ഹെയ്ൻറിച്ച് മാൻ

(Heinrich Mann എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജർമ്മൻ എഴുത്തുകാരനായ ലൂയിസ് (ലുഡ്വിഗ്) ഹെയ്ൻറിച്ച് മാൻ (1871 മാർച്ച് 27 - മരണം മാർച്ച് 1950) ശക്തമായ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട രചനകൾ നടത്തിയിരുന്നു. ഫാസിസത്തിന്റെ ഉയർച്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരാളം വിമർശനങ്ങൾ, 1933- ൽ നാസികൾ അധികാരത്തിൽ വന്നതിനുശേഷം സ്വന്തം ജീവിതത്തിൽ നിന്നും ഓടിപ്പോകുവാൻ അദ്ദേഹത്ത നിർബന്ധിച്ചു.

Heinrich Mann in 1906.

ആദ്യ ജീവിതം

തിരുത്തുക

തോമസ് ജൊഹാൻ ഹെയ്ൻറിച്ച് മാന്റെയും ജൂലിയ ഡാ സിൽവ ബ്രൂണസിന്റെയും ഏറ്റവും ആദ്യത്തെ കുഞ്ഞായി ലുബെക്കിൽ ജനിച്ചു. ലൂയിസ് നോവലിസ്റ്റായ തോമസ് മാന്റെ മൂത്ത സഹോദരനാണ്. [1] ധാന്യം കച്ചവടക്കാരുടെ സമ്പന്ന കുടുംബത്തിൽ നിന്നുള്ള തോമസ് ജൊഹാൻ ഹാൻസിയാറ്റിക് നഗരത്തിലെ സെനറ്റർ ആയിരുന്നു. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ അമ്മ കുടുംബത്തെ മ്യൂണിച്ചിയിലേക്ക് മാറ്റി. ഹെയ്ൻറിച്ച് സ്വതന്ത്ര നോവലിസ്റ്റ് (freier Schriftsteller).ആയി തന്റെ കരിയർ ആരംഭിച്ചു.

വൈമാർ റിപ്പബ്ലിക്ക് കാലത്ത് ഇമൈൽ സോലയെ കുറിച്ചുള്ള പ്രബന്ധവും ഡെർ അൺട്ടെൻ എന്ന നോവലും മാനിന് ബഹുമാനം നേടികൊടുത്തു. ജർമ്മൻ സമൂഹത്തെ അതിൽ നിശിതമായി വിമർശിക്കുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ സംവിധാനം ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചതെങ്ങനെയെന്ന് വിശദീകരിക്കുകയും ചെയ്തു. പിന്നീട്, പ്രൊഫസർ ഉൻരാത് എന്ന പുസ്തകം ദെർ ബ്ള്യൂ ഏഞ്ചൽ ( ദ ബ്ലൂ ഏഞ്ചൽ) എന്ന സിനിമയിൽ സ്വതന്ത്രമായി ചേർക്കപ്പെട്ടു. ഈ ചിത്രം കാൾ സുക്ക്മേയർ തിരക്കഥയൊരുക്കി ജോസഫ് വോൺ സ്റ്റോൺബെർഗ് സംവിധാനം ചെയ്തിരുന്നു. പുസ്തകം രചയിതാവിന്റെ ഗേൾഫ്രണ്ടായ നടി ട്രൂഡ് ഹെസ്റ്റ്ടെർബർഗ് പ്രധാന കഥാപാത്രമായി അഭിനയിക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആദ്യ ശബ്ദ കഥാപാത്രമായ ലോല ലോല അഭിനയിക്കാനുള്ള അവസരം മാർലിൻ ഡീട്രിക്കിന് നൽകുകയുണ്ടായി. (നോവലിലെ പേര് റോസ ഫ്രൊ̈ഹ്ലിഛ് ).

ഇതും കാണുക

തിരുത്തുക
  1. Liukkonen, Petri. "Heinrich Mann". Books and Writers (kirjasto.sci.fi). Finland: Kuusankoski Public Library. Archived from the original on സെപ്റ്റംബർ 4, 2013. {{cite web}}: Italic or bold markup not allowed in: |website= (help)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Gross, David: The Writer and Society: Heinrich Mann and Literary Politics in Germany, 1890-1940, Humanities Press, N.J., 1980, (ISBN 0-391-00972-9)
  • Mauthner, Martin: German Writers in French Exile, 1933-1940, Vallentine Mitchell, London, 2007, (ISBN 978-0-85303-540-4).
  • Walter Fähnders/Walter Delabar: Heinrich Mann (1871 - 1950). Berlin 2005 (Memoria 4)
  • Heinrich Mann’s life in California during World War II, including his relationship with Nelly Mann, Thomas Mann and Bertolt Brecht, is a subject of Christopher Hampton’s play Tales from Hollywood, where he was played in film by Jeremy Irons (BBC Video Performance: “Tales from Hollywood”, 1992) and on stage by Kier Dullea (Guthrie Theater, Minneapolis, Minnesota, 2012).

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഹെയ്ൻറിച്ച് മാൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഹെയ്ൻറിച്ച്_മാൻ&oldid=3264342" എന്ന താളിൽനിന്ന് ശേഖരിച്ചത്