ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ് (ചലച്ചിത്രം)
ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിച്ച ഒരു ചലച്ചിത്രം
(Harry Potter and the Order of the Phoenix (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിഖായേൽ ഗോൾഡെൻബർഗിന്റെ രചനയിൽ ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിച്ച ഒരു ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ്. ഹാരി പോട്ടർ പരമ്പരയിൽ അഞ്ചാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണീ ചലച്ചിത്രം. നിർമ്മാണം ഡേവിഡ് ഹേമാനും ഡേവിഡ് ബാറോണും ചേർന്നായിരുന്നു. ഹാരി പോട്ടറുടെ ഹോഗ്വാർട്ട്സിലെ അഞ്ചാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രത്തിൽ മുൻ ചലച്ചിത്രങ്ങളിലേതു പോലെ ഡാനിയൽ റാഡ്ക്ലിഫ്, ഹാരി പോട്ടർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ റൂപെർട്ട് ഗ്രിന്റും എമ്മ വാട്സണും ഹാരിയുടെ സുഹൃത്തുക്കളായ റോൺ വീസ്ലിയെയും ഹെർമിയോണി ഗ്രേഞ്ചറിനെയും അവതരിപ്പിച്ചിരിക്കുന്നു.
ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ് | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | ഡേവിഡ് യേറ്റ്സ് |
നിർമ്മാണം | ഡേവിഡ് ഹേമാൻ ഡേവിഡ് ബാറോൺ |
തിരക്കഥ | മിഖായേൽ ഗോൾഡെൻബർഗ് |
ആസ്പദമാക്കിയത് | ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ് – ജെ,കെ റൗളിംഗ് |
അഭിനേതാക്കൾ | ഡാനിയൽ റാഡ്ക്ലിഫ് റൂപെർട്ട് ഗ്രിന് എമ്മ വാട്സൺ |
സംഗീതം | നിക്കോളാസ് ഹൂപ്പെർ |
ഛായാഗ്രഹണം | സ്ലാമോവിർ ഇസ്ഡിയാക്ക് |
ചിത്രസംയോജനം | മാർക്ക് ഡേ |
സ്റ്റുഡിയോ | ഹെയ്ഡേ ഫിലിംസ് |
വിതരണം | വാർണർ ബ്രോസ് |
റിലീസിങ് തീയതി |
|
രാജ്യം | യുകെ യുഎസ് |
ഭാഷ | ഇംഗ്ലിഷ് |
ബജറ്റ് | $150 ദശലക്ഷം[1] |
സമയദൈർഘ്യം | 138 മിനുട്ട് |
ആകെ | $939,885,929[1] |
അഭിനേതാക്കൾതിരുത്തുക
- ഡാനിയൽ റാഡ്ക്ലിഫ് - ഹാരി പോട്ടർ
- റൂപെർട്ട് ഗ്രിന്റ് - റോൺ വീസ്ലി
- എമ്മ വാട്സൺ - ഹെർമിയോണി ഗ്രേഞ്ചർ
- ഹെലേന ബോൺഹാം കാർട്ടർ - ബെലാട്രിക്സ് ലെസ്ട്രേഞ്ച്
- റോബി കോൾട്രാൻ - റുബിയസ് ഹാഗ്രിഡ്
- വാർവിക്ക് ഡേവിസ് - ഫിലിയസ് ഫ്ലിറ്റ്വിക്ക്
- റാൽഫ് ഫിയെൻസ് - ലോർഡ് വോൾഡമോട്ട്
- മൈക്കൽ ഗാംബോൺ - ആൽബസ് ഡംബിൾഡോർ
- ബ്രെൻഡൻ ഗ്ലീസൺ - മാഡ്-ഐ മൂഡി
- റിച്ചാർഡ് ഗ്രിഫിത്ത്സ് - വെർനോൺ ഡഴ്സ്ലീ
- ജേസൺ ഇസാക്സ് - ലൂസിയസ് മാൽഫോയ്
- ഗാരി ഓൾഡ്മാൻ - സിറിയസ് ബ്ലാക്ക്
- അലൻ റിക്മാൻ - സെർവിയസ് സ്നേപ്
- ഫിയോണ ഷാ - പെറ്റൂണിയ ഡഴ്സ്ലീ
- മാഗി സ്മിത്ത് - മിനെർവ മക്കൊൻഗാൽ
- ഇമെൽഡ സ്റ്റോൻഡൺ - ഡോളോറെസ് അംബ്രിഡ്ജ്
- ഡേവിഡ് ത്യൂലിസ് - റീമസ് ലൂപിൻ
- എമ്മ തോംസൺ - സൈബിൽ ട്രിലോണി
- ജൂലീ വാൾട്ടേഴ്സ് - മോളി വീസ്ലി
അവലംബംതിരുത്തുക
- ↑ 1.0 1.1 "HARRY POTTER AND THE ORDER OF THE PHOENIX". Box Office Mojo. ശേഖരിച്ചത് 20 October 2007.