ഗ്രീക്കോ-ബുദ്ധമതം
ഹെല്ലനിക സംസ്കാരവും ബുദ്ധമതവും തമ്മിൽ ക്രി.മു. 4-ആം നൂറ്റാണ്ടുമുതൽ ക്രി.വ. 5-ആം നൂറ്റാണ്ടുവരെ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങൾ (ജമ്മു കശ്മീറിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ) എന്നിവിടങ്ങളിൽ നടന്ന സാംസ്കാരിക സംയോജനത്തിനാണ് ഗ്രീക്കോ-ബുദ്ധിസം എന്നു പറയുന്നത്. അലക്സാണ്ടറിന്റെ കാലം മുതൽ ഇന്ത്യയിലേയ്ക്കു നടന്ന നീണ്ട കാലത്തെ ഗ്രീക്ക് അധിനിവേശങ്ങളുടെയും പിന്നീട് ഈ പ്രദേശത്ത് നൂറ്റാണ്ടുകളോളം നീണ്ടു നിന്ന ഇന്തോ-ഗ്രീക്ക് ഭരണത്തിന്റെയും സാംസ്കാരിക പരിണതഭലമായിരുന്നു ഗ്രീക്കോ-ബുദ്ധിസം. കുഷന്മാരുടെ ഹെല്ലനിക സാമ്രാജ്യത്തിനു കീഴിൽ ഗ്രീക്കോ-ബുദ്ധിസം വികസിച്ചു. ബുദ്ധമതം മദ്ധ്യേഷ്യയിലും വടക്കു കിഴക്കേ ഏഷ്യയിലും പരക്കുന്നതിനുമുൻപ് ക്രി.വ. ഒന്നാം നൂറ്റാണ്ടുമുതൽ ഗ്രീക്കോ-ബുദ്ധമതം ബുദ്ധമതത്തിന്റെ കലാപരവും (ചിലപ്പോൾ തത്ത്വചിന്താപരവുമായ) വളർച്ചയെ സ്വാധീനിച്ചു, പ്രത്യേകിച്ച് മഹായാന ബുദ്ധമതത്തിനെ,[1], പിൽക്കാലത്ത് ബുദ്ധമതം ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിച്ചു.
ഗ്രീക്കോ-ബുദ്ധിസത്തിനനുബന്ധമായി കലാ-വാസ്തുകലാരംഗത്ത് ഉണർവ് പ്രകടമായി. ഇക്കാലഘട്ടത്തിൽ ഗാന്ധാരം കേന്ദ്രീകരിച്ച് ഉടലെടുത്ത കലാ-വാസ്തുകലാരീതിയെ ഗാന്ധാരകല എന്നറിയപ്പെടുന്നു.
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Greek as well as Iranian influences appear to have shaped the evolution of Mahayana images (and perhaps thought as well)", Foltz, p46