ഗെ

(Gay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

"ഗേ" (ഇംഗ്ലീഷ്: Gay). എന്നത് പുരുഷസ്വവർഗ്ഗാനുരാഗികളെ വിളിക്കുന്ന ഇംഗ്ലീഷ് പദമാണ്, എങ്കിലും "ഗേ" എന്ന പദം ജൻഡർ വ്യത്യാസമില്ലാതെ എല്ലാ സ്വവർഗ്ഗാനുരാഗികളെയും വിളിക്കുന്നതായി കണ്ടു വരുന്നുണ്ട്. [1]

ഗേ ദമ്പതികൾ കുട്ടിയുമായി സാൻ ഫ്രാൻസിസ്കോ ഗേ പ്രൈഡിൽ.

സ്വന്തം ലിംഗത്തിലുള്ളവരോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് സ്വവർഗപ്രണയികൾ(ഇംഗ്ലീഷ്: Gay). സ്വവർഗപ്രേമി, സ്വവർഗാനുരാഗി, സ്വവർഗസ്നേഹി എന്നിവയൊക്കെ ഇതിൻറെ പര്യായപദങ്ങളാണ്. ഭൂരിപക്ഷം മനുഷ്യരുടേയും ലൈംഗിക ആകർഷണം എതിർവർഗത്തോട് ആയിരിക്കെ സ്വവർഗലൈംഗികത ഉള്ള ഒരു ന്യൂനപക്ഷമാണ് സ്വവർഗപ്രണയികൾ. പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കാൻ സ്വവർഗപ്രണയിനി എന്ന പദം ഉപയോഗിക്കാമെങ്കിലും പുരുഷസ്വവർഗപ്രേമികളെ സൂചിപ്പിക്കാനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. മറ്റൊരു സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയെ എടുത്ത് സൂചിപ്പിക്കാൻ സ്വവർഗപ്രണയിനി (Lesbian) എന്ന പദം ഉപയോഗിക്കുന്നു. ഇവർക്ക് എതിർലിംഗത്തിലുള്ളവരോട് ലൈംഗികവും വൈകാരികവുമായ ആകർഷണവും ഉണ്ടാകാറില്ല. [2]

ഒന്നിൽ കൂടുതൽ ജൻഡറുകളിൽ ലൈംഗികവും വൈകാരികവുമായ ആകർഷണവും ഉണ്ടാകുന്നവരെ ബൈസെക്ഷുൽ പേർസൺസ് എന്ന് വിളിക്കുന്നു. ബൈസെക്ഷുൽ ഒരു വ്യത്യസ്തമായ ലൈംഗിക ചായ്വ് തന്നെയാണ്. [3]ജൻഡർ അല്ലെങ്കിൽ ലിംഗ വ്യക്തിത്വം കണക്കിലെടുക്കാതെ ലൈംഗിക, വൈകാരിക ആകർഷണമാണ് പാൻസെക്ഷ്വാലിറ്റി. [4]

അനുബന്ധംതിരുത്തുക

  1. "gay[ gey ]SHOW IPA". dictionary.
  2. "Gay From Wikipedia, the free encyclopedia". Wikipedia.
  3. "Bisexuality". Wikipedia.
  4. "Pansexuality". Wikipedia.
"https://ml.wikipedia.org/w/index.php?title=ഗെ&oldid=3511455" എന്ന താളിൽനിന്ന് ശേഖരിച്ചത്