സ്വർണ്ണത്തവള

(Hylarana aurantiaca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വർണ്ണത്തവള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്വർണ്ണത്തവള (വിവക്ഷകൾ) എന്ന താൾ കാണുക. സ്വർണ്ണത്തവള (വിവക്ഷകൾ)

Hylarana aurantiaca എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന തവളയെയാണ് സ്വർണ്ണ തവള എന്ന് വിളിച്ചു വരുന്നത്. ഇത് Trivandrum Frog, Common wood frog, Small wood frog എന്നീ പേരുകളിലും അറിയപ്പെടുന്നു. ശ്രീലങ്കയിലെയും പശ്ചിമഘട്ടത്തിലേയും ഒരു തദ്ദേശീയ ജീവിയാണിത്.

Golden frog
സ്വർണ്ണത്തവള ആഗുംബെയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Ranidae
Genus: Hylarana
Species:
H. aurantiaca
Binomial name
Hylarana aurantiaca
(Boulenger, 1904)
Synonyms[1][2]
  • Rana aurantiaca Boulenger, 1904
  • Rana bhagmandlensis Rao, 1922
  • Sylvirana aurantiaca (Boulenger, 1904)

വർഗ്ഗീകരണം

തിരുത്തുക

ഒരു സങ്കീർണമായ ശാസ്ത്ര നാമമാണ് Hylarana aurantiaca എന്നത്. ഈ പേരിൽ ഉപകുടുംബങ്ങൾ ഉണ്ടായേക്കാം. ശ്രീലങ്കയിൽ നിന്നും കണ്ടെത്തിയ Hylarana aurantiaca എന്ന പേരിലുള്ള തവള ഒരു പക്ഷെ പുതിയ ജീവി ആയിരിക്കാം എന്ന് ജന്തുശാസ്ത്രജ്ഞന്മാർ കരുതുന്നു.[2]

തിരുവനന്തപുരത്ത് നിന്നും ബ്രിട്ടീഷ് -ബെൽജിയൻ ജന്തുശാസ്ത്രജ്ഞനായ ജോർജ്ജ് ആൽബർട്ട് ബൊളിൻജർ 1904 ലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. ആദ്യകാലത്ത് ഇതിന്റെ ശാസ്ത്രനാമം Rana aurantiaca എന്നായിരുന്നു.[3]

ഇടത്തരം വലിപ്പമുള്ള തവളയാണിത്. ആൺ തവളകൾ 32 മുതൽ 55.7 മില്ലീമീറ്റർ വരെ ഉയരമുള്ളതാണ്. പൊതുവെ വലിപ്പം കൂടിയ പെൺ തവളകൾക്ക് 62.6 മില്ലീമീറ്റർ വരെ ഉയരമുണ്ടാകും. പേര് സൂചിപ്പിക്കുന്നത് പോലെ സ്വർണ്ണനിറമാണ് ഇവയ്ക്ക്.[4]

തടാകങ്ങൾ, കുളങ്ങൾ, അരുവികൾ എന്നിവ മുതൽ പുഴകളിൽ വരെ ഇവ കാണപ്പെടുന്നു. നിത്യഹരിത വനങ്ങൾ, മുളങ്കാടുകൾ, തീരപ്രദേശങ്ങൾ, വയലുകൾ എന്നിവിടങ്ങളിൽ വച്ചും ഇവയെ കണ്ടെത്തിയിട്ടുണ്ട്. പൊതുവെ മരച്ചില്ലകളിലാണു പ്രായപൂർത്തി ആയ സ്വർണ്ണ തവളകളെ കാണുക. ആവാസസ്ഥാനങ്ങളുടെ നാശം നിമിത്തം ഭേദ്യമായ അവസ്ഥയിലാണ് IUCN 3.1- Vulnerable ) ഇന്ന് ഈ തവള.

  1. G.A. Boulenger (1904). "Description of three new frogs from southern India and Ceylon". Journal of the Bombay Natural History Society. 15(3):430-431.
  2. 2.0 2.1 S.D. Biju, Kelum Manamendra-Arachchi, Sushil Dutta, Robert Inger, Anslem de Silva (2004). Hylarana aurantiaca. In: IUCN 2011. IUCN Red List of Threatened Species. Version 2011.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "IUCN" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Dutta, S.K. (1997). Amphibians of India and Sri Lanka. Odyssey Publishing House. Bhubaneswar.
  4. Rainforest Rescue International (2009). A Field Key for the Identification of Amphibians at Hiniduma (PDF). Neo Offset Printers. p. 18. Archived from the original (PDF) on 2012-04-02. Retrieved 2014-07-07.
"https://ml.wikipedia.org/w/index.php?title=സ്വർണ്ണത്തവള&oldid=3648609" എന്ന താളിൽനിന്ന് ശേഖരിച്ചത്