ഹരികുമാർ ഹരേറാം

മലയാളചലച്ചിത്രസംഗീതസംവിധായകർ
(Harikumar Hareram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെന്നിന്ത്യൻ സിനിമാസംഗീതസംവിധായകനും പിന്നണിഗായകനും കൂടാതെ മലയാള ഗാനരചയിതാവ് കൂടി ആണ് ഹരികുമാർ ഹരേ റാം (Harikumar Hareram)ബോളിവുഡിലും പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതൽ സിനിമ മേഖലയിൽ ഉണ്ടെങ്കിലും 2017 മുതൽ ആണ് സ്വതന്ത്രസംഗീത സംവിധായകൻ എന്ന നിലയിൽ സിനിമരംഗത്ത് സജീവമാകുന്നത്[1].

ഹരികുമാർ ഹരേറാം
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകുട്ടോത്ത്, കോഴിക്കോട്
തൊഴിൽ(കൾ)സംഗീതസംവിധായകൻ, പിന്നണിഗായകൻ, ഗാനരചയിതാവ്
വർഷങ്ങളായി സജീവം2017 മുതൽ

സിനിമകൾ

തിരുത്തുക

സംഗീതം നിർവഹിച്ച സിനിമകൾ:

•സഖാവിന്റെ പ്രിയസഖി

ഒരപാര കല്യാണവിശേഷം

സ്വരം

THAT NIGHT

കാക്കപ്പൊന്ന്

THE BLACK MOON

തെമ്മാടിക്കുന്നിലെ താന്തോന്നികൾ[2],

മരാമരം

• സായിപ്പ്

•Made by god

•നന്മമരം

തുടങ്ങിയവയാണ് സംഗീതം നിർവഹിച്ച മലയാളസിനിമകൾ. ഷക്കീല എന്ന ബോളിവുഡ്ചി ത്രത്തിലും ഒരു ഗാനം ചെയ്തിട്ടുണ്ട്. DANGER ZONE[3] ആണ് സംഗീതം നിർവഹിച്ച തമിഴ് സിനിമ


ആലപിച്ച സിനിമാഗാനങ്ങൾ:

•എഴുതുന്നു തീരത്ത് (സിനിമ:സഖാവിന്റെ പ്രിയസഖി)

ആകാശമേലാപ്പിൽ. (സിനിമ: സ്വരം)

തരളശ്രുതിമധുര..(സിനിമ:സ്വരം)

പൂമഴൈ പോല.. (സിനിമ: DANGER ZONE -TAMIL MOVIE )

•Pyar ka bandhan.. (Hindi Song, Movie: The Black Moon)

Methuvai Thodarven(Tamil, Movie : Secret Homes)•

Kasthooriman pola(Tamil, Movie : With in Seconds)•

•Palakkadalilo (Telugu, Movie : Munna)



ഗാനരചയിതാവ്, കവി എന്ന നിലയിലും ശ്രദ്ധേയനാണ്. സഖാവിന്റെ പ്രിയസഖി എന്ന സിനിമയിൽ ഒരു ഗാനത്തിന്റെ രചന നിർവഹിച്ചിട്ടുണ്ട്. മരാമരം എന്ന ചിത്രത്തിലും ഒരു ഗാനം രചിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്തമായ ഷക്കീല എന്ന ബോളിവുഡ് സിനിമയിലെ മലയാളം ഗാനത്തിന്റെ രചനയും ഹരികുമാർ ആണ് നിർവഹിച്ചത്. സിനിമക്ക് പുറമെ ഭക്തിഗാനങ്ങൾ, യുവജനോത്സവ ഗാനങ്ങൾ ആയി നിരവധി ഗാനങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്.



സഖാവിന്റെ പ്രിയസഖി എന്ന സിനിമയിലൂടെ ഒരു ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും നിർവഹിച്ചു കൊണ്ടു ഒരു ഗാനത്തിന്റെ എല്ലാ ക്രെഡിറ്റ്സും സ്വന്തമാക്കിയിട്ടുണ്ട്.

ആൽബങ്ങൾ, സിനിമേതരഗാനങ്ങൾ

തിരുത്തുക

കുട്ടിക്കാലം മുതൽക്കേ കവിതകൾ എഴുതിയിരുന്നു. തന്റെ 19 വയസ്സിൽ സംഗീതകോളേജിൽ പഠിച്ചു കൊണ്ടിരിക്കവേ ആകാശവാണിക്ക് വേണ്ടി ഒരു ദേശഭക്തിഗാനം രചിച്ചു പാടി കൊണ്ടായിരുന്നു തുടക്കം. 2007 മുതൽ സംഗീതസംവിധാനമേഖലയിൽ സജീവമായി എങ്കിലും പിന്നെയും പത്തു വർഷങ്ങൾ കഴിഞ്ഞു 2017 മുതൽ ആണ് സിനിമയിൽ സജീവമാവുന്നത്. ആ ഒരു കാലഘട്ടത്തിൽ യുവജനോത്സവഗാനങ്ങൾ, തുളു, മലയാളം നാടകങ്ങൾ, ആൽബങ്ങൾ ഉൾപ്പെടെ അഞ്ഞൂറോളം ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്[4][5].[അവലംബം ആവശ്യമാണ്] [6]എം പി വീരേന്ദ്രകുമാറിന്റെ സ്മരണാർത്ഥം ഇറങ്ങിയ വീരേന്ദ്രം, കണ്ണൂർ സർവ്വകലാശാല തീം സോങ്, കൈരളി ടീവി വിഷു സോങ് 2023 ആയ വിഷുകൈനീട്ടം എന്ന ആൽബം എന്നിവയാണ് ശ്രദ്ധേയമായ സിനിമേതര സംഗീത സംഭാവനകൾ.


പുരസ്‌കാരങ്ങൾ

കാക്കപ്പൊന്ന് എന്ന ചിത്രത്തിലെ കളമെഴുതുകയായ് എന്ന ഗാനത്തിന്റെ സംഗീതത്തിലൂടെ ട്വന്റി ഫോർ ഫ്രെയിംസ്ന്റെ 2021-2022 ലെ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ഹരികുമാറിനെ തേടിയെത്തി. സംഗീതരംഗത്തുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ട് കണ്ണൂർ സർവ്വകലാശാല മ്യൂസിക് ബോർഡ് പാനൽ അംഗത്വം നൽകിയിട്ടുമുണ്ട്. കോഴിക്കോട് ചലച്ചിത്രക്കൂട്ടായ്‌മയുടെ സംഗീതവിഭാഗത്തിൽ 2023 ലെ കലാസപര്യ പുരസ്‌കാരജേതാവ് ആണ്. 2024 ൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരജേതാവ് ആണ്.

  1. "സിനിമാ സംഗീത സംവിധാനരംഗത്ത് വേറിട്ട ഈണങ്ങൾ; മലയാളത്തിലും തമിഴിലും ഹരികുമാർ ഹരേറാം ശ്ര..." Retrieved 2022-06-24.
  2. "'തെമ്മാടിക്കുന്നിലെ താന്തോന്നികൾ' ഒ ടി ടി റിലീസിന്" (in ഇംഗ്ലീഷ്). Retrieved 2022-06-24.
  3. "'ഡേയ്ഞ്ചർ സോൺ' ഒരുങ്ങുന്നു; മന്ത്രി എ.കെ" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-05-15. Retrieved 2022-06-24.[പ്രവർത്തിക്കാത്ത കണ്ണി]
  4. "സിനിമാ സംഗീത സംവിധാനരംഗത്ത് വേറിട്ട ഈണങ്ങളൊരുക്കി ഹരികുമാർ ഹരേറാം ശ്രദ്ധേയനാവുന്നു" (in ഇംഗ്ലീഷ്). Retrieved 2022-06-24.
  5. CHELEMBRA, DINOOP (2022-05-17). "സിനിമാ സംഗീത സംവിധാനരംഗത്ത് വേറിട്ട ഈണങ്ങളൊരുക്കി ഹരികുമാര് ഹരേറാം ശ്രദ്ധേയനാവുന്നു" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-06-24.
  6. Daily, Keralakaumudi. "സ്മരണാഞ്ജലിയായി 'വീരേന്ദ്രം" (in ഇംഗ്ലീഷ്). Retrieved 2022-06-24.
"https://ml.wikipedia.org/w/index.php?title=ഹരികുമാർ_ഹരേറാം&oldid=4136161" എന്ന താളിൽനിന്ന് ശേഖരിച്ചത്