അച്ചാച്ച
ചെടിയുടെ ഇനം
(Garcinia humilis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മംഗോസ്റ്റിൻ കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് അച്ചാച്ച. ( ഇംഗ്ലീഷ്:Garcinia humilis, known commonly as achachairú or achacha)[1]. ബൊളീവിയൻ മഴക്കാടുകളിൽ വളർന്നിരുന്ന സസ്യം ഇപ്പോൾ ഓസ്ട്രേലിയയിൽ സുലഭമായി വളരുന്നു.
അച്ചാച്ച | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽപീഗൈൽസ് |
Family: | Clusiaceae |
Genus: | Garcinia |
Species: | G. humilis
|
Binomial name | |
Garcinia humilis |
പഴം
തിരുത്തുകഓറഞ്ച് നിറത്തിൽ ഉള്ള ചെറിയ പഴമാണ് ഈ മരത്തിന്റേത്. നാരങ്ങയുടെ രുചിയുള്ള ഇതിന്റെ പുറംഭാഗം വളരെ മൃദുവാണ്. മറ്റു പഴവർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചസാരയുടെ അളവ് വളരെ കുറവുള്ള അച്ചാച്ചയിൽ കാത്സ്യം, വൈറ്റമിൻ സി എന്നിവ ഉയർന്ന തോതിൽ ഉണ്ട്[2]. തണുപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്ന അച്ചാച്ചയെ ശരീരത്തെ തണുപ്പിക്കാൻ സാധിക്കുന്ന ദാഹശമനിയാക്കാനും പറ്റും. വളരെ രുചികരമായ ഇത് തനിച്ചോ അല്ലെങ്കിൽ ഫ്രൂട്ട് സലാഡ് ആയോ കഴിക്കാവുന്നതാണ്[3].
ചിത്രശാല
തിരുത്തുക-
അച്ചാച്ച പഴം
-
അച്ചാച്ച പഴം