ഗിൽമോറൈസോറസ്
(Gilmoreosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിൽ ആണ് ജീവിച്ചിരുന്നത്. മൂന്ന് ഉപവർഗങ്ങളെ ഇത് വരെ തിരിച്ചറിഞ്ഞിടുണ്ട്.
Gilmoreosaurus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Superfamily: | †Hadrosauroidea |
Genus: | †Gilmoreosaurus Brett-Surman, 1979 |
Species | |
|
ഫോസ്സിൽ
തിരുത്തുക1923 ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടുന്നത്. ഒന്നിൽ കുടുതൽ സ്പെസിമെൻ ഫോസ്സിൽ കലർന്ന് കിടന്നതിനാൽ ഇപ്പോഴും ഇവ ഇഗ്ഗുവനഡോൺ ആണോ എന്ന് ഒരു സംശയം നിലനിന്നിരുന്നു . 2010 ലെ പുതിയ പഠനങ്ങൾ ഇവ ഹദ്രോസറോയിഡേ കുടുംബത്തിൽ പെട്ടവ തന്നെ എന്ന് പറയുന്നു.[1]
ട്യൂമർ
തിരുത്തുകദിനോസറുകളിൽ വിവിധ തരം ട്യൂമർ ഉണ്ടായിരുന്നതായി സ്ഥിരിക്കരിച്ച ഒരു ദിനോസർ ആണ് ഇവ. നാലു വ്യത്യസ്ത തരം ട്യൂമർ ഇവയുടെ ഫോസ്സിൽ എല്ല്ലുകളിൽ നിന്നും വേർതിരിച്ചു കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ജനിതക പ്രശ്നം ആണോ അതോ പാരിസ്ഥിതികമായ കാരണങ്ങൾ ആണോ ഇതിനു പിന്നിൽ എന്ന് അറിയാൻ ഇപ്പോൾ നിവർത്തിയില്ല.
അവലംബങ്ങൾ
തിരുത്തുക- ↑ Prieto-Márquez, A. & M.A. Norell, 2010. Anatomy and Relationships of Gilmoreosaurus mongoliensis (Dinosauria: Hadrosauroidea) from the Late Cretaceous of Central Asia. American Museum Novitates 3694: 1-49.