ഹിൽഡെഗാർഡ് വോൺ ബിൻജെൻ
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ക്രൈസ്തവസന്യാസിനിയും എഴുത്തുകാരിയും ബഹുമുഖപ്രതിഭയുമായിരുന്നു ബിഞ്ചനിലെ ഹിൽഡഗാർഡ് അഥവാ വിശുദ്ധ ഹിൽഡഗാർഡ് (1098 – 17 സെപ്തംബർ 1179). ഇന്നത്തെ ജർമ്മനിയുടെ ഭാഗമായ റൈൻ പ്രദേശത്തെ ബിഞ്ചനിൽ ജീവിച്ചിരുന്ന ഹിൽഡഗാർഡിന് "റൈനിനെ പ്രവാചിക" (Sibyl of the Rhine) എന്നും പേരുണ്ട്. സംഗീതവിന്യാസം (composing), തത്ത്വചിന്ത, മിസ്റ്റിസിസം, സസ്യശാസ്ത്രം, ചികിത്സാശാസ്ത്രം എന്നീ മേഖലകളിലും അവർ പ്രാഗല്ഭ്യം കാട്ടി. ക്രിസ്തുമതത്തിലെ ആദ്യത്തെ ദൈവശാസ്ത്രജ്ഞ എന്ന് ഹിൽഡഗാർഡ് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. 1136-ൽ സഹസന്യാസിനികൾ അവരെ ആശ്രമാധിപയായി തെരഞ്ഞെടുത്തു. തടർന്ന് അവർ 1150-ൽ റൂപേർട്ട്സ്ബെർഗ്ഗിലും 1165-ൽ ഐബിഞ്ചനിലും അവർ പുതിയ ആശ്രമങ്ങൾ സ്ഥാപിച്ചു.
ഹിൽഡെഗാർഡ് വോൺ ബിൻജെൻ Hildegard of Bingen | |
---|---|
Sibyl of the Rhine | |
ജനനം | 1098 Bermersheim vor der Höhe, County Palatine of the Rhine, Holy Roman Empire |
മരണം | 17 സെപ്റ്റംബർ 1179 Bingen am Rhein, County Palatine of the Rhine, Holy Roman Empire | (പ്രായം 81)
വണങ്ങുന്നത് | റോമൻ കത്തോലിക്ക സഭ, ആംഗ്ലിക്കൻ സഭ, ലൂഥറനിസം |
നാമകരണം | No formal canonization, but her name is in the Roman Martyrology[1] |
പ്രധാന തീർത്ഥാടനകേന്ദ്രം | എയ്ബിഞ്ജെൻ ആബി |
ഓർമ്മത്തിരുന്നാൾ | 17 സെപ്റ്റംബർ |
'ഓർഡോവിർച്ചുറ്റം' (Ordo Virtutum) എന്ന ഹിൽഡഗാർഡിന്റെ കൃതി, നാടകീയപ്രാർത്ഥന (liturgical drama) എന്ന സാഹിത്യശാഖയുടെ ആദ്യമാതൃകകളിലൊന്നും ലഭ്യമായതിൽ ഏറ്റവും പുരാതനമായ സന്മാർഗ്ഗനാടകവും(Morality Play) ആണ്. അവരുടെ സാഹിത്യസഞ്ചയത്തിൽ ദൈവശാസ്ത്രം, സസ്യശാസ്ത്രം വൈദ്യം, തുടങ്ങിയ വിഷയങ്ങളിലെ രചനകൾക്കു പുറമേ മാർപ്പാമാരും ചക്രവർത്തിമാരും ഉൾപ്പെടെയുള്ള ഉന്നതന്മാർക്കെഴുതിയ ഉൾപ്പെടെയുള്ളതടക്കം സ്വകാര്യകത്തുകളുടെ ഒരു വൻശേഖരം, പ്രാർത്ഥനാഗാനങ്ങൾ, കവിതകൾ, എന്നിവ ഉൾപ്പെടുന്നു. 'സിവിയാസ്' (Scivias) എന്ന ആദ്യരചനയുടെ റൂപേർട്ട്സ്ബർഗ്ഗ് കൈയ്യെഴുത്തുപതിപ്പിനുള്ള ചിത്രങ്ങൾ അവരുടെ മേൽനോട്ടത്തിൽ വരച്ചവയായിരുന്നു.
ഹിൽഡഗാർഡിന്റെ വിശുദ്ധപദവിയുടെ ചരിത്രം സങ്കീർണ്ണമാണെങ്കിലും റോമൻ കത്തോലിക്കാസഭയുടെ പല ശാഖകളിലും നൂറ്റാണ്ടുകളായി അവർ വിശുദ്ധയായി വണങ്ങപ്പെട്ടിരുന്നു. 2012 ഒക്ടോബർ 7-ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അവരെ വേദപാരംഗതയായി (Doctor of the Church) പ്രഖ്യാപിച്ചതോടെ കത്തോലിക്കാ സഭയിലെ നാലു വേദപാരംഗതകളിൽ ഒരുവളായിത്തീർന്നു ഹിൽഡെഗാർഡ്.
ജീവിത കാലം
തിരുത്തുക1098 – 17 സെപ്റ്റംബർ 1179
പ്രത്യേകതകൾ
തിരുത്തുകഎൺപത് സിംഫണികളുടെ സംവിധായിക, ശാസ്ത്രജ്ഞ,ഡോക്ടർ,എഴുത്തുകാരി, കവയിത്രി, തത്ത്വ ചിന്തക, പരിസ്ഥിതി പ്രവർത്തക തുടങ്ങി പലമേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സന്യാസിനിയായിരുന്നു അവർ. ഭക്തിക്ക് വിപ്ലവകരവും മാനുഷികവുമായ പുതിയ വഴിവെട്ടിത്തുറന്നു.സ്ത്രീ ലൈംഗികതയെക്കുറിച്ച് ആദ്യമായി എഴുതിയ സ്ത്രീകൂടിയാണിവർ.അവരുടെ സംഗീതത്തിനും തത്ത്വ ചിന്തക്കും ഇപ്പോഴും ആരാധകർ ഏറെയാണ്.ഡാന്റെ, ലിയനാർഡൊ ഡാവിഞ്ചിതുടങ്ങി പിൽക്കാലത്തെ പ്രതിഭകൾ പലരും ഇവരുടെ സ്വാധീനം അവകാശപ്പെട്ടിട്ടുണ്ട്.യൂറോപ്പിനെ മധ്യയുഗത്തിന്റെ ഇരുണ്ട കാലത്തുനിന്നും ആധുനികതയിലേക്ക് നയിച്ചതിൽ ഹിൽഡെഗാർഡ് വോൺ ബിൻജെന്റെ പങ്ക് വലുതാണ്.
അവലംബം
തിരുത്തുക- ↑ . Catholic Encyclopedia. New York: Robert Appleton Company. 1913.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Hildegard Center for the Arts, A Faith Based Fine Arts Center in Lincoln Nebraska
- International Society of Hildegard von Bingen Studies
- A Hildegard FAQ Sheet Archived 2011-08-24 at the Wayback Machine.
- Hildegard Von Bingen
- . Catholic Encyclopedia. New York: Robert Appleton Company. 1913.
- Hildegard of Bingen Documents, History, Sites to see today, etc.
- രചനകൾ ഹിൽഡെഗാർഡ് വോൺ ബിൻജെൻ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Source Archived 2007-08-29 at the Wayback Machine.
- Discography
- Biography and Prayers of Hildegard
- Another discography
- Church of St. Hildegard in Eibingen, Germany with information about Hildegard von Bingen and the Eibinger Hildegardisshrine Archived 2018-02-28 at the Wayback Machine.
- The Reconstruction of the monastery on the Rupertsberg
- Free scores by Hildegard von Bingen in the Werner Icking Music Archive (WIMA)
- Free scores by ഹിൽഡെഗാർഡ് വോൺ ബിൻജെൻ in the Choral Public Domain Library (ChoralWiki)
- Free scores by ഹിൽഡെഗാർഡ് വോൺ ബിൻജെൻ in the International Music Score Library Project
- Young, Abigail Ann. Translations from Rupert, Hildegard, and Guibert of Gembloux. 1999. 27 March 2006. Archived 2009-11-07 at the Wayback Machine.
- McGuire, K. Christian. Symphonia Caritatis: The Cistercian Chants of Hildegard von Bingen. 2007. 14 July 2007. Archived 2008-10-23 at the Wayback Machine.
- * From Katya Sanna's blog