ഹുവാങ്ഹിടൈറ്റൻ

(Huanghetitan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാക്രോനർനിയ എന്ന ജീവശാഖയിൽ പെട്ട ഒരു ദിനോസർ ജെനുസ് ആണ് ഹുവാങ്ഹിടൈറ്റൻ .[1] തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ്. സസ്യഭോജികൾ ആയിരുന്നു ഇവ . ടൈപ്പ് സ്പീഷീസ് പേര് Huanghetitan liujiaxiaensis നല്കിയത് 2006 -ൽ ആണ് . പേരിന്റെ അർഥം മഞ്ഞ പുഴയുടെ ടൈറ്റൻ എന്നാണ്. രണ്ടു ഉപവർഗ്ഗങ്ങൾ ആണ് ഇവയ്ക്ക് ഇപ്പോൾ നിലവിൽ ഉള്ളത് .

Huanghetitan
Temporal range: Early Cretaceous
Reconstructed skeletons of Huanghetitan and Daxiatitan.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
ക്ലാഡ്: Camarasauromorpha
ക്ലാഡ്: Titanosauriformes
Lu et al., 2007
Genus: Huanghetitan
You et al., 2006
Type species
Huanghetitan liujiaxiaensis
You et al., 2006
Species
  • H. liujiaxiaensis You et al., 2006
  • ?H. ruyangensis Lu et al., 2007

ഫോസിൽ തിരുത്തുക

2004 ൽ ആണ് ഇവയുടെ ഫോസിൽ ഖനനം ചെയ്തത് . 2006 ൽ വർഗ്ഗീകരണവും നടന്നു.[2] ഫോസിൽ ആയി കിട്ടിയിട്ടുള്ള ഭാഗങ്ങൾ ഇവയാണ് , രണ്ടു നട്ടെല്ലിന്റെ ഭാഗം , ഇടുപ്പെല്ലിന്റെ ഭാഗം , വാരി എല്ലുകൾ , തോൾ പലക.

ശരീര ഘടന തിരുത്തുക

ഇവയുടെ വാരി എല്ലിന് 3 മീറ്റർ നീളം ആണ് കണക്കാക്കിയിട്ടുള്ളത് ഇത് വെച്ച് നോക്കുംപ്പോൾ ഇന്നേ വരെ ഭൂമിയിൽ ജീവിച്ചവയിൽ ഏറ്റവും ബ്രഹുത്തായ ശരീരം ഉള്ള ജീവി ആവും ഇവ.[3] ഏഷ്യയിൽ നിന്നും കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ദിനോസറുകളുടെ കൂട്ടത്തിൽ ആണ് ഇവ പെടുക .

കുടുംബം തിരുത്തുക

സോറാപോഡ് കുടുംബത്തിൽപെട്ട പെട്ട ദിനോസർ ജെനുസ് ആണ് ഹുവാബിസോറസ് .

അവലംബം തിരുത്തുക

  1. P. D. Mannion, P. Upchurch, R. N. Barnes and O. Mateus. (2013). "Osteology of the Late Jurassic Portuguese sauropod dinosaur Lusotitan atalaiensis (Macronaria) and the evolutionary history of basal titanosauriforms." Zoological Journal of the Linnean Society 168: 98-206.
  2. You, H., Li, D., Zhou, L., and Ji, Q., (2006). "Huanghetitan liujiaxiaensis. a New Sauropod Dinosaur from the Lower Cretaceous Hekou Group of Lanzhou Basin, Gansu Province, China." Geological Review, 52 (5): 668-674.
  3. Lu J., Xu, L., Zhang, X., Hu, W., Wu, Y., Jia, S., and Ji, Q. (2007). "A new gigantic sauropod dinosaur with the deepest known body cavity from the Cretaceous of Asia." Acta Geologica Sinica, 81: 167-176.
"https://ml.wikipedia.org/w/index.php?title=ഹുവാങ്ഹിടൈറ്റൻ&oldid=2447343" എന്ന താളിൽനിന്ന് ശേഖരിച്ചത്