അഘോരി
ചെടിയുടെ ഇനം
(Flacourtia indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്ക ജന്മദേശമായുള്ള ഒരു സസ്യമാണ് അഘോരി. (ശാസ്ത്രീയനാമം: Flacourtia indica). ഏഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ഇതിനെ ramontchi, governor’s plum, batoko plum, Indian plum എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഇത് ശാഖോപശാഖകളായി വളരുന്നു. പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുവൃക്ഷം. കായകൾ പച്ചയ്ക്കും വേവിച്ചും തിന്നാൻ കൊള്ളും. ജാമും ജെല്ലിയും ഉണ്ടാക്കാം, ഉണങ്ങി സൂക്ഷിക്കാം. കാലിത്തീറ്റയായി ഉപയോഗിക്കാം. തടി നല്ല വിറകാണ്. പഴം ഉപയോഗിച്ച് മദ്യം ഉണ്ടാക്കാം. പലവിധഔഷധങ്ങളായും ഉപയോഗിക്കാം[1].
അഘോരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F. indica
|
Binomial name | |
Flacourtia indica (Burm. f.) Merr.
| |
Synonyms | |
Flacourtia ramontchi |
മറ്റ് പേരുകൾ
തിരുത്തുകകരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക് ഔഷധക്കാര എന്നെല്ലാം പേരുകളുണ്ട്.
ചിത്രശലഭങ്ങൾ
തിരുത്തുകവയങ്കതൻ, പുലിത്തെയ്യൻ, എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്. [2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-28. Retrieved 2012-11-21.
- ↑ മാടായിപ്പാറയിലെ ജൈവവൈവിധ്യം - പോക്കറ്റ് ഗൈഡ്. Kerala Forest Research Institute, Peechi. p. 14.
{{cite book}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://eol.org/pages/487574/overview
- http://www.quisqualis.com/18govpjoy.html
- http://www.fao.org/docrep/X5327e/x5327e15.htm Archived 2013-03-18 at the Wayback Machine.
വിക്കിസ്പീഷിസിൽ Flacourtia indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Flacourtia indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.