ബ്ലാക്ക്ബെറി
കനേഡിയൻ കമ്പനിയായ ബ്ലാക്ക്ബെറി ലിമിറ്റഡ് (മുൻപ് റിസർച്ച് ഇൻ മോഷൻ) പുറത്തിറക്കിയ സ്മാർട്ട് ഫോൺ, ടാബ്‌ലെറ്റ് ഉപകരണങ്ങൾ ആണ് ബ്ലാക്ബെറി എന്ന് അറിയപ്പെടുന്നത്. 1997-ലാണ് ബ്ലാക്ക്ബെറി കനേഡിയൻ കമ്പനിയായ റിസർച്ച് ഇൻ മോഷൻ (RIM) വിപണിയിലിറക്കുന്നത്. ഏറെ കാലതാമസം കൂടാതെ തന്നെ ബ്ലാക്ക്ബെറി ബ്രാൻഡ് ലോകപ്രശസ്തമായി. സുരക്ഷിതമായ വാർത്താവിനിമയത്തിനു പേര് കേട്ടവയാണ് ബ്ലാക്ബെറി ഉപകരണങ്ങൾ. 2013-ൽ ഏതാണ്ട് 85 മില്യൺ ഉപയോക്താക്കൾ ബ്ലാക്ക്ബെറിയ സേവനം ഉപയോഗിച്ചിരുന്നു. എന്നാൽ സ്മാർട്ട് ഫോൺ വിപണിയിലെ കടുത്ത മത്സരവും ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളുടെ ആധിക്യവും ബ്ലാക്ക്‌ബെറിയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്തി. ഇതിനെ തുടർന്ന് നവീകരിച്ച ബ്ലാക്ക്ബെറി ഒഎസ് 10, ടച്ച് സ്ക്രീൻ ഫോണുകൾ ഇവ പുറത്തിറക്കിയെങ്കിലും മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്പേഴ്‌സ്നിന്റെ പിന്തുണ ഇല്ലാതിരുന്നത് ബ്ലാക്ക്ബെറിക്ക് കനത്ത തിരിച്ചടിയായി.
ഡെവലപ്പർ | നിലവിൽ TCL (worldwide) BB Merah Putih (Indonesia) Optiemus Infracom (India) മുൻപ് ബ്ലാക്ക്ബെറി ലിമിറ്റഡ് |
---|---|
Manufacturer | നിലവിൽ TCL (worldwide) BB Merah Putih (Indonesia) Optiemus Infracom (South Asia) മുൻപ് ബ്ലാക്ക്ബെറി ലിമിറ്റഡ്. |
തരം | Handheld devices |
പുറത്തിറക്കിയ തിയതി | 1999 |
ഷിപ്പ് ചെയ്ത യൂണിറ്റുകൾ | 200 million |
ഓപ്പറേറ്റിംഗ് സിസ്റ്റം | ബ്ലാക്ക്ബെറി 10 |
ഓൺലൈൻ സേവനങ്ങൾ | ബ്ലാക്ക്ബെറി വേൾഡ് |
വെബ്‌സൈറ്റ് | blackberry |
2009 മേയ് 30-തോടുകൂടി ബ്ലാക്ക്ബെറി ഉപഭോക്താക്കളുടെ എണ്ണം 28.5 ദശലക്ഷം കവിഞ്ഞുവെന്ന് റിസർച്ച് ഇൻ മോഷൻറെ കണക്കുകൾ സൂചിപ്പിക്കുന്നു[1]
ഉത്പന്നങ്ങൾ
തിരുത്തുകആൻഡ്രോയിഡ് ഉപകരണങ്ങൾ:
- ബ്ലാക്ക്ബെറി ഇവോൾവ് എക്സ് (2018)
- ബ്ലാക്ക്ബെറി ഇവോൾവ് (2018)
- ബ്ലാക്ക്ബെറി കീ 2 (2018)
- ബ്ലാക്ക്ബെറി മോഷൻ (2017)
- ബ്ലാക്ക്ബെറി അറോറ (2017)
- ബ്ലാക്ക്ബെറി കീ വൺ (2017)
- ബ്ലാക്ക്ബെറി DTEK 60 (2016)
- ബ്ലാക്ക്ബെറി DTEK 50 (2016)
- ബ്ലാക്ക്ബെറി പ്രിവ് (2015)
ബ്ലാക്ക്ബെറി 10 ഉപകരണങ്ങൾ:
- ബ്ലാക്ക്ബെറി ലീപ് (2015)
- ബ്ലാക്ക്ബെറി ക്ലാസിക് (2014)
- ബ്ലാക്ക്ബെറി പാസ്സ്പോർട്ട് (2014)
- ബ്ലാക്ക്ബെറി പോർഷെ ഡിസൈൻ P'9983 (2014)
- ബ്ലാക്ക്ബെറി Z3 (2014)
- ബ്ലാക്ക്ബെറി Z30 (2013)
- ബ്ലാക്ക്ബെറി പോർഷെ ഡിസൈൻ P'9982 (2013)[2]
- ബ്ലാക്ക്ബെറി Q10 (2013)
- ബ്ലാക്ക്ബെറി Z10 (2013)
- ബ്ലാക്ക്ബെറി Q5 (2013)
ബ്ലാക്ക്ബെറി 7 ഉപകരണങ്ങൾ:
- ബ്ലാക്ക്ബെറി ബോൾഡ് ശ്രേണി (2011): ബ്ലാക്ക്ബെറി ബോൾഡ് 9900/9930/9790
- ബ്ലാക്ക്ബെറി 9720 (2013)[3]
- ബ്ലാക്ക്ബെറി പോർഷെ ഡിസൈൻ P'9981 (2012)
- ബ്ലാക്ക്ബെറി ടോർച്ച് ശ്രേണി (2011)
- ബ്ലാക്ക്ബെറി കർവ് ശ്രേണി (2011)
സോഫ്റ്റ് വെയർ
തിരുത്തുകഓപ്പറേറ്റിംഗ് സിസ്റ്റം
തിരുത്തുകറിസർച്ച് ഇൻ മോഷൻ ബ്ലാക്ബെറിക്ക് വേണ്ടി പുറത്തിറക്കുന്ന സ്വകാര്യഉടമസ്ഥതയിലുള്ളതും, പലആവശ്യങ്ങൾക്കുപയോഗിക്കാവുന്നതുമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബ്ലാക്ക്ബെറി ഒ.എസ്.. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ജാവക്ക് പിന്തുണ നൽകുന്നു. ഇതിനു മുൻപുള്ള ഒ.എസ്. പതിപ്പ് മൈക്രോസോഫ്റ്റ് എക്സേഞ്ച് സെർവ്വറുമായി ചേർന്ന് ഇ-മെയിൽ, കലണ്ടർ അതുപോലെ ലോട്ടസ് ഡോമിനോസ് ഇ-മെയിൽ എന്നീ സേവനങ്ങങ്ങൾ വയർലെസ്സായി സികൃംണൈസ് ചെയ്യാൻ സാദ്ധ്യമാക്കിയിരുന്നു. ബ്ലാക്ബെറിയിൽ വിൻഡോസ് മോബൈൽ 05,06 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. ട്രിലാറ്റെറേഷന്‍ എന്ന ജി.പി.എസ് സമാന സംവിധാനമുപയോഗിച്ച് ഒരാൾക്ക് സ്ഥലം കണ്ടുപിടിക്കാൻ സാധിക്കും എന്നതാണു ബ്ലാക്ക്ബെറി ഒ.എസ് ന്റെ സവിശേഷത.ഓൺലൈൻ മാപ്പും സ്ഥല വിശദവിവരങ്ങളും ഇതു മുഖേന അയാൾക്ക് ലഭിച്ചു കൊണ്ടിരിക്കും.ഏതെങ്കിലും സർവ്വീസ്ദായകരമായി ചേർന്നാണ് ബ്ലാക്ക്ബെറി ഒ.എസ് പ്രവർത്തിക്കുന്നത്.
ബ്ലാക്ക്ബെറി മെസ്സഞ്ചർ
തിരുത്തുകപുതുതായിട്ടിറക്കുന്ന ബ്ലാക്ക്ബെറി മോഡലുകളിൽ ബ്ലാക്ക്ബെറി മെസ്സഞ്ചർ(BBM) എന്ന സോഫ്റ്റ് വെയർ കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒക്ടോബർ 6, 2009 ബ്ലാക്ക്ബെറി മെസ്സഞ്ചർ 5.0 ഔദ്ദോഗികമായി പുറത്തിറക്കി. ഇതിൽ ബാർകോഡ് സ്കാനിങ്ങുൾപ്പെടെ പുതുതായിട്ടുള്ള പല സവിശേഷതകളും ലഭ്യമാണ്. ബാർകോഡ് സ്കാനിങ്ങ് മുഖേന വിവരങ്ങൾ കൂട്ടിചേർക്കാനും അതു മറ്റുള്ളവരുമായി പങ്കുവെക്കാനും സാധിക്കുന്നു. ഈ സോഫ്റ്റ് വെയർ മുഖേന ബ്ലാക്ക്ബെറി പിൻ അല്ലെങ്കിൽ ബാർകോഡ് സ്കാൻ വഴി ടെക്സ്റ്റ് സന്ദേശം അയക്കുകയും,സ്വീകരിക്കുകയും ചെയ്യാൻ സാധിക്കുന്നു. അതു പോലെ തന്നെ ജി. പി.എസ് എന്ന സംവിധാനമുപയോഗിച്ച് സ്ഥലത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനും അത് മറ്റുള്ളവരുമായി പ്ങ്കുവെക്കാനും സാധിക്കുന്നു.
ഹാർഡ്‌വെയർ
തിരുത്തുകസിപിയു
തിരുത്തുകപഴയ ബ്ലാക്ക്ബെറിയിൽ ഉപയോഗിച്ചിരുന്നത് ഇൻറൽ-80386 പ്രോസ്സസറുകളായിരുന്നു[4]. എന്നാൽ ഇപ്പോൾ പുതിയ ബ്ലാക്ക്ബെറി 9000 ഉപയോഗിക്കുന്നത് ഇൻറൽ എക്സ്സ്കേൽ 624 MHz സിപിയു ആണ്. ഇതിനു മുൻപുള്ള ബ്ലാക്ക്ബെറി 8000 സീരീസ് സ്മാർട്ട്ഫോണിൽ, ഉദാഹരണത്തിനു 8700 & പേൾ എന്നിവയിൽ 312nbsp;MHZ ARM XScale ARMv5TE PXA900 നെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.എന്നാൽ ബ്ലാക്ക്ബെറി 8707 Qualcomm 3250 ചിപ്പ്സെറ്റാണു ഉപയോഗിക്കുന്നത്.ഈ കാരണം കൊണ്ട് ARMXScale ARMv5TE PXA900 ചിപ്പ്സെറ്റ് 3ജി നെറ്റ് വർക്ക് പിന്തുണ നൽകുന്നില്ല.
സേവനങ്ങൾ
തിരുത്തുകബ്ലാക്ക്ബെറി ഇന്റർനെറ്റ് സേവനങ്ങൾ
തിരുത്തുകബ്ലാക്ക്ബെറി എന്റെർപ്രൈസ് സെർവ്വർ പ്രധാനമായും ഉപയോഗിക്കുന്നത് ബ്ലാക്ക്ബെറി ഇന്റർനെറ്റ് സേവനങ്ങൾക്ക് വേണ്ടിയാണ്. സാധാരണ ഉപഭോക്താക്കളേക്കാളുപരി ബിസിനസ്സ് ഉപഭോക്താക്കളെ ലക്ഷൃമിട്ടാണ് ഇത് പ്രധാനമായും വികസിപ്പിച്ചെടുത്തത്. 10 ഇ-മെയിൽ അക്കൗണ്ട് വരെ ഇതുവഴി ഉപയോഗിക്കാൻ സാധിക്കുന്നു.കൂടാതെ പ്രധാന ഇ-മെയിൽ സേവനദാതാക്കളായ ജി-മെയിൽ, യാഹൂ, ഹോട്ട്മെയിൽ &എ.ഒ.എൽ എന്നിവയും ഇതുവഴി ഉപയോഗിക്കുവാൻ സാധിക്കുന്നു. മൈ സ്പേസ്,ഫേസ്ബുക്ക്, എം.എസ്.എൻ എന്നീ സേവനങ്ങൾക്കും ഇത് പിന്തുണ നൽകുന്നു.
ബ്ലാക്ക്ബെറി പിൻ
തിരുത്തുകബ്ലാക്ക്ബെറി പിൻ നു എട്ട് അക്കമാണുള്ളത്. ഹെക്സാഡെസിമൽ ഓരോ ബ്ലാക്ക്ബെറി മോഡലിനെയും തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. ഈ പിൻ മാറ്റാൻ സാദ്ധ്യമല്ല. ബ്ലാക്ക്ബെറിക്ക് ഈ പിൻ ഉപയോഗിച്ച് ബ്ലാക്ക്ബെറി മെസ്സഞ്ചർ മുഖേന സന്ദേശങൾ മറ്റുള്ളവർക്ക് കൈമാറാൻ സഹായിക്കുന്നു.
അവലംബം
തിരുത്തുക- ↑ Research In Motion Reports First Quarter Results for Fiscal 2010
- ↑ "Introducing the Porsche Design P'9982 Smartphone from ബ്ലാക്ക്ബെറി" (Press release). ബ്ലാക്ക്ബെറി. November 19, 2013. Retrieved November 5, 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "New ബ്ലാക്ക്ബെറി 9720 Smartphone Lets You Spark The Conversation" (Press release). ബ്ലാക്ക്ബെറി. August 13, 2013. Retrieved November 5, 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RIM Circa 1999 - BlackBerry History Revisited | BlackBerry Cool". Archived from the original on 2007-12-15. Retrieved 2009-07-10.
- Research In Motion Reports Fourth Quarter And Year-End Results For Fiscal 2005 Archived 2007-09-28 at the Wayback Machine.
- Research In Motion 2005 Annual ReportPDF (682 KiB)
- Research In Motion Fourth Quarter and 2007 Fiscal Year End Results Archived 2007-05-28 at the Wayback Machine.
- Blackberry Unlocking UK - Blackberry unlock service and Blackberry unlock codes delivered completely online Archived 2018-09-02 at the Wayback Machine.
- Cunningham, S & Turner, G (2006) Media and Communications in Australia, Southwood Press Pty Ltd, Australia, pp. 259–278.
- Levinson, P (2004) Cellphone, Routledge, New York, pp. 15–33.
- Rheingold, H (2002) Smart Mobs: the Next Social Revolution, Perseus, Cambridge, Massachusetts, pp. xi-xxii, 157-182.
- Connell O'Neill, 'The Battle over BlackBerry, Patent Trolls and Information Technology' (2006) Journal of Law, Information and Science 95.
പുറം കണ്ണികൾ
തിരുത്തുക- BlackBerry.com Main site.