ശീമക്കൊന്ന

ചെടിയുടെ ഇനം
(Gliricidia sepium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊന്ന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊന്ന (വിവക്ഷകൾ) എന്ന താൾ കാണുക. കൊന്ന (വിവക്ഷകൾ)

ഫബാസിയ (Fabaceae) കുടുംബത്തിൽ ഉൾപ്പെടുന്ന ചെറുമരമാണ് ശീമക്കൊന്ന (ശാസ്ത്രീയ നാമം: Gliricidia sepium). 10 മുതൽ 12 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഈ ചെടിയുടെ ജന്മദേശം മധ്യ അമേരിക്കയാണ്. പൂക്കളുണ്ടാവുന്നത് ഇലയില്ലാത്ത കൊമ്പുകളുടെ അറ്റത്തായാണ്. 4.5 മുതൽ 6.2 വരെ പി എച്ച് മൂല്യമുള്ള മണ്ണിൽ നന്നായി വളരുകയും ചെയ്യും.

Gliricidia sepium
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Genus:
Species:
G. sepium
Binomial name
Gliricidia sepium
മരങ്ങളിലെ പുനർ യൗവന പ്രക്രിയ വഴി ശീമക്കൊന്നയെ വെട്ടി ചെറുപ്പമാക്കുന്നു.
ശീമക്കൊന്ന മരത്തിൻറെ കാതൽ(Heart wood).

ഉപയോഗങ്ങൾ

തിരുത്തുക

കേരളത്തിൽ പച്ചില വളത്തിനായി കൃഷിയിടങ്ങളിലും പറമ്പിന്റെ അതിരുകളിൾ വേലികളായി കൊമ്പുകൾ കുത്തി നട്ടുവളർത്തുന്ന ശീമക്കൊന്നയുടെ ഇല നല്ലൊരു പച്ചില വളമാണ്. സമ്പുഷ്ടമായ നൈട്രജന്റെ സാന്നിധ്യമുള്ളതുകൊണ്ട് ശീമക്കൊന്ന ഇലയും ചാണകവും ചേർത്ത് നെൽ വയലുകളിലും തെങ്ങിൻ തോട്ടങ്ങളിലും വളമായി ഉപയോഗിക്കുന്നു. കൂടാതെ തടങ്ങളിൽ പുതയിടാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. കന്നുകാലികളേയും മറ്റും പ്രാണീശല്യത്തിൽ നിന്നും രക്ഷിക്കാനായി വടക്കേ അമേരിക്കയിലെ കർഷകർ ഇതിന്റെ ഇല ചതച്ച് പുരട്ടാറുണ്ട്. ബീൻസിനോടു സാദൃശ്യമുള്ള അല്പം കൂടി പരന്ന കായ്കൾ ധാരാളം ഉണ്ടാകുമെങ്കിലും ഭക്ഷ്യയോഗ്യമല്ല.

ചിത്രശാല

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ശീമക്കൊന്ന&oldid=3917694" എന്ന താളിൽനിന്ന് ശേഖരിച്ചത്