കുക്കി എന്നു പറയുന്നത്‌ ഒരു ചെറിയ ടെക്‌സ്റ്റ്‌ ഫയലാണ്‌. വെബ്‌ സൈറ്റുകളിലെ ബ്രൗസിങ്‌ പ്രവർത്തനങ്ങളുടെ ചില വിവരങ്ങൾ ഓർമ്മയിൽ വയ്‌ക്കുന്നതിനു വേണ്ടി വെബ്‌ സെർവർ കമ്പ്യൂട്ടറിലേയ്‌ക്കോ, മൊബൈലിലേയ്‌ക്കോ അയയ്‌ക്കുന്ന ടെക്‌സ്റ്റ്‌ ഫയലാണിത്‌.[1] തങ്ങളുടെ വെബ്‌ സൈറ്റുകളെ നിങ്ങൾ എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നും, ഉപകരണത്തിന്റെ ഐ. പി. അഡ്രസ്‌, ബ്രൗസർ ടൈപ്പ്‌, ഡെമോഗ്രാഫിക്‌ ഡേറ്റ, മറ്റേതെങ്കിലും സൈറ്റിലെ ലിങ്കിലൂടെയാണോ ഉപഭോക്താക്കൾ പ്രസ്‌തുത സൈറ്റിൽ എത്തിയത്‌, ലിങ്കിങ്ങ്‌ പേജിന്റെ യുആർഎൽ തുടങ്ങിയ വിവരങ്ങളെല്ലാം മെമ്മറിയിൽ സൂക്ഷിക്കുവാനുദ്ദേശിച്ചുള്ളതാണ്‌ കുക്കീസ്‌. ഒരു വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണത്തിലാണ് കുക്കികൾ സ്ഥാപിച്ചിരിക്കുന്നത്, ഒരു സെഷനിൽ ഒരു ഉപയോക്താവിന്റെ ഉപകരണത്തിൽ ഒന്നിലധികം കുക്കികൾ ഉണ്ടായിരിക്കാം.[2]

ഓൺലൈൻ മുൻഗണനകളുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും, ഓരോരുത്തരുടേയും താത്‌പര്യങ്ങൾക്ക്‌ അനുസരിച്ച്‌ സൈറ്റിൽ വേണ്ട വ്യത്യാസങ്ങൾ വരുത്തുകയും ചെയ്യുന്നതിനാണ്‌ കുക്കീസിനെ ഉപയോഗപ്പെടുത്തുന്നത്‌. ഇപ്രകാരം കുക്കീസിലെ വിവരങ്ങൾ വിശകലനം ചെയ്‌ത്‌, ഒരു നല്ല യൂസർ എക്‌സ്‌പീരിയൻസ്‌ തരുവാൻ സെർവറിന്‌ സാധിക്കുന്നു. എത്ര കാലത്തേക്ക്‌ സൈറ്റിൽ നിലനിർത്തുമെന്നതിനെ, അടിസ്ഥാനമാക്കി സെഷൻ കുക്കീസ്‌ എന്നും പെർസിസ്റ്റന്റ്‌ കുക്കീസ്‌ എന്നും രണ്ടു തരത്തിലുള്ള കുക്കീസ്‌ ഉണ്ട്‌. സൈറ്റിൽ ബ്രൗസ്‌ ചെയ്യുന്നത്‌ അവസാനിപ്പിക്കുമ്പോൾ കുക്കിയുടെ സെഷനും തീരുമെങ്കിൽ അതിനെ സെഷൻ കുക്കീസ്‌ എന്നു പറയുന്നു. സൈറ്റിൽ കയറുമ്പോൾ തന്നെ അവരവരുടെ ഉപകരണത്തിൽ സേവ്‌ ചെയ്യപ്പെടുന്ന പെഴ്‌സിസ്റ്റന്റ്‌ കുക്കികൾ, ബ്രൗസർ ക്ലോസ്‌ ചെയ്‌തതിനുശേഷവും ഉപകരണത്തിലുണ്ടാവും. വെബ്‌സൈറ്റ്‌ സന്ദർശനം നടത്തുമ്പോഴെല്ലാം ഇത്‌ ആക്‌ടിവേറ്റ്‌ ചെയ്യപ്പെടുകയും ചെയ്യും. ഫങ്‌ഷണൽ കുക്കീസ്‌, എസൻഷ്യൽ അല്ലെങ്കിൽ സ്‌ട്രിക്‌റ്റ്‌ലി നെസസറി കുക്കീസ്‌, അനലിറ്റിക്കൽ പെർമോർമൻസ്‌ കുക്കീസ്‌, ബിഹേവിയറൽ അഡ്വർട്ടൈസിങ്ങ്‌ കുക്കീസ്‌ എന്നിങ്ങനെയും കുക്കീസ്‌ ഉണ്ട്‌. കുക്കികൾ വെബിൽ ഉപയോഗപ്രദവും ചിലപ്പോൾ അത്യാവശ്യവുമായ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നു. ഉപയോക്താവിന്റെ ഉപകരണത്തിൽ സ്റ്റേറ്റ്‌ഫുൾ വിവരങ്ങൾ (ഓൺലൈൻ സ്റ്റോറിലെ ഷോപ്പിംഗ് കാർട്ടിൽ ചേർത്ത ഇനങ്ങൾ പോലുള്ളവ) സംഭരിക്കുന്നതിനോ ഉപയോക്താവിന്റെ ബ്രൗസിംഗ് ആക്റ്റിവിറ്റി ട്രാക്ക് ചെയ്യുന്നതിനോ അവ വെബ് സെർവറുകളെ പ്രാപ്തമാക്കുന്നു).[3]

അവലംബം തിരുത്തുക

  1. https://developer.mozilla.org/en-US/docs/Web/HTTP/Cookies
  2. https://oxylabs.io/blog/what-are-http-cookies
  3. "What are cookies? What are the differences between them (session vs. persistent)?". Cisco (in ഇംഗ്ലീഷ്). 2018-07-17. 117925.
"https://ml.wikipedia.org/w/index.php?title=എച്ച്.ടി.ടി.പി._കുക്കി&oldid=3862568" എന്ന താളിൽനിന്ന് ശേഖരിച്ചത്