6] (ശാസ്ത്രീയനാമം: Pitta brachyura). പൂത്താങ്കീരിയേക്കാൾ ചെറുതും മണ്ണാത്തിപ്പുള്ളിനേക്കാൾ വലുതും ആണ് ഈ പക്ഷി. തിളങ്ങുന്ന പച്ചയും നീലയും നിറം കലർന്ന ചിറകുകളും മഞ്ഞച്ചുവപ്പ് നിറം കലർന്ന ശരീരത്തിന്റെ അടിഭാഗവും കണ്ണുകളിലും ശിരസ്സിലും കാണുന്ന കട്ടിയേറിയ കറുത്തവരകളും ഇവയുടെ പ്രത്യേകതയാണ്. കൊക്ക് തുടങ്ങുന്നിടത്ത് നിന്നും മൂർധാവിലൂടെ (ക്രൌൺ) പുറകിലേക്ക് കട്ടിയായ ഒരു കറുത്ത വരയുണ്ട്. കാലുകൾക്ക് മാംസ നിറമാണ്. കൊക്കിന്റെ തുടക്കത്തിൽ ചുവപ്പ് കലർന്ന ഓറഞ്ചു നിറവും അറ്റത്തു കറുത്ത നിറവുമാണ്. പൂത്താങ്കീരികളെപ്പോലെ ചാടിച്ചാടി നടക്കുന്ന ഈ പക്ഷി നിലത്താണ് പൊതുവേ ഇരതേടാറുള്ളത്. എന്നാൽ രാത്രികളിൽ ചേക്ക ഇരിക്കാൻ മരക്കൊമ്പുകളെ ആശ്രയിക്കാറുണ്ട്. ഹിന്ദിയിൽ ഈ പക്ഷി 'നവരംഗ്' എന്ന് അറിയപ്പെടുന്നു.കൊത്തിൾ എന്ന് നാട്ടുഭാഷയിലും അറിയപ്പെടുന്നു.

കാവി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. brachyura
Binomial name
Pitta brachyura
(Linnaeus, 1766)
Synonyms

Corvus brachyurus[2]

Wiktionary
Wiktionary
കാവി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പ്രജനനം

തിരുത്തുക

ഹിമാലയത്തിലും നേപ്പാളിലും മറ്റു വടക്കൻ ഭാഗങ്ങളിലും ആണ് ഈ പക്ഷി കൂടുകൂട്ടി മുട്ടയിടുന്നത്. വെള്ള നിറത്തിൽ മങ്ങിയ കുത്തുകളും പുള്ളികളും വരകളും ഉള്ള നാലോ ആറോ മുട്ടകളാണിടുന്നത്.

ദേശാടനം

തിരുത്തുക

ശിശിരകാലത്ത് ഈ പക്ഷി തെക്കേ ഇന്ത്യയിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും ദേശാടനം നടത്തുന്നു.

ചിത്രശാല

തിരുത്തുക
  1. "Pitta brachyura". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Dickinson, E.C., R.W.R.J. Dekker, S. Eck & S. Somadikarta (2000). "Systematic notes on Asian birds. 5. Types of the Pittidae" (PDF). Zool. Verh. Leiden. 331: 101–119. Archived from the original (PDF) on 2011-05-20. Retrieved 2012-10-22.{{cite journal}}: CS1 maint: multiple names: authors list (link)
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 502. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=കാവി&oldid=3925281" എന്ന താളിൽനിന്ന് ശേഖരിച്ചത്