ഹുൾസാൻപേസ്

(Hulsanpes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റാപ്റ്റർ കുടുംബത്തിൽപെട്ട പെട്ട ദിനോസർ ആണ് ഹുൾസാൻപേസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നും ആണ്.[1]

Hulsanpes
Temporal range: Late Cretaceous, 70 Ma
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Euornithes
Genus: Hulsanpes
Osmólska, 1982
Species:
H. perlei
Binomial name
Hulsanpes perlei
Osmólska, 1982

ശരീര ഘടന

തിരുത്തുക

അപൂർണമായ ഫോസിൽ ആയതു കൊണ്ട് തന്നെ ഇവയുടെ ശരീര ഘടനയെ കുറിച്ച് ഇപ്പോൾ വലിയ ധാരണ ഇല്ല. എന്നാൽ ഇവ മണിറാപ്റ്റർ കുടുംബത്തിലെ മറ്റു ദിനോസറുകളെ പോലെ പക്ഷികളോട് കൂടുതൽ സാമ്യം കാണിച്ചിരിക്കാം എന്ന് കരുതുന്നു . വലിപ്പവും 10 കിലോയിൽ താഴെ ആയിരിക്കും എന്നാണ് അനുമാനം. കാലിന്റെ എല്ലുകൾ പൂർണമായും കൂടി ചേരാത്തത് കൊണ്ട് ഇവ പറന്നിരിക്കാൻ സാധ്യത തീരേ ഇല്ല.[2]

ഗോബി മരുഭൂമിയിൽ 1970 ൽ നടന്ന പര്യടനത്തിൽ ആണ് ഇവയുടെ ഫോസിൽ കിട്ടിയത് , 1982 ൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത്. ഹോളോ ടൈപ്പ് സ്പെസിമെൻ ZPAL MgD-I/173 വലതു കാൽ ആണ് .

കുടുംബം

തിരുത്തുക

മണിറാപ്റ്റോറാ കുടുംബത്തിൽ പെട്ടവയാണ് ഇവ.

  1. Osmólska, Halszka (1982): Hulsanpes perlei n. g. n. sp. (Deinonychosauria, Saurischia, Dinosauria) from the Upper Cretaceous Barun Goyot Formation of Mongolia. Neues Jahrbuch fur Geologie und Palaeontologie, Monatshefte 1982(7): 440-448
  2. Currie, Philip J. (2000): Theropods from the Cretaceous of Mongolia. In: Benton, M. J.; Shishkin, M. A.; Unwin, D. M. & Kurochkin, E. N. (eds.): The Age of Dinosaurs in Russia and Mongolia: 434-455. Cambridge University Press, Cambridge, UK. ISBN 0-521-54582-X PDF fulltext Archived 2009-07-20 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹുൾസാൻപേസ്&oldid=3649612" എന്ന താളിൽനിന്ന് ശേഖരിച്ചത്