മഞ്ഞക്കൂരി
കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം: Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു[അവലംബം ആവശ്യമാണ്]. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്[1]. വേമ്പനാട്ടുകായലിൽ നിന്ന് ഇവയെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ഞളേട്ട, മഞ്ഞശോഭ എന്നീ പേരുകളിലുമറിയപ്പെടുന്നു[2]. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്.[അവലംബം ആവശ്യമാണ്]
മഞ്ഞക്കൂരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. brachysoma
|
Binomial name | |
Horabagrus brachysoma (Günther, 1864)
| |
Synonyms | |
Macrones chryseus |
രൂപവിവരണം
തിരുത്തുകശരീരത്തിന്റെ മുകൾഭാഗം ഇരുണ്ടനിറം, വശങ്ങൾ മഞ്ഞകലർന്ന സ്വർണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകൾ. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേൽ അംശീയ ചിറകുകൾ. ചെറിയ അഡിപോസ് ചിറകുകൾ. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നിൽനിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ.[3] [4][5]
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.fishbase.org/summary/Horabagrus-brachysoma.html
- ↑ http://indiabiodiversity.org/species/show/237695
- ↑ മഞ്ഞക്കൂരി- അൻവർ അലി, രാജീവ് രാഘവൻ, കൂട് മാസിക, സെപ്തംബർ2013
- ↑ "PlanetCatfish::Catfish of the Month::September 2001". 2005.
- ↑ Froese, Rainer, and Daniel Pauly, eds. (2015). "Horabagrus brachysoma" in ഫിഷ്ബേസ്. April 2015 version.