പെരിയാർ കല്ലൊട്ടി
(Garra periyarensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ മാത്രം കാണപ്പെടുന്ന ഇനം ശുദ്ധജല മത്സ്യം ആണ് തേക്കടി കല്ലൊട്ടി (ഇംഗ്ലീഷ്: Periyar Stone Sucker). പെരിയാറിൽ തേക്കടിയിൽ മാത്രം കാണപ്പെടുന്ന ഇവ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഇവയുടെ ശാസ്ത്രീയ നാമം ഗാരാ പെരിയാൻസിസ്(ഇംഗ്ലീഷ്: Garra periyarensis) എന്നാണ്. പെരിയാർ കടുവാ സങ്കേതത്തിലെ വനത്തിനുള്ളിൽ വെറും 20 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പരിമിതമായ സ്ഥലത്തു കാണപ്പെടുന്ന ഇവ ഇപ്പോൾ ഭേദ്യമായവ എന്ന ഗണത്തിൽ പെടുത്തിയിട്ടുള്ളവയാണ്. ഇതുവരെയും പെരിയാറിന്റെ താന്നിക്കുടിക്കും മ്ലാപ്പാറക്കും മുകളിൽ ഭാഗങ്ങളിൽ മാത്രമാണ് ഇവയെ കാണപ്പെട്ടിട്ടുള്ളത്.[2]
തേക്കടി കല്ലൊട്ടി | |
---|---|
രേഖാചിത്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. periyarensis
|
Binomial name | |
Garra periyarensis Gopi, 2001[1]
|
ഇവയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയിലെ വിദേശീയമായ മത്സ്യജാതികളുടെ കൃത്രിമമായ നിക്ഷേപം ഇവയുടെ വംശനാശത്തിനെ ത്വരിതപ്പെടുത്തുന്നുണ്ട്.[3]
ചിത്രശാല
തിരുത്തുക-
പെരിയാർ കല്ലൊട്ടി, പെരിയാറിൽ നിന്നും.
അവലംബം
തിരുത്തുക- ↑ Froese, Rainer, and Daniel Pauly, eds. (2006). "Garra periyarensis" in ഫിഷ്ബേസ്. April 2006 version.
- ↑ IUCN Red List - Garra periyarensis (Periyar Stone Sucker)
- ↑ പി.കെ. ജയചന്ദ്രൻ (2014 ഫെബ്രുവരി 18). "നാടൻ ഇനങ്ങൾക്ക് ഭീഷണി; അന്യദേശ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം വേണ്ടെന്ന് റിപ്പോർട്". മാതൃഭൂമി. Archived from the original on 2014-02-18 09:10:09. Retrieved 2014 ഫെബ്രുവരി 18.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help)