തൂക്കിലേറ്റുന്ന വിവിധ രീതികൾ

(Execution by hanging എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൂക്കിക്കൊല എന്ന ശിക്ഷാവിധി നാലുതരത്തിൽ നടപ്പാക്കാറുണ്ട്. സസ്പൻഷൻ ഹാംഗിങ്ങ്, ചെറിയ വീഴ്ച്ചാ ദൈർഘ്യം, സ്റ്റാൻഡാർഡ് വീഴ്ച്ചാ ദൈർഘ്യം, നീളം കൂടിയ വീഴ്ച്ചാ ദൈർഘ്യം എന്നിവയാണവ. കയർ മുകളിലേക്ക് വലിച്ചു പൊക്കുന്ന തരം തൂക്കുമരണം പതിനെട്ടാം നൂറ്റാണ്ടിൽ പരീക്ഷിച്ചിരുന്നു. അതിന്റെയൊരു വകഭേദം ഇറാനിൽ ഇപ്പോഴും നിലവിലുണ്ട്. ക്രെയിനുകളുപയോഗിച്ച് തൂക്കിക്കൊല്ലുന്നയാളെ വലിച്ചുയ്ർത്തി പ്രദർശിപ്പിക്കുന്ന രീതിയാണിത്. ഇതിനുള്ളിൽത്തന്നെ മരണവും സംഭവിക്കും. നിയമപരമായി നടപ്പാക്കുന്ന മരണശിക്ഷ കൂടാതെ ആൾക്കൂട്ടങ്ങൾ നടത്തുന്ന കൊലപാതകങ്ങളും തൂക്കിക്കൊലയുടെ രൂപത്തിൽ നടക്കാറുണ്ട്. ലിഞ്ചിംഗ് എന്നാണ് അത്തരത്തിലുള്ള കൊലപാതകങ്ങളെ വിളിക്കുന്നത്.

പിസാനെല്ലോ എന്ന ചിത്രകാരന്റെ (1436–1438) ചിത്രത്തിൽ നിന്ന്.
ജർമൻ കാരനായ യുദ്ധക്കുറ്റവാളി ഫ്രാൻസ് സ്ട്രാസ്സർ എന്നയാളെ ലാൻഡ്സ്ബർഗ് ജയിലിൽ 1946 ജനുവരി 2ന് തൂക്കിലേറ്റുന്നു.
ഇതും കാണുക: തൂങ്ങിമരണം

സസ്പൻഷൻ ഹാംഗിങ്ങ്

തിരുത്തുക

കയർ കഴുത്തിൽ മുറുകുന്നതിനു മുൻപ് താഴേയ്ക്കുള്ള വീഴ്ച്ച ഇല്ലാതിരിക്കുകയോ, തീരെക്കുറവായിരിക്കുകയോ ചെയ്യുന്നതാണ് ഇത്തരം തൂക്കിക്കൊല. ഈ വിധം തൂക്കിക്കൊന്നവർ കൈകാലിട്ടടിക്കുകയോ വെപ്രാളപ്പെടുകയോ ചെയ്യാതെ പെട്ടെന്ന് കുഴഞ്ഞുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജുഗുലാർ സിര, കരോട്ടിഡ് ധമനി എന്നിവയിലെ രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം തലച്ചോറിൽ രക്തം കെട്ടിനിൽക്കുന്നതുകൊണ്ടും (കൺജഷൻ) ഓക്സിജൻ കിട്ടാതെ വരുന്നതുകൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. [1] [2] ബ്രിട്ടന്റെ റോയൽ നാവികസേന പണ്ട് കലാപകാരികളെ കഴുത്തിൽ കയർ കുരുക്കി വലിച്ചു പൊക്കിയാണ് കൊന്നിരുന്നത്. [3]

ചെറിയ വീഴ്ച്ചാ ദൈർഘ്യം

തിരുത്തുക

ഈ രീതിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട പ്രതിയെ എന്തെങ്കിലും വാഹനത്തിന്റെ പുറത്ത് നിർത്തുകയും വാഹനം നീക്കുമ്പോൾ കുരുക്ക് മുറുകി ആൾ മരിക്കുകയും ചെയ്യും. കസേരയുടെ മുകളിൽ കയറി ഉത്തരത്തിൽ കുരുക്കിട്ട് ചാടി ആത്മഹത്യ ചെയ്യുന്നത് ഇപ്രകാരം തന്നെയുള്ള മരണമാണ്. ഇറാനിൽ ഇത്തരത്തിൽ വധശിക്ഷ നടപ്പാക്കാറുണ്ട്.

ആസ്ട്രോ-ഹങ്കേറിയൻ തൂൺ (പോൾ) രീതി സമാനമായ ഒന്നാണ്:

  • പ്രതിയെ ഉദ്ദേശം 10 അടി ഉയരമുള്ള ഒരു തൂണിന് മുകളിലേക്ക് കക്ഷത്തും നെഞ്ചിലുമായി കെട്ടിയ കയറുപയോഗിച്ച് വലിച്ചുയർത്തും.
  • കാൽപ്പാദത്തിന് ചുറ്റും കെട്ടിയ മറ്റൊരു കയർ തൂണിന് താഴെയുള്ള ഒരു കപ്പി വഴി കടത്തി വിട്ടിരിക്കും.
  • കഴുത്തിന് ചുറ്റും അയവില്ലാതെ ഒരു കുരുക്കിടും. കുരുക്ക് തൂണിന്റെ മുകളിലുള്ള കൊളുത്തിൽ ബന്ധിക്കും.
  • കക്ഷത്തും നെഞ്ചത്തും കെട്ടിയ കയർ അഴിച്ചു വിടുന്നതോടൊപ്പം കാലിലെ കയർ ആരാച്ചാരുടെ സഹായികൾ കപ്പിയിലൂടെ ആഞ്ഞു വലിക്കും.
  • ആരാച്ചാർ തൂണിനടുത്ത് ഒരുയർന്ന പ്ലാറ്റ്ഫോമിലായിരിക്കും നിൽക്കുക. അയാൾ സഹായികൾ കാലിൽ കെട്ടിയ കയർ വലിക്കുന്നതിനൽപ്പം പ്രതിയുടെ കഴുത്ത് കീഴേയ്ക്ക് തള്ളി നീക്കും.

നാസി യുദ്ധക്കുറ്റവാളിയായ കാൾ ഹെർമാൻ ഫ്രാങ്ക് ഇപ്രകാരമാണ് 1946-ൽ പ്രാഗിൽ വച്ച് തൂക്കിലേറ്റപ്പെട്ടത്.

സ്റ്റാൻഡാർഡ് വീഴ്ച്ചാ ദൈർഘ്യം

തിരുത്തുക

1.2 മീറ്ററിനും 1.8 മീറ്ററിനും ഇടയിലാണ് ഈയിനം തൂങ്ങിമരണത്തിൽ വീഴ്ച്ചാ ദൈർഘ്യം. 1866 ൽ ശാസ്ത്രീയമായ പഠനവിവരങ്ങൾ സാമുവൽ ഹൗട്ടൻ എന്ന അയർലാന്റുകാരൻ ഡോക്ടർ പ്രസിദ്ധീകരിച്ച ശേഷമാണ് ഇംഗ്ലീഷ് പ്രചാരത്തിലുള്ള രാജ്യങ്ങളിൽ ഇത്തരം തൂക്കൽ വധശിക്ഷയ്ക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. ഈ വീഴ്ച്ച കഴുത്തിലെ കശേരുക്കൾ പൊട്ടി സുഷുംന നാഡിക്ക് തകരാറ് സംഭവിക്കുതിനാൽ ഉടനടിയുള്ള അബോധാവസ്ഥയ്ക്കും കാരണമാകും. കുറ്റക്കാരെന്ന് കണ്ടെത്തിയ നാസികളെ വിചാരണയ്ക്ക് ശേഷം അമേരിക്കയുടെ മേൽനോട്ടത്തിൽ തൂക്കിക്കൊന്നിരുന്നത് ഇപ്രകാരമായിരുന്നു. ജോകൈം ഫോൺ റിബൻട്രോപ്, ഏൺസ്റ്റ് കാൾട്ടൻബ്രണ്ണർ എന്നിവർ ഉദാഹരണം.[4] റിബൺട്രോപ്പിന്റെ തൂക്കുശിക്ഷയെപ്പറ്റി ചരിത്രകാരൻ ഗൈൽസ് മക്ഡൊണാൾഡ് പറഞ്ഞത് ആരാച്ചാരുടെ അനാസ്ഥ കാരണം ഇരുപത് മിനിട്ടോളം കഴിഞ്ഞാണ് അദ്ദേഹം മരിച്ചതെന്നാണ്. "[5]

കൂടിയ വീഴ്ച്ചാ ദൈർഘ്യം

തിരുത്തുക
ടോം കെച്ചം എന്നയാളുടെ ശിരസ്സറ്റ മൃതദേഹത്തിന്റെ സെപിയ-ടോൺ ഫോട്ടോ.

ഇതിനെ അളന്ന വീഴ്ച്ചാ ദൈർഘ്യം (മെഷേഡ് ഡ്രോപ്പ്) എന്നും പറയാറുണ്ട്. 1872-ൽ ബ്രിട്ടനിൽ വില്യം മാർവുഡ് എന്നയാൾ സ്റ്റാൻഡേഡ് വീഴ്ച്ചാ ദൈർഘ്യ രീതിക്ക് ഒരു ശാസ്ത്രീയമായ പുരോഗതി എന്ന നിലയ്ക്കാണ് ഈ രീതി കൊണ്ടുവന്നത്. എല്ലാവരെയും ഒരേ ദൂരം വീഴ്ത്തുന്നതിന് പകരം ഒരാളുടെ ഉയരവും ഭാരവും ഉപയോഗിച്ച് വീഴ്ച്ചാ ദൈർഘ്യം കണക്കാക്കുന്ന രീതിയാണിത്. [6] കണക്കുകൂട്ടലിന്റെ ഉദ്ദേശം ശിരസ്സറ്റു പോകാത്ത വിധത്തിൽ ശീഘ്ര മരണം ഉറപ്പാക്കുകയായിരുന്നു. കഴുത്തിലെ കുരുക്കിന്റെ കെട്ടിന്റെ സ്ഥാനം ശ്രദ്ധാപൂർവ്വം നിർണ്ണയിക്കുന്നതിലൂടെ തല പിന്നിലേക്ക് പെട്ടെന്ന് ഞെട്ടി വലിച്ച് കഴുത്തൊടിയും എന്ന് ഉറപ്പാക്കുന്നതും ഇതിന്റെ ഭാഗമാണ്.

സ്റ്റാൻഡാർഡ് വീഴ്ച്ചാ ദൂരത്തിൽ 5,600 ന്യൂട്ടൺ ബലമാണ് കഴുത്തിൽ ചെലുത്തപ്പെട്ടിരുന്നതെങ്കിൽ ദൈർഘ്യം നിർണ്ണയിച്ച തൂക്കിക്കൊലയിൽ 4,400 ന്യൂട്ടൺ ബലമേ ചെലുത്തപ്പെടുന്നുള്ളൂ. എന്നിട്ടും 1930-ൽ ഈവ ഡ്യൂഗൻ എന്ന സ്ത്രീയുടെ ശിരസ്സറ്റു പോയി. ഇതുകാരണമാണ് അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് തൂക്കുശിക്ഷയ്ക്ക് പകരം ഗ്യാസ് ചേമ്പർ മൂലം മരണ ശിക്ഷ നൽകാൻ തുടങ്ങിയത്. [7] ആടുത്തകാലത്തുണ്ടായ ഒരു ശിരച്ഛേദം ഇറാക്കിൽ ബാർസൻ അൽ തിക്രിതിയെ തൂക്കിക്കൊന്നപ്പോഴാണ് സംഭവിച്ചത്. [8]

ബ്രിട്ടന്റെ മേൽ നോട്ടത്തിലുണ്ടായിരുന്ന നാസി കുറ്റവാളികൾക്ക് മരണശിക്ഷ നൽകിയിരുന്നത് ഇപ്രകാരമായിരുന്നു. ജോസഫ് ക്രാമർ, ഫ്രിറ്റ്സ് ക്ലൈൻ, ഇർമ ഗ്രെസി എലിസബത് വോൾക്കൻറാത്ത് എന്നിവരെ ആൽബർട്ട് പിയർപോയിന്റ് എന്ന ആരാച്ചാർ തൂക്കിക്കൊന്നത് ഉദാഹരണം. [9]

ലിഞ്ചിംഗ്

തിരുത്തുക
വെള്ളക്കാരാൽ തൂക്കിക്കൊല്ലപ്പെട്ട ഒരു ആഫ്രിക്കൻ അമേരിക്കക്കാരൻ. 1925

നിയമവ്യവസ്ഥയ്ക്ക് വെളിയിൽ ആൾക്കൂട്ടത്താൽ നടക്കുന്ന കൊലകളെയാണ് ലിഞ്ചിംഗ് എന്ന് പറയുന്നത്. അമേരിക്കൻ ഐക്യനാടുകളിലാണ് കെട്ടിത്തൂക്കലിലൂടെ ഇത്തരത്തിലുള്ള കൊലപാതകങ്ങൾ തുടങ്ങിയത്. പേരു വന്നതും അവിടെ നിന്നുത്തന്നെ. ആദ്യം ഈ വാക്കിന്റെ അർത്ഥം തൂക്കിക്കൊല എന്ന് മാത്രമായിരുന്നെങ്കിലും പിന്നീട് മറ്റെന്തെങ്കിലും രീതിയിൽ ഒരു ജന വിഭാഗത്തിനെ അടിച്ചമർത്താനുദ്ദേശിച്ചു കൊണ്ടുള്ള കൊലപാതകങ്ങളെ ഇക്കൂട്ടത്തിൽ പെടുത്താൻ തുടങ്ങി.

  1. "Hanged by the neck until dead! The processes and physiology of judicial hanging". Britain: Capital Punishment U.K. Retrieved 2011-02-17.
  2. Deary, Terry (2005). "Cool for Criminals". Loathsome London. Horrible Histories (1st ed.). London: Scholastic. p. 63. ISBN 978-0-439-95900-1. Retrieved 2011-02-17.[പ്രവർത്തിക്കാത്ത കണ്ണി]
  3. This method is alluded to in Mutiny on the Bounty.
  4. Report by Kingsbury Smith, International News Service, 16th October 1946.
  5. MacDonogh G., "After the Reich" John Murray, London (2008) p. 450.
  6. The history of judicial hanging in Britain 1735 – 1964.
  7. "Gruesome death in gas chamber pushes Arizona towards injections", New York Times, April 25, 1992 (retrieved 7 January 2008).
  8. Saddam Hussein's top aides hanged, BBC News, 15 January 2007, retrieved 6 December 2011 {{citation}}: Check date values in: |accessdate= and |date= (help)
  9. Pierrepoint, Albert (1989). Executioner Pierrepoint. Hodder & Stoughton General Division. ISBN 0-340-21307-8.