ഗഗൻ നാരംഗ്

(Gagan Narang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ഷൂട്ടറാണു് ഗഗൻ നാരംഗ്(പഞ്ചാബി: ਗਗਨ ਨਾਰੰਗ, ഹിന്ദി: गगन नारंग). ലണ്ടൻ ഒളിമ്പിക്‌സിലെ ആദ്യ ഇന്ത്യൻ മെഡലിന് ഉടമ. 2012-ലെ ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ 701.1 പോയന്റുകൾ നേടി ഇദ്ദേഹം വെങ്കലമെഡൽ നേടി. [2][3][4]. 1983 മെയ് 6 ന് ചെന്നൈയിലാണ് ഗഗന്റെ ജനനം. ഹരിയാണയിലെ പാനിപ്പത്തിലാണ് കുടുംബത്തിന്റെ വേരുകൾ. കുടുംബം പിന്നീട് ഹൈദരാബാദിലേക്ക് താമസം മാറ്റുകയുണ്ടായി.

ഗഗൻ നാരംഗ്
Narang at the 2010 Commonwealth Games
ജനനം (1983-05-06) 6 മേയ് 1983  (41 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽറൈഫിൾ ഷൂട്ടിംഗ്
ഗഗൻ നാരംഗ്
Medal record
Men's shooting
Olympic Games
Bronze medal – third place 2012 London Men's 10 m air rifle
Commonwealth Games
Gold medal – first place 2006 Melbourne 10m Air Rifle Individual
Gold medal – first place 2006 Melbourne 10m Air Rifle (Pairs)
Gold medal – first place 2006 Melbourne 50m Rifle 3 Positions Individual
Gold medal – first place 2006 Melbourne 50m Rifle 3 Positions (Pairs) [1]
Gold medal – first place 2010 Delhi 10m Air Rifle Individual
Gold medal – first place 2010 Delhi 10m Air Rifle (Pairs)
Gold medal – first place 2010 Delhi 50m Rifle 3 Positions Individual
Gold medal – first place 2010 Delhi 50m Rifle 3 Positions (Pairs)

കായിക മേഖല

തിരുത്തുക

1997 ഓടെ പ്രൊഷഷണൽ ഷൂട്ടിങ് രംഗത്ത് സജീവ സാന്നിധ്യമായി മാറി. 2003-ൽ ഹൈദരാബാദിൽ നടന്ന ആഫ്രോ ഏഷ്യൻ ഗെയിംസിൽ പത്ത് മീറ്റർ എയർ റൈഫിളിൽ സ്വർണത്തോടെ ആദ്യ അന്താരാഷ്ട്ര മെഡൽ നേടി. 2006ൽ ഗഗൻ ആദ്യമായി ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. ആ വർഷം തന്നെ മെൽബണിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ രണ്ട് വ്യക്തിഗത സ്വർണങ്ങൾ ഉൾപ്പെടെ മൊത്തം നാല് സ്വർണമാണ് ഗഗൻ നേടിയത്. വ്യക്തിഗത 10 മീറ്റർ എയർറൈഫിൾ, 10 മീറ്റർ എയർറൈഫിൾ (ജോഡി), വ്യക്തിഗത 50 മീറ്റർ റൈഫിൾ 3 പൊസിഷൻ, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ (ജോഡി) എന്നിവയിലായിരുന്നു ഗഗന്റെ സ്വർണമെഡൽവേട്ട. ആ വർഷം തന്നെ ദോഹ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടി ഗഗൻ ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ ഷൂട്ടിങ് മെഡലായിരുന്നു ഇത്.

ലോകചാമ്പ്യൻഷിപ്പിൽ പിന്നീട് രണ്ടു തവണ കൂടി ഗഗൻ സ്വർണം നേടി. 2008ൽ ബാങ്കോക്കിൽ വച്ച് 10 മീറ്റർ എയർറൈഫിളിലും 2009ൽ ചാങ്‌വണിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലും. ബാങ്കോക്കിൽ നടന്ന ലോകചാമ്പ്യൻഷിപ്പ് ഫൈനലിന്റെ യോഗ്യതാറൗയിലാണ് മുഴുവൻ 600 പോയിന്റും സ്വന്തമാക്കി ഗഗൻ പുതിയ റെക്കോഡിട്ടത്. ഇപ്പോഴും നാല് ഷൂട്ടർമാർ മാത്രമേയുള്ളു ലോകത്തിൽ. ഗഗൻ അന്നു നേടിയ 703.5 പോയിന്റും ഒരു ലോക റെക്കോഡായിരുന്നു.

ഇതിന് പുറമെ ലോകചാമ്പ്യൻഷിപ്പിൽ നാലു വെങ്കലവും നേടിയിട്ടുണ്ട് ഗഗൻ. എല്ലാം 10 മീറ്റർ എയർറൈഫിളിൽ തന്നെ. 2006ൽ ഗ്വാങ്ഷുവിലും 2009ൽ ചാങ്‌വണിലും 2010ൽ ബെയ്ജിങ്ങിലും അതേ വർഷം തന്നെ മ്യൂണിക്കിലും. ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീമിനത്തിലും ഓരോ വെള്ളിയും നേടിയിരുന്നു.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകാത്തതിൽ പ്രതിഷേധിച്ച് ഡൽഹി കോമൺവെൽത്ത് ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കുക വരെ ചെയ്തിരുന്നു ഗഗൻ. എന്നാൽ, മെൽബണിലും ഡെൽഹിയിലും നടന്ന കോമൺവെൽത്ത് ഗെയിംസിൽ മൊത്തം എട്ട് സ്വർണമാണ് ഗഗൻ നേടിയത്. ഇതോടെ രാജ്യം, രാജീവ്ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി ആദരിച്ചു. ഇപ്പോൾ പൂണെയിൽ ഒരു ഷൂട്ടിങ് അക്കാദമിയും ഗഗൻ ആരംഭിച്ചിട്ടുണ്ട്.[5].

ലോക റെക്കോഡുകൾ

തിരുത്തുക

2006-ൽ ജർമനിയിലെ ഹാനോവറിൽ നടന്ന പ്രീ ഒളിമ്പിക് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 704.3 പോയിന്റാണ് നേടിയത്. അന്ന് ലോക റെക്കോഡ് 703.1 ആയിരുന്നു. ഓസ്ട്രിയക്കാരൻ തോമസ് ഫാർനിക്കിന്റെ ലോകറെക്കോഡിനേക്കാൾ മികച്ച പ്രകടനം നടത്തിയെങ്കിലും പ്രകടനം ലോകറെക്കോഡായില്ല. എന്നാൽ, 2008-ലെ ലോകകപ്പ് ഫൈനലിൽ, 703.5 പോയന്റ് നേടി ഗഗൻ ലോകറെക്കോഡ് തന്റെ പേരിലാക്കി. കോമൺവെൽത്ത് ഗെയിംസിൽ 703.6 ആയി തന്റെ റെക്കോഡ് പരിഷ്‌കരിക്കാനും ഗഗനായി. കഴിഞ്ഞവർഷം പോളണ്ടിലെ വ്രോക്ലാവിൽ ചൈനയുടെ ഷു ക്വിനൻ ഇത് പരിഷ്‌കരിക്കുന്നതുവരെ (703.8) റെക്കോഡ് നിലനിന്നു. ക്വാളിഫിക്കേഷൻ റൗണ്ടിലെ ലോകറെക്കോഡായ 600 പോയന്റ് രണ്ടുവട്ടം ഗഗൻ കൈവരിച്ചിട്ടുണ്ട്. 2008-ൽ ബാങ്കോക്കിലും 2010-ൽ കോമൺവെൽത്ത് ഗെയിംസിലും.

ഒളിമ്പിക്സ് മെഡൽ

തിരുത്തുക

ഗഗൻ മൂന്നാം വട്ടമാണ് ഒളിമ്പിക്‌സിനെത്തുന്നത്. 2004 ആതൻസിലും 2008 ബെയ്ജിങ്ങിലും ഫൈനലിലെത്താൻ ഗഗന് സാധിച്ചില്ല 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ 701.1 പോയന്റുകൾ നേടി വെങ്കലമെഡൽ നേടി. ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മൂന്നാമത്തെ ഷൂട്ടിങ് മെഡലാണിത്. ഒളിമ്പിക്‌വേദിയിൽ ഇന്ത്യയുടെ എട്ടാമത്തെ വ്യക്തിഗത മെഡൽ കൂടിയാണിത്. 47 ഷൂട്ടർമാർ അണിനിരന്ന പ്രാഥമികറൗണ്ടിലാണ് മൂന്നാം സ്ഥാനവുമായി നാരംഗ് ഫൈനലിലെത്തിയത്. ആറു സീരീസുകളിൽ 100, 100, 98, 100, 100, 100 എന്നിങ്ങനെയായിരുന്നു നാരംഗിന്റെ പോയന്റ്‌നില. പത്ത് ഷോട്ടുകളായിരുന്നു ഫൈനലിൽ. 10.7, 9.7, 10.6, 10.7, 10.4, 10.6, 9.9, 9.5, 10.3, 10.7 എന്നിങ്ങനെയായിരുന്നു ഫൈനൽ ഷോട്ടുകളിലെ പോയന്റ് നില.[6].

പാരിതോഷികങ്ങൾ

തിരുത്തുക

ഒളിമ്പിക്സ് മെഡൽ നേടിയതോടെ വിവിധ മേഖലയിൽ നിന്നും പാരിതോഷികങ്ങൾ ഗഗനെ തേടിയെത്തി.

  • ഹരിയാന സർക്കാരിന്റെ 1 കോടി രൂപ
  • ആന്ധ്രാപ്രദേശ് സർക്കാരിന്റെ 50 ലക്ഷം രൂപ
  • സ്റ്റീൽ മിനിസ്ട്രി ഓഫ് ഇന്ത്യയുടെ 20 ലക്ഷം രൂപ
  • സഹാറ ഇന്ത്യ പരിവാറിന്റെ 2 കിലോ സ്വർണം
  • സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ എ ഗ്രൂപ്പ് തസ്തികയിൽ ജോലി നൽകുമെന്ന് കേന്ദ്രമന്ത്രി അജയ് മാക്കൻ

അവാർഡുകൾ

തിരുത്തുക
  1. "Who is Gagan Narang". Hindustan Times. 2010-10-05. Archived from the original on 2010-10-06. Retrieved 2010-10-08.
  2. Gagan Narang Wins Bronze Medal – 10m Air Rifle Event
  3. "Olympics 2012: Gagan Narang shoots a bronze, India wins first medal". Retrieved 2012-07-30.
  4. "Olympics 2012: 10m Air Rifle Final Scores". Archived from the original on 2012-05-26. Retrieved 2012-07-30.
  5. "ലണ്ടനിൽ പൂവണിഞ്ഞത് ബെയ്ജിങ്ങിന്റെ കണ്ണീർ , മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-07-31. Retrieved 2012-07-31.
  6. "ഗഗൻ തരംഗം , മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-07-31. Retrieved 2012-07-31.
"https://ml.wikipedia.org/w/index.php?title=ഗഗൻ_നാരംഗ്&oldid=3630389" എന്ന താളിൽനിന്ന് ശേഖരിച്ചത്