ഹാമിർപൂർ ജില്ല
ഹാമിർപൂർ ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഒരു ജില്ലയാണ്. ജില്ലാ ആസ്ഥാനം ഹാമീർപൂർ പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത്. 1,118 ചതുരശ്ര കിലോമീറ്റർ അല്ലെങ്കിൽ 432 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഇത് ഹിമാചൽ പ്രദേശിലെ ഏറ്റവും ചെറിയ ജില്ലയാണ്.
ഹാമിർപൂർ ജില്ല | ||||
---|---|---|---|---|
Top: Katoch Palace, Tira Sujanpur Bottom: view of mountains from Rangar village | ||||
Location in Himachal Pradesh | ||||
Coordinates (Hamirpur): 31.6798° N, 76.5026° E | ||||
Country | ഇന്ത്യ | |||
സംസ്ഥാനം | ഹിമാചൽ പ്രദേശ് | |||
Division | Mandi[1] | |||
Established | 1972 | |||
Headquarters | ഹാമിർപൂർ | |||
Tehsils | 5+2(Sub-Tehsils)[2] | |||
• Lok Sabha Constituency | Hamirpur | |||
• Lok Sabha Member | Anurag Singh Thakur[3] പ്രമാണം:Bharatiya Janata Party logo.svg | |||
• Vidhan Sabha constituencies | Barsar, Hamirpur, Sujanpur, Nadaun, Bhoranj. | |||
• Total | 1,118 ച.കി.മീ.(432 ച മൈ) | |||
(2011) | ||||
• Total | 454,768 | |||
• ജനസാന്ദ്രത | 410/ച.കി.മീ.(1,100/ച മൈ) | |||
• Literacy | 90% | |||
സമയമേഖല | UTC+05:30 (IST) | |||
വാഹന റെജിസ്ട്രേഷൻ | HP-22 | |||
വെബ്സൈറ്റ് | http://hphamirpur.nic.in/ |
ചരിത്രം
തിരുത്തുക1972-ൽ കാൻഗ്ര ജില്ലയിൽ നിന്ന് വേർപെടുത്തിയ പ്രദേശങ്ങളിൽനിന്ന് രൂപികരിക്കപ്പെട്ട ഹാമിർപൂർ ജില്ലയ്ക്ക് കട്ടോച്ച് രാജവംശവുമായി അടുത്ത ബന്ധമുണ്ട്. പഴയ ജലന്ധർ-ത്രിഗാർത്ത സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇത്.[4] പാനിൻ ഈ രാജ്യത്തെ ജനങ്ങളെ മഹത്തായ യോദ്ധാക്കൾ, പോരാളികൾ എന്നിങ്ങനെ വിശേഷിപ്പിച്ചു. 1700 മുതൽ 1740 വരെ ഈ പ്രദേശം ഭരിക്കുകയും ഹമീർപൂരിൽ കോട്ട പണിയുകയും ചെയ്ത രാജാ ഹമീർ ചന്ദിന്റെ കാലത്ത് കട്ടോച്ച് രാജവംശമാണ് ആധിപത്യം പുലർത്തിയിരുന്നത്. ഈ ഭരണാധികാരിയിൽ നിന്നാണ് ഇന്നത്തെ പട്ടണത്തിന് നിലവിലെ പേര് ലഭിച്ചത്.
കാലാവസ്ഥ
തിരുത്തുകഹിമാചൽ പ്രദേശിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാണപ്പെടുന്ന 'ഹിൽ-സ്റ്റേഷൻ' കാലാവസ്ഥയാണ് ഹാമിർപൂർ ജില്ലയിൽ അനുഭവപ്പെടാറുള്ളത്. ശൈത്യകാലത്ത്, കാലാവസ്ഥ നന്നേ തണുത്തതാണ്. ഓഗസ്റ്റ് മുതൽ മാർച്ച് അവസാനം വരെയുള്ള കാലത്ത് ഇവിടെ കമ്പിളി വസ്ത്രങ്ങൾ ആവശ്യമാണ്. വേനൽക്കാലത്ത്, താപനില പലപ്പോഴും 40 ഡിഗ്രി സെൽഷ്യസ് കവിയുന്നതിനാൽ, പരുത്തി ശുപാർശ ചെയ്യപ്പെടാറുണ്ട്. ജില്ലയിൽ സാധാരണയായി മഞ്ഞുവീഴ്ചയില്ലെങ്കിലും 2012 ജനുവരിയിലും (44 വർഷത്തിന് ശേഷം) 2019 ഫെബ്രുവരിയിലും ഹാമിർപൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ മിതമായ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "About Us - Revenue Department, Government of Himachal Pradesh".
- ↑ "Tehsils in Hamirpur District, Himachal Pradesh".
- ↑ "Members : Lok Sabha".
- ↑ "Archived copy" (PDF). Archived from the original (PDF) on 28 November 2020. Retrieved 20 November 2020.
{{cite web}}
: CS1 maint: archived copy as title (link)