അശ്വസനം

ക്രമമായ ശ്വസനപ്രക്രിയ താത്കാലികമായി നിന്നുപോകുന്ന അവസ്ഥയെ അശ്വസനം എന്നു പറയുന്നു

ക്രമമായ ശ്വസനപ്രക്രിയ താത്കാലികമായി നിന്നുപോകുന്ന അവസ്ഥയെ അശ്വസനം എന്നു പറയുന്നു. ശ്വസനം തലച്ചോറിലെ ശ്വസനനിയന്ത്രണ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. ശ്വസനനിയന്ത്രണകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുന്നത് പ്രധാനമായും രക്തത്തിലെ കാർബൺഡൈയോക്സൈഡിന്റെ ആധിക്യവും ഓക്സിജന്റെ കുറവുമാണ്.

അശ്വസനം

ക്രമീകൃതശ്വസനം

തിരുത്തുക

ക്രമീകൃതമായ ശ്വസനം നടക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ കാർബൺഡൈയോക്സൈഡ് സാന്ദ്രത പോലും രക്തത്തിൽ ഇല്ലാതിരിക്കുമ്പോൾ അശ്വസനം ഉണ്ടാകുന്നു. കാർബൺഡൈയോക്സൈഡ് സാന്ദ്രത കുറയുന്നത് പല കാരണങ്ങൾ കൊണ്ടാകാം. ഇതു രോഗമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അനുഭവപ്പെടും. ഒരാൾ സ്വമേധായ ദീർഘമായും വളരെ വേഗത്തിലും കുറച്ചുനിമിഷങ്ങൾ ശ്വസിക്കുന്നുവെങ്കിൽ അതിനടുത്ത ചില നിമിഷങ്ങളിൽ ശ്വസനം നടക്കുകയില്ല. ഈ സമയത്ത് ശ്വാസകോശങ്ങളിലെയും രക്തത്തിലെയും കാർബൺഡൈയോക്സൈഡ് സാന്ദ്രത ക്രമമായി വർധിക്കുന്നു. പിന്നീട് ക്രമം തെറ്റിയ ശ്വസനമായിരിക്കും നടക്കുക. ക്രമേണ മുറപ്രകാരമുള്ള ശ്വസനം നടക്കുന്നു. 3600 മുതൽ 4500 വരെ മീറ്റർ ഉയർന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന രോഗമില്ലാത്തവരിലും, ഉറങ്ങുന്ന ശിശുക്കളിലും മുറതെറ്റിയ ശ്വസനം അശ്വസനവുമായി ഇടകലർന്നുകണ്ടുവരാറുണ്ട്. തലച്ചോറിന്റെ ഭാഗമായ മെഡുലയെ (medulla) ബാധിക്കുന്ന ചില രോഗങ്ങൾ, ചില ഹൃദ്രോഗങ്ങൾ എന്നിവയുടെ ഫലമായും മോർഫിൻ, നിക്കോട്ടിൻ തുടങ്ങിയ മരുന്നുകളുടെ ഉപയോഗംകൊണ്ടും അശ്വസനം ഉണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അശ്വസനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അശ്വസനം&oldid=1697215" എന്ന താളിൽനിന്ന് ശേഖരിച്ചത്