ജിഗാനോടോസോറസ്‌

(Giganotosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദിനോസറുകളുടെ കുടുംബത്തിലെ ഭീമാകാരന്മാരായ മാംസഭുക്കുകളുടെ വർഗ്ഗത്തിൽ‌പ്പെട്ട ഒരിനമാണ്‌ ജിഗാനോടോസോറസ്. ഉത്തര ക്രിറ്റേഷ്യസ് യുഗത്തിൽ ഏകദേശം 96-98 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലാണ്‌ ഈ ഇനം ദിനോസറുകൾ ജീവിച്ചിരുന്നത്. വലിപ്പത്തിൽ ടിറാനോസോറസുകളേക്കാളും അല്പം മുമ്പിലായ ഈ ഇനം ദിനോസറുകൾ ഭൂമിയിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ ജീവികളിൽ ഏറ്റവും വലിയവയിൽ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. കാർചറോഡോണ്ടൊസോറിഡ് ജനുസ്സിൽപ്പെട്ട ഇവയെ തേറാപോഡ് ഉപ വിഭാഗത്തിലാണ്‌ ദിനോസർ ശാസ്ത്രഞ്ജന്മാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ജിഗാനോടോസോറസ് ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയത് 1993-ൽ തെക്കൻ അർജന്റീനയിലെ പാറ്റഗോണിയയിലാണ്‌. റൂബൻ കരോലിനി എന്ന അമേച്വർ ഫോസിൽ വിദഗ്ദ്ധനാണ്‌ ആദ്യമായി ഈ ദിനോസർ ഭീമന്റെ ഫോസ്സിൽ കണ്ടെത്തിയത്, തുടർന്ന് അദ്ദേഹം ഈ രംഗത്തെ വിദഗ്ദ്ധന്മാരായ പ്രൊ. റുഡാൾഫോ കോറിയ, ലിയണാർഡോ സൽഗാഡോ എന്നിവരുമായി ബന്ധപ്പെടുകയും ഈ പുതിയ ഇനം ദിനോസറിന്റെ കണ്ടെത്തെൽ സ്ഥിരീകരിക്കുകയും ചെയ്തു.1995-ൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെയാണ്‌ ജിഗാനോടോസോറസ്‌ എന്ന ഈ പുതിയ ദിനോസറിനെ ലോകം അറിഞ്ഞത്. റൂബൻ കരോലിനിയുടെ ബഹുമാനാർത്ഥം ഈ ദിനോസറിന്‌ ജിഗാനോടോസോറസ്‌ കരോലിനി എന്ന ശാസ്ത്രനാമം നൽകപ്പെട്ടു. പുരാതന ഗ്രീക്ക് ഭാഷയിൽ "ഭീമൻ തെക്കൻ പല്ലി" എന്നാണ് ജിഗാനോടോസോറസ് എന്ന പേരിന്റെ അർത്ഥം.

ജിഗാനോടോസോറസ്‌
Temporal range: അന്ത്യ ക്രിറ്റേഷ്യസ്‌, 98–96 Ma
Replica of Giganotosaurus at the Australian Museum in Sydney
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Subfamily:
Genus:
ജിഗാനോടോസോറസ്‌

Coria & Salgado, 1995
Species
  • G. carolinii Coria & Salgado, 1995 (type)

ശരീര ഘടന

തിരുത്തുക

ദിനോസർ ലോകത്തെ അതിഭീമൻമാരിൽപ്പെട്ട ജിഗാനോടോസോറസുകൾക്ക് ഏകദേശം 12.2 - 13 മീറ്റർ (40 - 43 അടി)നീളവും 3.9 മീറ്റർ (13 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 6.5 മുതൽ 13.3 ടൺ വരെ ശരീരഭാരമുണ്ടായിരുന്ന ഈ ജീവികൾ രണ്ട് കാലുകൾ ഉപയോഗിച്ചാണ്‌ സഞ്ചരിച്ചിരുന്നത്.

മറ്റു വഴികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജിഗാനോടോസോറസ്‌&oldid=2444441" എന്ന താളിൽനിന്ന് ശേഖരിച്ചത്