ഗ്രേപ്ഫ്രൂട്ട് മെർകാപ്റ്റൻ
മുസംബിപ്പഴത്തിൽ കാണപ്പെടുന്ന പ്രകൃതിദത്ത ജൈവ സംയുക്തത്തിന്റെ പൊതുവായ പേരാണ് ഗ്രേപ്ഫ്രൂട്ട് മെർകാപ്റ്റൻ. ഇതൊരു മോണോടെർപെനോയിഡാണ്. അതിൽ ഫംഗ്ഷണൽ ഗ്രൂപ്പ് ആയ ഒരു തയോൾ (മെർകാപ്റ്റൻ എന്നും അറിയപ്പെടുന്നു) അടങ്ങിയിരിക്കുന്നു. ഘടനാപരമായി ടെർപിനോളിന്റെ ഒരു ഹൈഡ്രോക്സി ഗ്രൂപ്പിനെ ഗ്രേപ്പ്ഫ്രൂട്ട് മെർകാപ്റ്റാനിൽ തയോളിനെ മാറ്റി പുനഃസ്ഥാപിക്കുന്നു. അതിനാൽ ഇതിനെ തിയോറ്റെർപിനോൾ (thioterpineol) എന്നും വിളിക്കുന്നു. വോളട്ടൈൽ തയോളുകൾക്ക് സാധാരണഗതിയിൽ വളരെ ശക്തമായതും പലപ്പോഴും അസുഖകരമായതുമായ ഗന്ധമുണ്ട്. വളരെ കുറഞ്ഞ സാന്ദ്രതയിൽ തന്നെ ഈ ഗന്ധത്തിൽ നിന്ന് മനുഷ്യർക്ക് തിരിച്ചറിയാൻ കഴിയുന്നു. ഗ്രേപ്ഫ്രൂട്ട് മെർകാപ്റ്റന് വളരെ ശക്തിയുള്ളതും എന്നാൽ അസുഖകരമല്ലാത്തതുമായ ഗന്ധമുണ്ട്, മാത്രമല്ല ഇത് മുസംബിപ്പഴത്തിന്റെ സുഗന്ധത്തിന് പ്രധാനമായും കാരണമാകുന്ന ഒരു രാസ ഘടകമാണ്.[1]ഈ സവിശേഷസുഗന്ധം R enantiomer- കാരണമാണ് കാണപ്പെടുന്നത്.[2]
| |||
Names | |||
---|---|---|---|
IUPAC name
(R)-2-(4-methylcyclohex-3-enyl)propane-2-thiol
| |||
Other names
grapefruit mercaptan
1-p-menthene-8-thiol α,α,4-trimethylcyclohex-3-ene-1-methane thiol thioterpineol | |||
Identifiers | |||
| |||
3D model (JSmol)
|
|||
ChemSpider | |||
ECHA InfoCard | 100.072.886 | ||
EC Number |
| ||
PubChem CID
|
|||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
സാന്ദ്രത | 1.03 g/cm3 | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
Hazards | |||
GHS pictograms | |||
GHS Signal word | Warning | ||
H302, H315, H319 | |||
P264, P270, P280, P301+312, P302+352, P305+351+338, P321, P330, P332+313, P337+313, P362, P501 | |||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ശുദ്ധമായ ഗ്രേപ്ഫ്രൂട്ട് മെർകാപ്റ്റൻ അല്ലെങ്കിൽ നാരകത്തിൽ നിന്നെടുക്കുന്ന എണ്ണകൾ, സിട്രസ് സുഗന്ധങ്ങൾ നൽകുന്നതിന് ചിലപ്പോൾ സുഗന്ധദ്രവ്യത്തിലും സുഗന്ധ വ്യവസായത്തിലും ഉപയോഗിക്കുന്നു. എന്നിരുന്നാലും, രണ്ട് വ്യവസായങ്ങളും മുസംബിപ്പഴത്തിന്റെ സുഗന്ധം ഉപയോഗിക്കുമ്പോൾ അതിൽനിന്ന് വിഘടിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പലപ്പോഴും അരോചകമായ ഗന്ധം കാണപ്പെടുന്നതിനാൽ പകരമായി ഗ്രേപ്ഫ്രൂട്ട് മെർകാപ്റ്റൻ സജീവമായി ഉപയോഗിക്കുന്നു.
ഇതും കാണുക
തിരുത്തുക- നൂറ്റ്കറ്റോൺ, മുസംബിപ്പഴത്തിലെ മറ്റൊരു സൗരഭ്യവാസന
- ടെർപിനോൾ, തയോളിന്റെ സ്ഥാനത്ത് ഒരു ഹൈഡ്രോക്സൈൽ
അവലംബം
തിരുത്തുക- ↑ Buettner A.; Schieberle P. (1999). "Characterization of the Most Odor-Active Volatiles in Fresh, Hand-Squeezed Juice of Grapefruit (Citrus paradisi Macfayden)". J. Agric. Food Chem. 47 (12): 5189–5193. doi:10.1021/jf990071l. PMID 10606593.
- ↑ Lehmann D.; Dietrich A.; Hener U.; Mosandl A. (1994). "Stereoisomeric flavor compounds. LXX: 1-p-menthene-8-thiol: separation and sensory evaluation of the enantiomers by enantioselective gas chromatography-olfactometry". Phytochemical Analysis. 6 (5): 255–257. doi:10.1002/pca.2800060506.