ഇന്ത്യൻ ഇലമൂക്കൻവാവൽ

പ്രത്യേക വവ്വാൽ വംശം
(Hipposideros speoris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടത്തരം വലിപ്പമുള്ള ഇന്ത്യൻ ഇലമൂക്കൻവാവലിനു[2] (ശാസ്ത്രീയ നാമം : Hipposideros speoris) ചാരനിറം മുതൽ ഓറഞ്ചു കലർന്ന തവിട്ടുവരെയാകാം. എന്നാൽ തോളുകൾകിടയിലും അടിവശത്തും നന്നായി വിളറിയ നിറമായിരിക്കും. ചെറിയ ചെവികളായിരിക്കും. നാസികയിതൾ ‘സ്മോളർ ലീഫ്നോസ്ട്’വാവലുകളുടേതുപോലെയായിരിക്കും. നാസാരന്ധ്രത്തോട് ചേർന്ന മൂന്ന് അധിക നാസികയിതളുകളുടെ കാര്യത്തിലും വികാസം പ്രാപിച്ച ലാപ്പെറ്റു(lappet)കളുടെ കാര്യത്തിലുമാണ് വ്യത്യാസമുള്ളത്.

ഇന്ത്യൻ ഇലമൂക്കൻവാവൽ
Profile of Schneider's leaf nosed bat
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. speoris
Binomial name
Hipposideros speoris
(Schneider, 1800)
Schneider's leaf-nosed bat range

പെരുമാറ്റം

തിരുത്തുക

അസ്തമയശേഷം പത്തുമിനിറ്റ് കഴിഞ്ഞ്‌ താമസസ്ഥലം വിടുന്നു. 10-15 വാവലുകളുടെ ചെറിയ സംഘങ്ങളായാണ്  വേട്ടയാടുന്നത്. വർഷത്തിൻറെ മിക്കവാറും സമയം ആണും പെണ്ണും ഒന്നിച്ചു കഴിയുന്നു.

വലിപ്പം

തിരുത്തുക

കൈകളുടെതടക്കം തോളിൻറെ നീളം 4.5-5.4 സെ.മീ. ശരീരത്തിൻറെ മൊത്തം നീളം 4.6-6.2 സെ.മീ.

ആവാസം കാണപ്പെടുന്നത്

തിരുത്തുക

ഇന്ത്യയിലെ തനതു (Endemic) സ്പിഷീസാണ് ഇത്. കൂടുതലായി കണപ്പെടുന്നത് ദക്ഷിണേന്ത്യയിലെ വനങ്ങളിലും കുന്നുകളിലുമാണ്. ഗുജറാത്തിലും ഒറീസ്സയിലും ഉത്തർപ്രദേശിലും കാണപ്പെടുന്നു. ഗുഹകളിലും തുരങ്കങ്ങളിലും  ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും കുന്നുകളിലെ വിള്ളലുകളിലുമാണ് കഴിയുന്നത്.·ഏറ്റവും നന്നായി കാണാവുന്നത് – മഹാരാഷ്ട്രയിലെ എലെഫന്റ   ഗുഹകളിലാണ് (elephanta caves).

ഇതും കാണുക

തിരുത്തുക
  1. "Hipposideros speoris". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 2018-02-08. {{cite web}}: Invalid |ref=harv (help); Unknown parameter |authors= ignored (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഇലമൂക്കൻവാവൽ&oldid=2689559" എന്ന താളിൽനിന്ന് ശേഖരിച്ചത്