ഗ്വാണ്ടനമേരാ
ലോക പ്രശസ്തമായ ഒരു സ്പാനിഷ് പാട്ടും, ക്യൂബയിലെ ഏറ്റവും ശ്രദ്ധേയമായ ദേശഭക്തി ഗാനവുമാണ് ഗ്വാണ്ടനമേരാ (Guantanamera). ഇതിന്റെ സംഗീതവും, വരികളും രചിച്ചത് ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ് (സെപ്റ്റംബർ 5, 1908 - ഒക്ടോബർ 11, 1979) എന്ന ക്യൂബക്കാരനായ ഗായകനാണ്. ഗ്വാണ്ടനമേരാ എന്ന വാക്കിന്റെ അർത്ഥം ഗ്വണ്ടനാമോയിലെ പെൺകുട്ടി എന്നാണ്. ഗ്വണ്ടനാമൊ ക്യൂബയിലെ ഒരു പ്രവിശ്യയാണ്. ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ് രചിച്ച വരികളിൽ ഇതിന്റെ റിഫ്രൈൻ (refrain) മാത്രം നിലനിർത്തി പിന്നീട് ഹോസെ മാർട്ടിയുടെ കവിതകളിലെ വരികൾ ചേർത്തുണ്ടാക്കിയതാണ് ഈ ഗാനത്തിന്റെ ഔദ്യോഗിക രൂപം. ഹോസെ മാർട്ടിയുടെ വരികളായത്കൊണ്ട് ഈ ഗാനത്തിന് ക്യൂബയിൽ ദേശീയഗീതത്തിനു തുല്യമായ (ഭാരതത്തിൽ വന്ദേ മാതരം പോലെ) സ്ഥാനമാണുള്ളത്. [1] [2] ഈ പാട്ടിന്റെ ഔദ്യോഗിക രൂപത്തിൽ വരികൾ ഇപ്രകാരമാണ്: [3]
"ഗ്വാണ്ടനമേരാ" | |
---|---|
ഗാനം | |
ഭാഷ | സ്പാനിഷ് |
ഗാനരചയിതാവ്(ക്കൾ) | ഹൊസേയ്ത്തോ ഫെർണാണ്ടസ് |
|
|
|
|
|
|
|
|
|
|
|
|
ഞാൻ തെങ്ങുകൾ വളരുന്ന നാട്ടിൽ നിന്നുള്ള ആത്മാർത്ഥമായ മനസ്സുള്ള ഒരു മനുഷ്യനാണ് , മരിക്കുന്നതിനു മുൻപു എന്റെ ഹൃദയഗീതം നിങ്ങളെ കേൾപ്പിക്കണമെന്നുണ്ട് |
എന്റെ കവിതകൾക്ക് മൃദുലമായ പച്ചനിറമാണുളളത്, എന്റെ കവിതകൾ കത്തുന്ന ചുവപ്പാണ്, എന്റെ കവിതകൾ മലമുകളിൽ അഭയം തേടുന്ന മുറിവേറ്റ മാൻപേടയാണ് |
ജനുവരിയിലെപ്പോലെ ജൂലൈയിലും ഞാനൊരു വെളുത്ത റോസാപ്പൂ വളർത്തി എനിക്കൊപ്പം കൈ കോർത്ത് നിൽക്കുന്ന ആത്മാർത്ഥ സുഹൃത്തിനുവേണ്ടി |
ഈ ഭൂമിയിലെ പാവങ്ങളുടെകൂടെ നിൽക്കാൻ ഞാനെന്നുമുണ്ടാവും. മലമുകളിലെ കൊച്ചരുവി എന്നെ കടലിനെക്കാളും സന്തോഷിപ്പിക്കുന്നു. |
അവലംബം തിരുത്തുക
- ↑ യോസിയത്തയുടെ ഒറിജിനൽ വെർഷൻ
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-28.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-26.
- ↑ http://www.youtube.com/watch?v=zuqFFpt3g_s