ജഹാംഗീർ
മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയാണ് ജഹാംഗീർ (പൂർണ്ണനാമം:നൂറുദ്ദീൻ സലീം ജഹാംഗീർ) (1569 ഓഗസ്റ്റ് 31 – 1627 ഒക്ടോബർ 28). 1605 മുതൽ തന്റെ മരണം വരെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ലോകജേതാവ് എന്നാണ് ജഹാംഗീർ എന്ന പേരിന്റെ അർത്ഥം.
ജഹാംഗീർ | |
---|---|
മുഗൾ ചക്രവർത്തി | |
ഭരണകാലം | 1605 - 1627 |
പൂർണ്ണനാമം | നൂറുദ്ദീൻ സലീം ജഹാംഗീർ |
അടക്കം ചെയ്തത് | Tomb of Jahangir |
മുൻഗാമി | അക്ബർ |
പിൻഗാമി | ഷാ ജഹാൻ |
ഭാര്യമാർ | |
അനന്തരവകാശികൾ | Nisar Begum, Khurasw, Parwez, Bahar Banu Begum, Shah Jahan, Shahryar, Jahandar |
രാജവംശം | Mugal |
പിതാവ് | അക്ബർ |
മാതാവ് | മറിയം സമാനി (ജോധാബായ്)[1] |
പിതാവായ അക്ബറിന്റെ മരണശേഷമാണ് സലീം, ജഹാംഗീർ എന്ന പേരിൽ ചക്രവർത്തിപദത്തിലെത്തിയത്. 1600-ആമാണ്ടിൽ അക്ബർക്കെതിരെ അട്ടിമറിക്ക് ശ്രമിച്ചിരുന്ന സലീമിനെ പിൻഗാമിയാക്കുന്നതിനോട് അക്ബർക്ക് താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും അക്ബറുടെ മരണത്തിന് 8 ദിവസങ്ങൾക്കു ശേഷം, 1605 നവംബർ 3-ന് സലീം ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.
അക്ബർ ആരംഭിച്ച സൈനികനീക്കങ്ങൾ ജഹാംഗീറും തുടർന്നു. ജഹാംഗീറിന്റെ കാലത്ത് മേവാഡിലെ സിസോദിയ രാജാവ് അമർസിങ് മുഗളരുടെ മേൽകോയ്മ അംഗീകരിച്ചു. സിഖുകാർ, അഹോമുകൾ, അഹ്മദ്നഗർ എന്നിവക്കെതിരെ ജഹാംഗീർ നടത്തിയ ആക്രമണങ്ങൾ അത്ര വിജയം വരിച്ചില്ല[2].
മുഗൾ കൊട്ടാരത്തിലെ നർത്തകിയായിരുന്ന അനാർക്കലിയുമായി ജഹാംഗീറിനുണ്ടായിരുന്ന പ്രേമബന്ധത്തെക്കുറിച്ചുള്ള ഒരു കെട്ടുകഥ ഇന്ത്യൻ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും ഏറെ സ്ഥാനം നേടിയിട്ടുണ്ട്
ആദ്യകാല ജീവിതം
തിരുത്തുകഅക്ബറിന്റെ മൂന്നാമത്തെ പുത്രനായി സലീം രാജകുമാരൻ ജനിക്കുന്നത് 1569 ആഗസ്റ്റ് 31-ന്ന് ഫത്തേപ്പൂർ സിക്രിയിൽ ആണ്. ചക്രവർത്തിയുടെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയായിരുന്ന മറിയം ഉസ് സമാനി ആയിരുന്നു മാതാവ്. അംബെറിലെ രാജാ ഭർമലിന്റെ മകളായിരുന്ന ജോധാഭായ് ആയിരുന്നു ഈ രാജ്ഞി. അക്ബറിന്ന് ആദ്യമുണ്ടായ മക്കൾ മരിച്ചുപോയിരുന്നതുകൊണ്ട് ഒരു മകനെ കിട്ടാൻ അദ്ദേഹം പുണ്യാത്മാക്കളുടെ അനുഗ്രഹം തേടുക പതിവായിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്ന ഷെയ്ക്ക് സലിം ചിഷ്ടിയുടെ പേരാണ് അദ്ദേഹം ഈ മകന്ന് നൽകിയത്. രാജകുമാരൻ പേഴ്സ്യനിലും അന്നത്തെ ഹിന്ദിയിലും നല്ല പ്രാവീണ്യം നേടിയിരുന്നു. കൂടാതെ തങ്ങളുടെ പൈതൃകഭാഷയായ ടർക്കിക്കും സാമാന്യേന വശത്താക്കിയിരുന്നു.
ഭരണം
തിരുത്തുകതന്റെ പിതാവിന്റെ മരണാനന്തരം എട്ട് ദിവസം കഴിഞ്ഞ് 1605 നവംബർ 3 വ്യാഴാഴ്ചയാണ് സലിം രാജകുമാരൻ 36-ആം വയസ്സിൽ മുഗൾ സിംഹാസനത്തിലെത്തുന്നത്. നൂർ ഉദ് ദീൻ മുഹമ്മദ് ഷഹ് ജെഹാംഗീർ ബാദ്ഷ ഖാസി എന്ന സ്ഥാനപ്പേരുമായാണ് അദ്ദേഹം സ്ഥാനാരോഹണം നടത്തിയത്. അദ്ദേഹത്തിന്റെ ഭരണം 22 വർഷം നീണ്ടുനിന്നു. അധികം താമസിയാതെതന്നെ അദ്ദേഹത്തിന്ന് ത്ന്റെ മകനായ ഖുസ്രോ മിഴ്സയെ ഒഴിവാക്കിയെടുക്കേണ്ടിവന്നു. തന്റെ അനന്തരാവകാശിയായി ഖുസ്രോ രാജാവകണമെന്ന് അക്ബർ അഭീഷ്ടം പ്രകടിപ്പിച്ചിരുന്നു. 1606-ൽ ജഹാംഗീർ ഖുസ്രോയെ കീഴ്പ്പെടുത്തി ആഗ്ര കോട്ടയിൽ തടവിലാക്കി. തന്റെ മൂന്നാമത്തെ മകൻ ഖുറം (പിന്നീട് ഷാഹ് ജെഹാൻ) രാജകുമാരനോടായിരുന്നു ജഹാഗീറിന്ന് താല്പര്യം. ഖുറം രാജകുമാരന്റെ കീഴിലാക്കപ്പെട്ട ഖുസ്രോയെ ശിക്ഷയായി അന്ധനാക്കുകയും പിന്നീട് വധിക്കുകയും ചെയ്തു. 1622- ജഹാംഗീർ ഖുറമിനെ ഡക്കാനിൽ അഹമ്മദ് നഗർ, ബീജപുർ, ഗോൽക്കൊണ്ട എന്നിവിടങ്ങളിലെ സുൽത്താന്മാരുടെ ഏകോപിതശക്തിയെ നേരിടാനായി അയച്ചു. വിജയിയായി തിരിച്ചെത്തിയ ഖുറം പിതാവിനെതിരായി തിരിഞ്ഞു. അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചു. ഖുസ്രോയുടെ കാര്യത്തിലെന്നപോലെ ഇത്തവണയും ജഹാംഗീറിന്ന് ഖുറമിനെ അകറ്റി നിർത്തിക്കൊണ്ട് അധികാരം നിലനിർത്താനായി.
വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ
തിരുത്തുകഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ പ്രേരണമൂലം ഇംഗ്ളണ്ടിലെ ജെയിംസ് രാജാവ് സർ തോമസ് റോയെ ഒരു രാജകീയ പ്രതിനിധിയായി ജഹാംഗീരിൻ്റെ ആഗ്രയിലെ കൊട്ടാരത്തിലേക്കയച്ചു. 1619 വരെ മൂന്ന് വർഷം റോ ആഗ്രയിലുണ്ടായിരുന്നു. അദ്ദേഹം മുഗൾ കൊട്ടാരത്തിൽ ജഹാംഗീറിൻ്റെ ഇഷ്ടക്കാരിലൊരാളായി മാറിയെന്നാണ് കേൾവി. രാജാവിൻ്റെ കൂടെ മദ്യപിക്കാൻ റോ സ്ഥിരമായി എത്താരുണ്ടായിരുന്നുവത്രെ. വരുമ്പോഴൊക്കെ പെട്ടിക്കണക്കിന്ന് റെഡ് വൈൻ റോ രാജാവിനുവേണ്ടി കൊണ്ടുവന്നിരുന്നു. ബിയർ എന്താണെന്നും അതെങ്ങിനെയാണ് ഉണ്ടാക്കുന്നതെന്നും റോ രാജാവിന്ന് ധാരണയുണ്ടാക്കിക്കൊടുത്തു.
റോയുടെ പ്രയത്നത്തിന്ന് അധികം താമസിയാതെ ഫലവും കിട്ടി. ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് സൂറത്തിൽ ഒരു പാണ്ടികശാല തുറക്കാനും അതിൻ്റെ സുരക്ഷ ഉറപ്പാക്കനും കഴിഞ്ഞു. കച്ചവടത്തിൽ കാര്യമായ ആനുകൂല്യങ്ങളോന്നും ജഹാംഗീർ നൽകിയില്ലെങ്കിലും റോയുടെ പ്രയത്നം മുഗളരും കമ്പനിയുമായുള്ള ദീർഘകാലബന്ധത്തിന്ന് തുടക്കമിട്ടു.
ഗവേഷകൻ
തിരുത്തുകജഹാംഗീർ പക്ഷി നിരീക്ഷകനും ശാസ്ത്രഗവേഷകനുമായിരുന്നു. തുസ്കി ജഹാംഗീരി (ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ) എന്ന ലേഖനത്തിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, വാൽനക്ഷത്രത്തിന്റെ വാലിന്റെ നീളത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.[3]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Fatehpur Sikri. Columbia University.
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724
- ↑ ഭാരതീയ ശാസ്ത്രസംഭാവനകൾ, സ്വദേശിശാസ്ത്രപസ്ഥാനം