ജനറൽ അനസ്തീസിയ

(General anaesthesia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നോ അതിലധികമോ ജനറൽ അനസ്തെറ്റിക് ഏജന്റുകൾ ഉപയോഗിക്കുന്നതിൻ്റെ ഫലമായി സംരക്ഷിത റിഫ്ലെക്സുകൾ നഷ്ടപ്പെടുന്ന, വൈദ്യശാസ്ത്രപരമായ കോമയാണ് ജനറൽ അനസ്തീസിയ. അസഹനീയമായ തരത്തിൽ വേദനാജനകമായ മെഡിക്കൽ നടപടിക്രമങ്ങൾ ചെയ്യേണ്ടിവരുമ്പോഴാണ് ഇത് നടത്തുന്നത്.

ജനറൽ അനസ്തീസിയ
ഓപ്പറേറ്റിംഗ് തീയറ്ററിൽ അനസ്തേഷ്യയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ
MeSHD000768
MedlinePlus007410

അബോധാവസ്ഥ, ഓർമ്മക്കുറവ്, വേദനയില്ലായ്മ, ഓട്ടോ്ടോണോമസ് നാഡീവ്യവസ്ഥയുടെ റിഫ്ലെക്സുകൾ നഷ്ടപ്പെടൽ, ചില സന്ദർഭങ്ങളിൽ അസ്ഥിപേശികളുടെ പരാലിസിസ് എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിവിധതരം മരുന്നുകൾ നൽകാം. ഏതൊരു രോഗിക്കും നടപടിക്രമത്തിനുമുള്ള മരുന്നുകളുടെ ഒപ്റ്റിമൽ കോമ്പിനേഷൻ, സാധാരണയായി ഒരു അനസ്തെറ്റിസ്റ്റ് അല്ലെങ്കിൽ ഓപ്പറേറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് പ്രാക്ടീഷണർ, അനസ്തെറ്റിസ്റ്റ് പ്രാക്ടീഷണർ, ഫിസിഷ്യൻ അസിസ്റ്റന്റ് അല്ലെങ്കിൽ നഴ്‌സ് അനസ്തെറ്റിസ്റ്റ് (പ്രാദേശിക പരിശീലനത്തെ ആശ്രയിച്ച്) എന്നിവർ രോഗിയുമായും ശസ്ത്രക്രിയാ വിദഗ്ധൻ, ദന്തരോഗവിദഗ്ദ്ധൻ അല്ലെങ്കിൽ ഓപ്പറേറ്റീവ് നടപടിക്രമങ്ങൾ നടത്തുന്ന മറ്റ് പരിശീലകൻ എന്നിവരുമായും കൂടിയാലോചിച്ച് തിരഞ്ഞെടുക്കുന്നു.

ചരിത്രം

തിരുത്തുക

പുരാതന സുമേറിയക്കാർ, ബാബിലോണിയക്കാർ, അസീറിയക്കാർ, ഈജിപ്തുകാർ, ഗ്രീക്കുകാർ, റോമാക്കാർ, ഇന്ത്യക്കാർ, ചൈനക്കാർ എന്നിവരുടെ രചനകളിൽ നിന്ന് പൊതുവായ അനസ്തീസിയ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ചരിത്രത്തിൽ ഉടനീളം കണ്ടെത്താൻ കഴിയും. മധ്യകാലഘട്ടത്തിൽ, ശാസ്ത്രജ്ഞരും മറ്റ് പണ്ഡിതന്മാരും കിഴക്കൻ ലോകത്ത് ഈ വിഷയത്തിൽ കാര്യമായ മുന്നേറ്റം നടത്തി, അവരുടെ യൂറോപ്യൻ എതിരാളികളും പ്രധാന മുന്നേറ്റം നടത്തി.

നവോത്ഥാന കാലത്ത് ശരീരഘടനയിലും ശസ്ത്രക്രിയാ രീതിയിലും ഗണ്യമായ പുരോഗതി കൈവരിച്ചു. എന്നിരുന്നാലും, ഈ പുരോഗതിയെല്ലാം ഉണ്ടായിരുന്നിട്ടും, ശസ്ത്രക്രിയ, മറ്റ് രീതികൾ എല്ലാം പരിഗണിച്ച ശേഷമുള്ള അവസാനത്തെ തിരഞ്ഞെടുപ്പായി തുടർന്നു. ബന്ധപ്പെട്ട വേദന കാരണം, പല രോഗികളും ശസ്ത്രക്രിയയ്ക്ക് പകരം മരണം തിരഞ്ഞെടുത്തു. ജനറൽ അനസ്തേഷ്യ കണ്ടെത്തിയത് ആരാണ് എന്നതിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള നിരവധി ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ആധുനിക അനസ്തെറ്റിക് ടെക്നിക്കുകളുടെ ആമുഖത്തിനും വികാസത്തിനും നിർണ്ണായകമായിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ശസ്ത്രക്രിയ രംഗത്ത് രണ്ട് വലിയ കുതിച്ചുചാട്ടങ്ങൾ സംഭവിച്ചു. രോഗത്തിന്റെ കാര്യത്തിൽ അണുക്കളുടെ പങ്ക് വ്യക്തമാക്കുന്ന സിദ്ധാന്തമായ 'ജെം തിയറി ഓഫ് ഡിസീസ്' ശസ്ത്രക്രിയയിൽ ആന്റിസെപ്റ്റിക് സങ്കേതങ്ങളുടെ വികാസത്തിനും പ്രയോഗത്തിനും കാരണമായി. വൈകാതെ ശസ്ത്രക്രിയയുടെ ഭാഗമായ വൈകല്യങ്ങളും മരണനിരക്കും മുൻ കാലഘട്ടങ്ങളെ അപേക്ഷിച്ച് വളരെ സ്വീകാര്യമായ നിരക്കിലേക്ക് കുറച്ചു. ഈ സംഭവവികാസങ്ങൾക്കൊപ്പം ഫാർമക്കോളജി, ഫിസിയോളജി എന്നിവയിലെ സുപ്രധാന മുന്നേറ്റങ്ങളാണ് ജനറൽ അനസ്തേഷ്യയുടെ വികാസത്തിനും വേദന നിയന്ത്രണത്തിനും കാരണമായത്. 1804 നവംബർ 14-ന് ജാപ്പനീസ് ഡോക്ടറായ ഹനോക സീഷെ ജനറൽ അനസ്തേഷ്യ ഉപയോഗിച്ച് വിജയകരമായി ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ വ്യക്തിയായി.

ഉദ്ദേശ്യം

തിരുത്തുക

ജനറൽ അനസ്‌തീസിയയ്‌ക്ക് ഇനിപ്പറയുന്നവ ഉൾപ്പെടെ നിരവധി ഉദ്ദേശ്യങ്ങളുണ്ട്:

  1. അനാൾ‌ജെസിയ (വേദനയോടുള്ള പ്രതികരണം നഷ്ടപ്പെടുന്നു)
  2. അംനേഷ്യ (ഓർമ്മ നഷ്ടപ്പെടുന്നു)
  3. ഇമ്മൊബിലിറ്റി അഥവാ നിശ്ചലത (മോട്ടോർ റിഫ്ലെക്സുകളുടെ നഷ്ടം)
  4. ഹിപ്നോസിസ് (അബോധാവസ്ഥ)
  5. പരാലിസിസ് അഥവാ മരവിപ്പ് (എല്ലിൻ്റെ പേശികളുടെയും, സാധാരണ പേശികളുടെയും തളർച്ച)

കോൺട്രാസ്റ്റ് മീഡിയം-ഇൻഡ്യൂസ്ഡ് അനാഫൈലക്സിസിന്റെ ചരിത്രമുള്ള രോഗികളിൽ ജനറൽ അനസ്തേഷ്യ രോഗപ്രതിരോധത്തിനായി ഉപയോഗിക്കരുത്.[1]

അനസ്തീസിയയുടെ ഘട്ടങ്ങൾ

തിരുത്തുക

ആർതർ ഏണസ്റ്റ് ഗ്വിഡെൽ 1937 ൽ അവതരിപ്പിച്ച ഗ്വിഡെൽസ് ക്ലാസിഫിക്കേഷൻ, [2] അനസ്തേഷ്യയുടെ നാലു ഘട്ടങ്ങൾ വിവരിക്കുന്നു.

ഘട്ടം 1
ഇൻഡക്ഷൻ ഏജന്റിന്റെ അഡ്‌മിനിസ്‌ട്രേഷനുശേഷം ബോധം നഷ്ടപ്പെടുന്നത് വരെയുള്ള ഘട്ടമാണ് ഇൻഡക്ഷൻ എന്നും അറിയപ്പെടുന്ന ഘട്ടം 1. ഈ ഘട്ടത്തിൽ രോഗികൾക്ക് സംഭാഷണം സാധ്യമാണ്.
ഘട്ടം 2
ബോധം നഷ്ടപ്പെട്ടതിനെ തുടർന്നുള്ള കാലഘട്ടമാണ് എക്സൈറ്റ്മെന്റ് ഘട്ടം എന്നും അറിയപ്പെടുന്ന ഘട്ടം 2. ഈ ഘട്ടത്തിൽ, രോഗിയുടെ ശ്വസനവും ഹൃദയമിടിപ്പും ക്രമരഹിതമായി മാറിയേക്കാം. കൂടാതെ, അനിയന്ത്രിതമായ ചലനങ്ങൾ, ഛർദ്ദി, അശ്വസനം, പ്യൂപ്പിലറി ഡൈലേഷൻ എന്നിവ ഉണ്ടാകാം . സ്പാസ്റ്റിക് ചലനങ്ങൾ, ഛർദ്ദി, ക്രമരഹിതമായ ശ്വസനം എന്നിവയുടെ സംയോജനം രോഗിയുടെ എയർവേയിൽ പ്രശ്നങ്ങൾ ഉണ്ടയേക്കാം. ഈ ഘട്ടത്തിന്റെ സമയം കുറയ്ക്കുന്നതിനും, ഘട്ടം 3 യിലേക്ക് കഴിയുന്നത്ര വേഗത്തിൽ എത്തുന്നതിനും വേഗത്തിൽ പ്രവർത്തിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നു.
ഘട്ടം 3
മൂന്നാം ഘട്ടം, ശസ്ത്രക്രിയാ അനസ്തേഷ്യ എന്നും അറിയപ്പെടുന്നു. ഇതിൽ എല്ലിൻറെ പേശികൾ വിശ്രമാവസ്ഥയിൽ ആവുന്നു, ഛർദ്ദി നിൽക്കുന്നു, റെസ്പിരേറ്ററി ഡിപ്രഷൻ സംഭവിക്കുന്നു, അതോടൊപ്പം കണ്ണിന്റെ ചലനങ്ങൾ മന്ദഗതിയിലാകുകയും പിന്നീട് നിൽക്കുകയും ചെയ്യുന്നു. രോഗി അബോധാവസ്ഥയിൽ ശസ്ത്രക്രിയയ്ക്ക് തയ്യാറായ അവസ്ഥയിൽ ആകുന്നു. ഈ ഘട്ടം നാല് പ്ലെയിനുകളായി തിരിച്ചിരിക്കുന്നു:
  1. കണ്ണുകൾ ഉരുട്ടി, പിന്നെ സ്ഥിരമാകും;
  2. കോർണിയ, ലാറിൻജിയൽ റിഫ്ലെക്സുകൾ നഷ്ടപ്പെടുന്നു;
  3. പ്യൂപ്പിൾ വലുപ്പം കൂടുകയും ലൈറ്റ് റിഫ്ലെക്സ് നഷ്ടപ്പെടുകയും ചെയ്യുന്നു;
  4. ഇന്റർകോസ്റ്റൽ പരാലിസിസും ഷാലോ അബ്ഡൊമിനൽ റെസ്പിരേഷനും സംഭവിക്കുന്നു.
ഘട്ടം 4
അനസ്തെറ്റിക് മരുന്ന് അധികമായി പോകുന്ന ഘട്ടം 4, ഓവർഡോസ് എന്നും അറിയപ്പെടുന്നു. ഹൃദയ, ശ്വസന പിന്തുണയില്ലാത്ത  ഈ ഘട്ടം മാരകമാണ്.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. "General anaesthesia for patients with a history of a contrast medium-induced anaphylaxis: a useful prophylaxis?". Br J Radiol. 90 (1079): 20160647. 2017. doi:10.1259/bjr.20160647. PMC 5963380. PMID 28876979.
  2. "The Stages and Signs of General Anaesthesia". British Medical Journal. 2 (3996): 274–6. August 1937. doi:10.1136/bmj.2.3996.274. PMC 2087073. PMID 20780832.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജനറൽ_അനസ്തീസിയ&oldid=3436946" എന്ന താളിൽനിന്ന് ശേഖരിച്ചത്