തൈമേലേസീ

(Thymelaeaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് തൈമേലേസീ (Thymelaeaceae). ഈ സസ്യകുടുംബത്തിൽ 52 ജീനസ്സുകളിലായി ഏകദേശം 2000 സ്പീഷിസുകൾ ഉൾപ്പെടുന്നു.[1] മാൽവേൽസ് നിരയിൽ പെടുന്ന ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും, വള്ളികളും ഉൾപ്പെടുന്നു. ഈ സസ്യകുടുംബത്തെ സാധാരണയായി ഭൂമിയുടെ തെക്കേഅർദ്ധഗോളത്തിലാണ് കൂടുതലായും കണ്ടുവരുന്നത്. [2]

തൈമേലേസീ
നാങ്ക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Thymelaeaceae
Genera

See text

സവിശേഷതകൾ

തിരുത്തുക

ഇവയുടെ ഇലകൾ ഞെട്ടോടുകൂടിയ ലഘുപത്രങ്ങളും നല്ല പച്ച നിറത്തോടുകൂടിയതും മിനുസമുള്ളവയുമാണ്. ഇവ തണ്ടിൽ വർത്തുളവിന്യാസത്തിലോ ( spiral phyllotaxis) ക്രമീകരിച്ചതുമാണ്. ചില സ്പീഷിസുകളിൽ അഭിന്യാസ (opposite phyllotaxis) ത്തിലോ ഏകാന്തരന്യാസമോ വർത്തുളവിന്യാസമോ (alternate or spiral phyllotaxis) പ്രകടമാണ് . ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസവുമാണ്. തൈമേലേസീ സ്പീഷിസുകൾക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. പൂക്കൾ പൂങ്കുലകളായും അല്ലാതെയും ക്രമീകരിച്ചിരിക്കുന്നു[3]

ഉപയോഗങ്ങൾ

തിരുത്തുക
  • ഈ കുടുംബത്തിലെ അംഗമായ നാങ്ക് (Gnidia glauca) എന്ന സസ്യത്തിന്റെ തടി കടലാസു പൾപ്പ് ഉണ്ടാക്കാൻ അനുയോജ്യമാണ്. തീപ്പെട്ടിയും പായ്ക്കിങ് പെട്ടികളുമുണ്ടാക്കാൻ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.
  • ചില സസ്യങ്ങൾ ഔഷധ ഗുണമുള്ളവയാണ് (ഉദാ., അകിൽ (Aquilaria malaccensis)
  • ഈ കുടുംബത്തിലെ സസ്യങ്ങൾ അലങ്കാര സസ്യങ്ങളായും ഉപയോഗിക്കാറുണ്ട്.

ജീനസ്സുകൾ

തിരുത്തുക

52 ജീനസ്സുകൾ[4]

  1. "Thymelaeaceae". The Plant List. The Plant List 2010. Retrieved 19 മാർച്ച് 2016.
  2. Watson, L.; Dallwitz, M. J. "Thymelaeaceae Juss". The families of flowering plants. Archived from the original on 2021-04-19. Retrieved 19 മാർച്ച് 2016.
  3. Watson, L.; Dallwitz, M. J. "Thymelaeaceae Juss". The families of flowering plants. Archived from the original on 2021-04-19. Retrieved 19 മാർച്ച് 2016.
  4. "Thymelaeaceae". The Plant List. The Plant List 2010. Retrieved 19 മാർച്ച് 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തൈമേലേസീ&oldid=4005556" എന്ന താളിൽനിന്ന് ശേഖരിച്ചത്