അപ്പാച്ചെ വേവ്

(Google Wave എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗൂഗിൾ കോർപറേഷൻ പുറത്തിറക്കിയ ഒരു ഉത്പന്നമാണു ഗൂഗിൾ വേവ്[1]. ആവശ്യക്കാർ വളരെയധികം ഉള്ള ഉത്പന്നങ്ങൾ പ്രിവ്യുവിൽ ഇറക്കുന്ന പതിവു രീതി വേവിന്റെ കാര്യത്തിലും ഗൂഗിൾ തുടർന്നു. 2009 സെപ്റ്റംബർ 30 നു പുറത്തിറങ്ങിയ വേവ് തുടക്കത്തിൽ ജിമെയിലിലേയും ഓർക്കട്ടിലേയും ക്ഷണിക്കപ്പെട്ട ഒരു ലക്ഷം ഉപയോക്താക്കൾക്കു മാത്രമാണു പ്രിവ്യൂ നൽകിയത്. മറ്റുള്ളവർക്ക് ഇവരിൽ നിന്നും ലഭിക്കുന്ന ക്ഷണ മെയിലിൽക്കൂടി ഇതിലേക്കു പ്രവേശനം ലഭിക്കും.

അപ്പാച്ചെ വേവ്
വികസിപ്പിച്ചത്ഗൂഗിൾ
റെപോസിറ്ററിnone വിക്കിഡാറ്റയിൽ തിരുത്തുക
പ്ലാറ്റ്‌ഫോംCross-platform
തരംWeb application/protocol
അനുമതിപത്രംApache License (only Google Wave Federation Prototype Server and ConsoleClient)
വെബ്‌സൈറ്റ്അപ്പാച്ചെ വേവ്

2012 ഏപ്രിൽ 30-നു വേവിന്റെ നവീകരണവും സേവനങ്ങളും ഗൂഗിൾ നിർത്തലാക്കി.

പ്രത്യേകതകൾ

തിരുത്തുക

വേവിനെ നമുക്ക് ഏതെങ്കിലും ബ്ലോഗുമായോ താളുകളുമായോ കൂട്ടിച്ചേർക്കാൻ കഴിയും. കൂടാതെ ഇതിൽ നമുക്കിഷ്ടമുള്ള പ്രോഗ്രാമുകൾ എഴുതി ചേർക്കാം. പ്രധാന താളിൽ നാവിഗേഷൻ, കോൺടാക്ട്സ്, ഇൻബോക്സ്, വേവ് എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ട്. പുതിയ വേവ് നിർമ്മിക്കാൻ സുഹൃത്തിന്റെ പേരിൽ അമർത്തിയാൽ കിട്ടുന്ന ജാലകത്തിലെ new wave ക്ലിക്ക് ചെയ്താൽ മതി. ഒരു വേവ് ഉപയോക്താവിനു സ്വന്തമായി ഒരു വേവ് ഐ ഡി ഉണ്ടായിരിക്കും.

വേവ് ഇൻ എ ബോക്സ്

തിരുത്തുക
 
ഗൂഗിൾ വേവിന്റെ ലോഗോ

2012 ജനുവരിയോടെ ഗൂഗിൾ വേവിന്റെ നവീകരണങ്ങളും ഏപ്രിലോടുകൂടി സേവനങ്ങളും നിർത്തലാക്കി. പിന്നീട് അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ വേവിന്റെ ആവശ്യക്കാർക്കുവേണ്ടി വേവ് ഇൻ എ ബോക്സ് (WIAB) എന്ന ഇൻക്യുബേറ്റർ പ്രൊജക്റ്റ്‌ ആരംഭിച്ചു. ആവശ്യമുള്ള സെർവറുകളിൽ വേവ് ലളിതമായി ഇൻസ്റ്റോൾ ചെയ്യാനും ഓടിക്കാനും കഴിയുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം[2].

കൂടുതൽ താളുകൾ

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

അപ്പാച്ചെ വേവ് ഇൻക്യുബേറ്റർ താൾ

  1. http://googleblog.blogspot.com/2009/05/went-walkabout-brought-back-google-wave.html
  2. അപ്പാച്ചെ വേവ് ഇൻ എ ബോക്സ്


"https://ml.wikipedia.org/w/index.php?title=അപ്പാച്ചെ_വേവ്&oldid=1797430" എന്ന താളിൽനിന്ന് ശേഖരിച്ചത്