നാങ്ക്

(Gnidia glauca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൈമീലിയേസീ (Thymeliaceae) സസ്യകുടുംബത്തിൽപ്പെടുന്ന കുറ്റിച്ചെടിയാണ് നാങ്ക്. (ശാസ്ത്രീയനാമം: Gnidia glauca).[1].

Wiktionary
Wiktionary
നാങ്ക് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

നാങ്ക്
ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Gnidia
Species:
G. glauca
Binomial name
Gnidia glauca
(Fresen.) Gilg
Synonyms
  • Daphne eriocephala Wall.
  • Gnidia eriocephala Wall.
  • Gnidia eriocephala Meisn.
  • Gnidia monticola Miq.
  • Gnidia volkensii Gilg
  • Lasiosiphon eriocephalus (Wall. ex J. Graham) Decne.
  • Lasiosiphon eriocephalus var. zeylanicus Meisn.
  • Lasiosiphon hugelii Meisn.
  • Lasiosiphon metzianus Miq.
  • Lasiosiphon rivae (Gilg) H. Pearson

രൂപവിവരണം

തിരുത്തുക

ഡെക്കാണിലെയും പശ്ചിമഘട്ടത്തിലെയും 2000 മീറ്ററിൽ താഴെ ഉയരമുള്ള പ്രദേശങ്ങളിലാണ് നാങ്ക് വളരുന്നത്. ഇത് രണ്ടരമീറ്ററോളം ഉയരത്തിൽ വളരുന്നു. ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കും. പത്രവൃന്തം വളരെ ചെറുതാണ്. അനുപർണങ്ങളില്ലാത്ത ലഘുപത്രമാണ്. ഇലകൾക്ക് 5-8 സെന്റിമീറ്ററോളം നീളവും 2-3 സെന്റിമീറ്ററോളം വീതിയുമുണ്ടായിരിക്കും. ആയതാകൃതിയോ കുന്താകാരമോ ആയ ഇലകളുടെ പത്രസീമാന്തം അഖണ്ഡമാണ്. എല്ലാക്കാലങ്ങളിലും ഈ സസ്യം പുഷ്പിക്കും. ശാഖാഗ്രങ്ങളിൽ മുണ്ഡമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഒരു പൂങ്കുലയിൽ ധാരാളം പുഷ്പങ്ങളുണ്ടായിരിക്കും. പുഷ്പങ്ങൾ അവൃന്തവും മഞ്ഞനിറമുള്ളതുമാണ്. പൂങ്കുലയിലെ ഓരോ പുഷ്പത്തിനും സഹപത്രങ്ങളുണ്ട്. കുഴലിന്റെ ആകൃതിയിലുള്ള പരിദളപുടങ്ങൾക്ക് ഒന്നോ ഒന്നരയോ സെ.മീ. നീളമുണ്ടായിരിക്കും. പത്തു കേസരങ്ങളുണ്ട്. ഒറ്റ അറമാത്രമുള്ള അണ്ഡാശയം ഊർധ്വവർത്തിയാണ്.

നാങ്കിന്റെ തടിക്ക് മഞ്ഞ കലർന്ന വെള്ള നിറമാണ്. സാമാന്യം നല്ല കടുപ്പമുള്ള ഒരു ഘന സെന്റിമീറ്റർ തടിക്ക് 800 ഗ്രാം വരെ തൂക്കമുണ്ടായിരിക്കും. തടി കടലാസു പൾപ്പ് ഉണ്ടാക്കാൻ അനുയോജ്യമാണ്. തീപ്പെട്ടിയും പായ്ക്കിങ് പെട്ടികളുമുണ്ടാക്കാൻ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

നാങ്കിന്റെ ഇലയും തടിയും മരത്തൊലിയും വിഷകരമാണ്. മത്സ്യത്തെ മയക്കി അവയെ പിടിക്കാൻ ഉപയോഗിക്കാറുണ്ട്.

ക്ലൂസിയേസീ (clusiaceae) സസ്യകുടുംബത്തിലെ നാകപ്പൂവ് അഥവാ ചുരുളി (Mesua nagassarium,M.ferrea) എന്ന സസ്യവും ചിലയിടങ്ങളിൽ നാങ്ക് എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-07. Retrieved 2013-01-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാങ്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാങ്ക്&oldid=4005555" എന്ന താളിൽനിന്ന് ശേഖരിച്ചത്