ഫങ്ഷണൽ ഗ്രൂപ്പ്
(Functional group എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കാർബണിക സംയുക്തത്തിന്റെ രാസഗുണങ്ങൾ നിർണ്ണയിക്കുന്ന ആറ്റത്തേയോ അല്ലെങ്കിൽ ഒരു കൂട്ടം ആറ്റങ്ങളേയോ ഫങ്ഷണൽ ഗ്രൂപ്പ് എന്ന് പറയുന്നു. ഉദാഹരണത്തിന് ആൽകഹോളുകളിലെ ഫങ്ഷണൽ ഗ്രൂപ്പ് -OH.
സംയുക്തത്തിന്റെ പേര് | ഫങ്ഷണൽ ഗ്രൂപ്പ് | ഫങ്ഷണൽ ഗ്രൂപ്പിന്റെ പേര് |
---|---|---|
ആൽക്കഹോൾ | -OH | ഹൈഡ്രോക്സിൽ |
കാർബോക്സിലിക് ആസിഡ് | -COOH | കാർബോക്സിൽ |
ഈഥർ | -O- | ഈഥർ |
അമീനുകൾ | -NH2 | അമിനോ |
കീറ്റോണുകൾ | -CO- | കീറ്റോ(കാർബണിൽ) |
ആൽഡിഹൈഡുകൾ | -CHO | ആൽഡിഹൈഡ് |
നൈട്രോ സംയുക്തം | -NO2 | നൈട്രോ |
ഹൈഡ്രോകാർബൈൽ
തിരുത്തുകഹൈഡ്രജനും കാർബണും മാത്രം അടങ്ങുന്നതും എന്നാൽ ഘടനയിലും ബന്ധനങ്ങളിലും പ്രതിപ്രവർത്തനസ്വഭാവങ്ങളിലും ഒന്നിനോടൊന്നു വ്യത്യാസങ്ങളുള്ളവയുമാണു് ഹൈഡ്രോകാർബൈൽ ഫങ്ക്ഷണൽ ഗ്രൂപ്പുകൾ.
രാസവർഗ്ഗം | വിഭാഗം | രാസസൂത്രം | ഘടനാസൂത്രം | മുൻഅക്ഷരങ്ങൾ | പിൻഅക്ഷരങ്ങൾ | ഉദാഹരണം |
---|---|---|---|---|---|---|
ആൽക്കേൻ | ആൽക്കൈൽ | R(CH2)nH | ആൽക്കൈൽ- | -ഏൻ | ഇഥേൻ | |
ആൽക്കീൻ | ആൽക്കീനൈൽ | R2C=CR2 | ആൽക്കീനൈൽ- | -ഈൻ | എഥിലീൻ (എഥീൻ) | |
ആൽക്കൈൻ | ആൽക്കൈനൈൽ | RC≡CR' | ആൽക്കൈനൈൽ- | -ഐൻ | അസറ്റൈലീൻ (എഥൈൻ) | |
ബെൻസീൻ ജന്യം | ഫിനൈൽ | RC6H5 RPh |
ഫിനൈൽ- | -ബെൻസീൻ | ക്യുമീൻ (2-ഫിനൈൽ പ്രൊപേൻ) | |
ടൊളുവിൻ ജന്യം | ബെൻസൈൽ | RCH2C6H5 RBn |
ബെൻസൈൽ- | 1-(substituent)ടൊളുവിൻ | ബെൻസൈൽ ബ്രോമൈഡ് (α-ബ്രോമോടൊളുവിൻ) |