ഗൂഗിൾ ആഡ്സെൻസ്

(Google AdSense എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെബ്സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ ആഡ്സെൻസ് (Google Adsense). ലോകവ്യാപകമായി ഏറ്റവും അധികം വെബ്സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ഗൂഗിൾ ആഡ്സെൻസ് സേവനം ഉപയോഗപ്പെടുത്തിയാണ്. ഈ നിലയിൽ പരിഗണിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ പരസ്യ കമ്പനി ആണ് ഗൂഗിൾ എന്ന് പറയാം. ഗൂഗിളിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം സംഭാവന ചെയ്യുന്നത്‌ ഗൂഗിൾ ആഡ്സെൻസ് ആണ്.

ഗൂഗിൾ ആഡ്സെൻസ്
Google Adsense logo.png
വികസിപ്പിച്ചത്ഗൂഗിൾ
ആദ്യപതിപ്പ്ജൂൺ 18, 2003 (2003-06-18)
ഓപ്പറേറ്റിങ് സിസ്റ്റംCross-platform (web-based application)
തരംOnline advertising
വെബ്‌സൈറ്റ്www.google.com/adsense

പ്രവർത്തന രീതിതിരുത്തുക

ഗൂഗിൾ ആഡ്സെൻസ് യഥാർത്ഥത്തിൽ ഒരു ഇടനിലക്കാരനായി വർത്തിക്കുന്നു. ഗൂഗിൾ ആഡ്സെൻസ് അംഗത്വം നേടിയെടുത്താൽ മാനദണ്ഡങ്ങൾക്ക് വിധേയമായി ഏതൊരു വെബ് സൈറ്റിലും പരസ്യങ്ങൾ പ്രദർശിപ്പിക്കുവാനും അതിലൂടെ വരുമാനം നേടുവാനും സാധിക്കും. ഒരിക്കലും യഥാർത്ഥ പരസ്യ ദാതാവുമായി ബന്ധപെടേണ്ടി വരുന്നില്ല. ഗൂഗിൾ ആഡ്സെൻസ് അംഗത്വം നേടുവാൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആ സമയത്ത് ഒരു വെബ്‌ വിലാസം സമർപ്പിക്കേണ്ടതുണ്ട്. ആ വെബ്സൈറ്റ് ഗൂഗിൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അതിനു ശേഷം ഏതാനും ദിവസങ്ങൾക്കകം ഒരു മറുപടി ലഭിക്കും. മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെങ്കിൽ അംഗത്വം ലഭിക്കും. അല്ലാത്ത പക്ഷം തള്ളിക്കളയും.

അംഗത്വം ലഭിച്ചു കഴിഞ്ഞാൽ ഗൂഗിൾ ആഡ്സെൻസ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു അനുയോജ്യമായ വലിപ്പത്തിലുള്ള പരസ്യ ഫലകങ്ങൾ തെരഞ്ഞെടുക്കാം. തെരെഞ്ഞെടുത്ത ഫലകമനുസരിച്ച് ഉടൻ തന്നെ ഒരു ജാവാസ്ക്രിപ്റ്റ് കോഡ് ലഭിക്കും. ഈ കോഡ് വെബ്‌പേജുകളിൽ ഉപയോഗിച്ചാൽ ആ പേജുകളിലെ ഉള്ളടക്കതിനു അനുയോജ്യമായ പരസ്യങ്ങൾ പ്രദർശിപ്പിക്കപെടും. ഉദാഹരണമായി വെബ്സൈറ്റിലെ ഉള്ളടക്കം കാറുകളുമായി ബന്ധപ്പെട്ടതാണെങ്കിൽ പരസ്യങ്ങളും കാറുകളോട് ബന്ധപ്പെട്ടവ ആയിരിക്കും. ഈ പരസ്യങ്ങളിൽ സന്ദർശകർ ക്ലിക്ക് ചെയ്താൽ അതിൽ നിന്നും ഗൂഗിളിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ആഡ്‌സെൻസ് ഉടമസ്ഥന് ലഭിക്കും. ഓരോ പരസ്യത്തിനും ലഭിക്കുന്ന വരുമാനം വ്യത്യസ്തമായിരിക്കും. ഒരു പരസ്യത്തിൽ നിന്നുള്ള വരുമാനം വിവിധ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. വെബ്സൈറ്റിന്റെ ഉള്ളടക്കം, സന്ദർശകന്റെ പ്രദേശം, സമയം, വെബ്സൈറ്റിന്റെ മൊത്തം ഗതാഗതം തുടങ്ങി നിരവധി കാര്യങ്ങൾ വരുമാന നിർണയത്തെ സ്വാധീനിക്കും. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം നിരീക്ഷിക്കുവാൻ ഗൂഗിൾ ആഡ്സെൻസ് വെബ്സൈറ്റിൽ സൗകര്യം ഉണ്ട്. ഈ വരുമാനം ഒരു നിശ്ചിത തുകയിൽ എത്തിയാൽ അത് പിൻവലിക്കാം.

നിബന്ധനകൾതിരുത്തുക

  • വെബ്സൈറ്റിലെ ഉള്ളടക്കം ഗൂഗിൾ നിഷ്കർഷിക്കുന്ന ഭാഷകളിൽ ഉൾപെടുന്നതാകണം.
  • പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുവാൻ സന്ദർശകരെ പ്രേരിപ്പിക്കുവാൻ പാടില്ല.
  • വെബ്സൈറ്റിലെ ഉള്ളടക്കം വേറൊരു വെബ്സൈറ്റിൽ നിന്നും പകർത്തിയത്‌ ആകാൻ പാടില്ല.
  • ഉള്ളടക്കത്തിൽ അശ്ലീലം പാടില്ല.[1]

അവലംബംതിരുത്തുക

  1. പ്രായപൂർത്തിയാവർക്കുള്ള ഉള്ളടക്കം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഗൂഗിൾ ആഡ്സെൻസ് സഹായം
ഗൂഗിൾ ആഡ്സെൻസ് ബ്ലോഗ്‌
ഗൂഗിൾ ആഡ്സെൻസ് പരസ്യ മാതൃകകൾ

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_ആഡ്സെൻസ്&oldid=2282249" എന്ന താളിൽനിന്ന് ശേഖരിച്ചത്