ഗൂഗിൾ ഗോഗിൾസ്

(Google Goggles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗൂഗിൾ വികസിപ്പിച്ച ഒരു ഇമേജ് റെക്കഗ്നിഷൻ മൊബൈൽ ആപ്പായിരുന്നു ഗൂഗിൾ ഗോഗിൾസ്. ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങൾ എടുത്ത ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള തിരയലുകൾക്കായാണ് ഇത് ഉപയോഗിച്ചു വന്നിരുന്നത്. ഉദാഹരണത്തിന്, ഒരു പ്രശസ്തമായ ലാൻഡ്‌മാർക്കിന്റെ ചിത്രമുപയോഗിച്ച് അതിനെക്കുറിച്ചുള്ള വിവരങ്ങൾ തിരയുന്നത്, അല്ലെങ്കിൽ ഒരു ഉൽപ്പന്നത്തിന്റെ ബാർകോഡിന്റെ ചിത്രമെടുക്കുന്നത് വഴി ഉൽപ്പന്നത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നത് എന്നിങ്ങനെ ഇത് ഉപയോഗിക്കാം.

ഗൂഗിൾ ഗോഗിൾസ്
Google Goggles logo
വികസിപ്പിച്ചത്ഗൂഗിൾ
ആദ്യപതിപ്പ്ഒക്ടോബർ 5, 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-10-05)
Last release
1.9.4 / ഓഗസ്റ്റ് 20, 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-08-20)
ഓപ്പറേറ്റിങ് സിസ്റ്റംആൻഡ്രോയ്, ഐ.ഒ.എസ്.
വലുപ്പം2.7 MB
വെബ്‌സൈറ്റ്www.google.com/mobile/goggles

ചരിത്രം

തിരുത്തുക

മൊബൈൽ ഉപകരണങ്ങൾക്കായി ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കാനാണ് ഗൂഗിൾ ഗോഗിൾസ് വികസിപ്പിച്ചെടുത്തത്. തുടക്കത്തിൽ ആൻഡ്രോയിഡ് ഫോണുകൾക്കുള്ള ബീറ്റാ പതിപ്പിൽ മാത്രം ലഭ്യമായിരുന്നെങ്കിലും, മറ്റ് പ്ലാറ്റ്‌ഫോമുകളിൽ, പ്രത്യേകിച്ച് ഐഫോൺ, ബ്ലാക്ക്ബെറി ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ സോഫ്റ്റ്‌വെയർ പ്രാപ്‌തമാക്കാനുള്ള പദ്ധതികൾ ഗൂഗിൾ പ്രഖ്യാപിച്ചു.[1] ഹാൻഡ്‌ഹെൽഡ് അല്ലാത്ത ഫോർമാറ്റിനെക്കുറിച്ച് ഗൂഗിൾ ചർച്ച ചെയ്തിരുന്നില്ല. ഗൂഗിൾ മാപ്സ് പോലെ ഒരു ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോം ആയി ഗോഗിൾസ് മാറണമെന്നായിരുന്നു ഗൂഗിൾ ആഗ്രഹിച്ചിരുന്നതെന്ന് ഗൂഗിൾ പ്രൊഡക്റ്റ് മാനേജർ ഷൈലേഷ് നളവാടി സൂചിപ്പിച്ചിട്ടുണ്ട്.[2] 2010 ഒക്ടോബർ 5-ന്, ഐഒഎസ് 4.0 ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കായി ഗൂഗിൾ ഗോഗിൾസ് ലഭ്യമാണെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.[3] ഐ ഒ എസ്-നുള്ള ഗൂഗിൾ മൊബൈലിലേക്കുള്ള 2014 മെയ് അപ്‌ഡേറ്റിൽ, ഗൂഗിൾ ഗോഗിൾസ് സവിശേഷത നീക്കം ചെയ്‌തു.

ഗൂഗിൾ ഐ/ഒ 2017-ൽ, സമാനമായ ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിക്കുന്ന ഗൂഗിൾ ലെൻസ് പ്രഖ്യാപിച്ചു.[4]

ആപ്പ് ലോഞ്ച് ചെയ്യുമ്പോൾ ഗൂഗിൾ ലെൻസ് അല്ലെങ്കിൽ ഗൂഗിൾ ഫോട്ടോസ് ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്ന അവസാന അപ്‌ഡേറ്റിനെത്തുടർന്ന്, ഗൂഗിൾ ഗോഗിൾസ് 2018 ഓഗസ്റ്റ് 20-ന് ഔദ്യോഗികമായി നിർത്തലാക്കി.[5][6]

സവിശേഷതകൾ

തിരുത്തുക

സിസ്റ്റത്തിന് വിവിധ ലേബലുകളും ലാൻഡ്‌മാർക്കുകളും തിരിച്ചറിയാൻ സാധിക്കും. ഇത് ടെക്‌സ്‌റ്റ് അധിഷ്‌ഠിത തിരയൽ ആവശ്യമില്ലാതെ ഉപയോക്താക്കളെ അത്തരം ഇനങ്ങളെക്കുറിച്ച് അറിയാൻ അനുവദിക്കുന്നു. ഉൽപ്പന്ന ബാർകോഡുകളിൽ നിന്ന് സമാന ഉൽപ്പന്നങ്ങളും വിലകളും തിരയാനും ഫോട്ടോഗ്രാഫുകളിൽ നിന്ന് സുഡോക്കുകൾ പരിഹരിക്കാനും, 1990-കളുടെ അവസാനം മുതൽ ഉള്ള ക്യൂകാറ്റിനു സമാനമായി ഭാവി റഫറൻസിനായി കോഡുകൾ സംരക്ഷിക്കാനും ഈ സിസ്റ്റത്തിന് കഴിയും.[7] അതുപോലെ ഈ സിസ്റ്റം പ്രിന്റ് ചെയ്‌ത ടെക്‌സ്‌റ്റുകൾ തിരിച്ചറിഞ്ഞ് ഒരു ടെക്‌സ്‌റ്റ് സ്‌നിപ്പറ്റ് സൃഷ്‌ടിക്കാൻ ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) ഉപയോഗിക്കുന്നു. ചില സന്ദർഭങ്ങളിൽ ഇത് മുഖേന സ്‌നിപ്പറ്റ് മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാറുമുണ്ട്.

മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്

തിരുത്തുക

മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് 2011 ഡിസംബറിൽ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് വെബ്‌സൈറ്റിലേക്കുള്ള നേരിട്ടുള്ള ലിങ്കുകളിലൂടെ മ്യൂസിയത്തിലെ കലാസൃഷ്ടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ഗൂഗിൾ ഗോഗിൾസ് ഉപയോഗിക്കുന്നതിന് ഗൂഗിൾ-മായി സഹകരിച്ച് പ്രവരത്തിക്കുമെന്ന് പ്രഖ്യാപിച്ചു.[8]

ഇതും കാണുക

തിരുത്തുക
  1. PCWorld: Raphael, JR (December 8, 2009). "Confirmed: Google Goggles Will Reach Other Platforms". PCWorld. Archived from the original on February 19, 2019. Retrieved September 6, 2018.
  2. "Google: we plan to open up our Goggles platform". Techradar. April 14, 2010. Archived from the original on May 8, 2016. Retrieved April 25, 2016.
  3. "Open your eyes: Google Goggles now available on iPhone in Google Mobile App". Google Mobile Blog. October 5, 2010. Archived from the original on October 8, 2015. Retrieved October 6, 2010.
  4. Rajamanickam Antonimuthu (18 May 2017). "Google Lens announced at Google I/O 2017 - QPT". Archived from the original on 25 October 2017. Retrieved 18 May 2017.
  5. "Google Goggles". Apps on Google Play. August 20, 2018. Archived from the original on August 31, 2018. Retrieved September 6, 2018.
  6. Davenport, Corbin (August 16, 2018). "Google Goggles is dead, now prompts users to install Lens". Android Police. Archived from the original on September 6, 2018. Retrieved September 6, 2018.
  7. Busch, Jack (11 February 2011). "How to Solve a Sudoku Puzzle Instantly with Google Goggles". groovyPost. Retrieved 19 November 2021.
  8. Metropolitan Museum Enhances Online Access to Its Collections with Google Goggles Archived 2012-05-19 at the Wayback Machine.. New York, December 16, 2011; Thomas P. Campbell: Google Goggles Archived 2012-01-07 at the Wayback Machine. (New York, December 16, 2011): I'm pleased to announce a new collaboration with Google that lets you take a picture of a work of art with your mobile device and link straight to more information on metmuseum.org.
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_ഗോഗിൾസ്&oldid=3979049" എന്ന താളിൽനിന്ന് ശേഖരിച്ചത്