ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ ചരിത്രം

(History of Indian cuisine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തെക്കേ ഏഷ്യൻ ഭക്ഷണവിഭവങ്ങളുടെ ചരിത്രത്തിൽ പ്രധാനമായും ഭാഗമായിട്ടുള്ളത് ആധുനിക ഇന്ത്യൻ, പാകിസ്താനി, ബംഗ്ലാദേശി, ശ്രീലങ്കൻ , നേപാളി ഭക്ഷണവിഭവങ്ങളുടെ ചരിത്രമാണ്. ഈ ഭക്ഷണരീതികൾ വളരെയധികം വ്യത്യസ്തവും വൈവിധ്യമാർന്നതുമാണ്.

ഇന്ത്യയിൽ

തിരുത്തുക

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ചരിത്രകാലത്തുണ്ടായ കുടിയേറ്റവും, കോളനി സംസ്കാരവും ഉള്ളതുകൊണ്ട് ഭക്ഷണവിഭവങ്ങളിൽ പല സംസ്കാരങ്ങളുടെ സ്വാധീനമുണ്ട്. ഇത് കൂടാതെ ഉപഭൂഖണ്ഡത്തിലെ വ്യത്യസ്ത മേഖലകളിലെ വളരെ വ്യത്യസ്തമായ കാലാവസ്ഥ വ്യതിയാനവും ഭക്ഷണവിഭവങ്ങളിലെ വിവിധ ഘടകങ്ങളിലും രുചിയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത് കൂടാതെ തനതു മേഖലകളിലെ മതവും, സംസ്കാരവും ഭക്ഷണരീതികളിൽ സ്വാധീനം ചെലുത്തുന്നു. ഇന്ത്യയിലെ പച്ചക്കറി വിഭവങ്ങളിലും, പച്ചക്കറി അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതികളിൽ ഹിന്ദു സംസ്കാരവും, ജെയിൻ സംസ്കാരവും വളരെയധികം പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിലെ 31% താഴെ സസ്യഭുക്കുകളാണെന്നാണ് അനുമാനം. [1]

ചരിത്രം

തിരുത്തുക

ഏകദേശം 7000 BCE കാലഘട്ടത്തിൽ സിദ്ധുനദീതട സംസ്കാര കാലഘട്ടത്തിൽ എള്ള്, വഴുതന എന്നിവ കൃഷി ചെയ്തതായി അനുമാനിക്കുന്നു.[2] ഏകദേശം 3000 BCE കാലഘട്ടത്തോടെ, മഞ്ഞൾ, ഏലം, കുരുമുളക് , കടുക് എന്നിവ ഇന്ത്യയിൽ വിളവെടുത്തതായി അനുമാനിക്കുന്നു. [3] ഇന്ത്യയിലെ ഭക്ഷണവിഭവങ്ങളിൽ പലതും ഉത്ഭവിച്ചത് പ്രധാനമായും വേദകാലഘട്ടത്തിലാണ്. അക്കാലത്ത് ജനങ്ങളുടെ ജീവിതം പ്രധാനമായും വനങ്ങളിലായിരുന്നു. വനത്തിൽ നിന്നുള്ള വിഭവങ്ങളും, വേട്ടയാടിയുമായിരുന്നു അക്കാലത്ത് ജനങ്ങൾ ജീവിച്ചിരുന്നത്. അക്കാലത്തെ ഭക്ഷണവിഭവങ്ങളിൽ പഴങ്ങൾ, പച്ചക്കറികൾ, മാംസം, ധാന്യം, പാൽ വിഭവങ്ങൾ , തേൻ എന്നിവയായിരുന്നു പ്രധാന ഘടകങ്ങൾ. പിന്നീട് ഇന്ത്യയിലെ ചില ഭാഗങ്ങളിൽ സസ്യഭക്ഷണ രീതികൾ ഉത്ഭവിച്ചു. ഇതിൽ പ്രധാന സ്വാധീനം ബുദ്ധമതത്തിന്റെ ആയിരുന്നു. ഇത് കൂടാതെ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ആയുർവേർധത്തിന്റെ സ്വാധീനം മൂലം ചില രീതികളായ സാത്വികം, രാജ്‌സിക് , താസ്മിക് എന്നീവ ഉത്ഭവിച്ചു.

പിൽക്കാലത്ത് ഇന്ത്യയിൽ അറേബ്യ, മധ്യേഷ്യ, പേർഷ്യ, മുഗൾ എന്നീ സംസ്കാരങ്ങളുടെ കുടിയേറ്റം മൂലം വളരെയധികം വ്യത്യസ്ത രീതികൾ ആവിർഭവിച്ചു. ഇസ്ലാം സംസ്കാരത്തിന്റെ സ്വാധീനവും ഇന്ത്യൻ ഭക്ഷണരീതിയിൽ മാംസാഹാര വിഭവങ്ങളിൽ വളരെയധികം വൈവിധ്യം ഉണ്ടാക്കി. ഇതിൽ മുഗൾ സാമ്രാജ്യത്തിന്റെ സ്വാധീനം ഇന്ത്യയിൽ വടക്കൻ, തെക്കൻ മേഖലകളിൽ ഭക്ഷണത്തിൽ വളരെയധികം സ്വാധീനം ചെലുത്തി. മുഗൾ ചക്രവർത്തിമാരായിരുന്ന ജഹാംഗീർ , ഷാജഹാൻ എന്നിവരുടെ സ്വാധീനം വളരെ വലുതാണ്. ഹൈദരബാദിലെ നിസാം ഭരണം തെക്കേ ഇന്ത്യയിലെ തനതായ മുഗൾ ഭക്ഷണരീതികൾ തുടക്കം കുറിച്ചു. ഹൈദരാബാദി ബിരിയാണി ഇതിൽ പ്രശസ്തമായ ഒരു വിഭവമാണ്.

പിന്നീട്, പോർച്ചുഗീസ്, ബ്രിട്ടീഷ് എന്നിവർ ആധുനിക രീതിയിലുള്ള ഭക്ഷണ, പാചക രീതിയിൽ ഇന്ത്യയിൽ കൊണ്ടുവന്നു. ഇതിനു ശേഷം ഇന്ത്യൻ വിഭവങ്ങളിൽ തക്കാളി, ഉരുളക്കിഴങ്ങ്, മത്തങ്ങ, വലിയ മുളക് എന്നീ ഘടകങ്ങൾ ചേർക്കപ്പെട്ടു.

  1. Thakrar, Raju (22 April 2007). "Japanese warm to real curries and more". Japan Times. Archived from the original on 2012-12-19. Retrieved 2007-04-23.
  2. Diamond 1997, പുറം. 100.
  3. "Curry, Spice & All Things Nice: Dawn of History". Archived from the original on 2011-07-20. Retrieved 2011-07-06.